ജീവിതം നൽകിയ പ്രതിസന്ധികളെ എല്ലാം തരണം ചെയ്തുകൊണ്ട് വെല്ലുവിളികളെയെല്ലാം ചവിട്ട് പടികളാക്കി അരുണാക്ഷി നടന്ന് കയറിയ ദൂരം ചെറുതല്ല. എന്ത് ചെയ്യണമെന്നറിയാതെ ജീവിതത്തിൽ പകച്ച് നിന്നപ്പോൾ നിൻ്റെ വഴി നീ തന്നെ കണ്ട് പിടിക്കണം എന്ന അച്ഛൻ്റെ വാക്കിൽ നിന്നാണ് ഇന്ന് ലക്ഷങ്ങൾ വിറ്റ് വരവുള്ള വി-ഫ്ളവേഴ്സ് എന്ന മാട്രസ് കമ്പനിയുടെ ഉടമയായി അരുണാക്ഷി മാറിയത്
സാമ്പത്തികശാസ്ത്രമാണ് അരുണാക്ഷി പഠിച്ചത് കോഴ്സ് കഴിഞ്ഞയുടനെ കമ്പ്യൂട്ടർ അദ്ധ്യാപികയായി ജോലിയിൽ കയറി പിന്നീട് ബാങ്കിലും സഹകരണമേഖലയിലും അനന്തപുരത്തെ രണ്ട് വ്യവസായ ശാലകളിലും താത്ക്കാലിക ജോലികൾ ചെയ്തു.അങ്ങനെയാണ് സ്വന്തമായി ഒരു സംരംഭം തുടങ്ങിയാലോ എന്ന സ്വപ്നത്തെ അരുണാക്ഷി പൊടിതട്ടിയെടുക്കുന്നത്. ആദ്യം ബേക്കറി തുടങ്ങുന്നതിനെപ്പറ്റിയാണ് ആലോചിച്ചത് അതിൽ വന്നേക്കാവുന്ന ചില ബുദ്ധിമുട്ടുകളെപ്പറ്റി ആലോചിച്ചപ്പോൾ അത് ഉപേക്ഷിച്ചു. അങ്ങനെയിരിക്കുമ്പോഴാണ് അധികം ആരും തിരഞ്ഞെടുക്കാത്ത മേഖലയായാൽ നല്ലതായിരിക്കും എന്ന് തോന്നിയത്.
കോളേജിലെ കൂട്ടുകാരികളുമായി വാട്സാപ്പ് ഗ്രൂപ്പിൽ ഉണ്ടായ സംഭാഷണത്തിൽ നിന്നാണ് ഇങ്ങനെയാരു സ്ഥാപനം തുടങ്ങിയാലോ എന്ന ആലോചനവരുന്നത്.
2020 ജനുവരിയിൽ അനമ്പപുരം വ്യവയായ മേഖലയിൽ അനുവദിച്ചു കിട്ടിയ സ്ഥലം ഏറ്റെടുത്ത് അവിടെ കെട്ടിടം നിർമ്മിച്ചു. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളെയെല്ലാം മറികടന്ന് വി ഫ്ളവേഴ്സ്ൻ്റെ കെട്ടിട സമുച്ചയം ഉയർന്നു.7 വനിത ജീവനക്കാരുമായി പ്രവർത്തനമാരംഭിച്ച വി ഫ്ളവേസ് ഇന്ന് 42 ജീവനക്കാരായി മുന്നേറുന്നു.കോവിഡ് കാലഘട്ടമായതിനാൽ തന്നെ മെഷിനറികൾ എത്തിക്കലും അസംസ്കൃത വസ്തുക്കൾ വാങ്ങുന്നതുമായിരുന്നു പ്രധാന വെല്ലുവിളി, പക്ഷേ സോഷ്യൽ മീഡിയയുടെ സഹായത്തോടെ അരുണാക്ഷി അതിനൊരു പോംവഴി കണ്ടെത്തി. ഗുജറാത്തിൽ നിന്ന് മെഷീനുകൾ എത്തിച്ചു ടെക്നീഷ്യനുകൾ ഓൺലെെനിലിലൂടെ പ്രവർത്തിപ്പിക്കേണ്ട രീതി പറഞ്ഞുകൊടുത്തു അങ്ങനെ ഇതുവരെ എത്തിനിൽക്കുന്നു .പ്രധാനമായും കാസർകോഡ് ,കോഴിക്കോട്,കണ്ണൂർ എന്നി സ്ഥലങ്ങളിലും കർണാടകയിലാണ് ഇപ്പോൾ വി ഫ്ളവേഴ്സിൻ്റെ പ്രവർത്തനമേഖല.
ഉയർന്ന ഗുണനിലവാരമുള്ള റെക്രോൺ ആണ് തലയിണകളുടെ നിർമാണത്തിന് ഉപയാഗിക്കുന്നത്. റിലയൻസാണ് ഇവിടേയ്ക്കുള്ള റെക്രോണിൻ്റെ വിതരണം ചെയ്യുന്നത്.കയർ മെത്തകൾ, മെെക്രോ ഫെെബർ പില്ലോകൾ ,നെക്ക് പില്ലോകൾ ,മാട്രസുകൾ എന്നിവ കസ്റ്റമറുടെ ആവശ്യത്തിനനുസരിച്ച് ചെയ്ത്കൊടുക്കും. എങ്ങോട്ട് വേണമെങ്കിലും അയയ്ക്കാവുന്ന രീതിയിലാണ് വി ഫ്ളവേഴ്സിൻ്റെ പ്രവർത്തനം.ദിനം പ്രതി പുതിയ പുതിയ കണ്ടെത്തലുകളും വികസനങ്ങളും ഒക്കെയായി വളർന്നുകൊണ്ടിരിക്കുന്ന ഈ ഹെെടെക് യുഗത്തിൽ പുതിയതായി ഒരു സംരംഭം തുടങ്ങി അത് വിജയിപ്പിച്ചെടുക്കുക എന്നത് നിസ്സാര കാര്യമല്ല. ആർക്ക് മുന്നിലും തോറ്റ് കൊടുക്കില്ല എന്ന അരുണാക്ഷിയുടെ വാശിയാണ് വി ഫ്ളവേഴ്സ് എന്ന സംരംഭത്തിൻ്റെ നട്ടെല്ല് .
Arunakshi has come a long way by overcoming all difficulties in life has given her and facing all the challenges included. Arunakshi became the owner of a mattress company called V-Flowers, which today has sales worth lakhs inspired by her father’s words of advice to her “You need to find your own ways out of difficult times”