ജന്മനാടും കുടുംബവും വിട്ടു മാറിനിൽക്കേണ്ടിവന്നപ്പോൾ ഒരു ബാങ്ക് ഉദ്യോഗസ്ഥൻ അനുഭവിച്ച മാനസിക സംഘർഷത്തിൽ നിന്നുമൊരു സംരംഭം ഉദയം ചെയ്യ്ത കഥയാണിത്.
ഒരു സംരംഭകൻ ആവുക എന്നത് ബിസിനസ്സ് ഇഷ്ടപ്പെടുന്ന ഏതൊരാളുടെയും സ്വപ്നമാണ്.അത് സാക്ഷാത്കരിക്കുക എന്നത് അവരെ സംബന്ധിച്ചിടത്തോളം വലിയൊരു നേട്ടവും .തൻ്റെ 51 ആമത്തെ വയസ്സിൽ Mikro Grafeio എന്ന കമ്പനി സ്ഥാപിച്ചുകൊണ്ട് ഈ സ്വപ്നം സാക്ഷാൽക്കരിച്ച കോഴിക്കോട് സ്വദേശി സന്തോഷ് മഹാലിംഗം എന്ന business magnetനെ കുറിച്ചറിയാം.
ജനിച്ചുവളർന്ന നാട്ടിൽ തന്നെ ജോലികിട്ടുക എന്നത് എല്ലാവർക്കും സാധ്യമായ കാര്യമല്ല, ജോലി സംബന്ധമായി നാടും വീടും വീട്ടുകാരെയും ഉപേക്ഷിച്ച് അന്യനാട്ടിൽ പോയി ജോലി ചെയ്യുന്നവരാണ് ഭൂരിഭാഗവും. വീട്ടിൽ നിന്ന് പോയി വരാവുന്ന രീതിയിൽ സ്വന്തം നാട്ടിൽ തന്നെ ആളുകൾക്ക് തൊഴിലവസരങ്ങളും ഉണ്ടെങ്കിലോ? ഈ ചിന്തയിൽ നിന്നാണ് ചെറിയ ഇന്ത്യൻ നഗരങ്ങളിൽ 100 കണക്കിന് ആളുകൾക്ക് തൊഴിലവസരങ്ങൾ നൽകുന്ന Mikro Grafeio എന്ന കമ്പനിയുടെ ജനനം. പൂർണ്ണമായും software സംബന്ധമായ കാര്യങ്ങൾ കെെകാര്യചെയ്യുന്ന ഒരു കമ്പനിയാണ് Mikro Grafeio. .
ഏകദേശം 30 വർഷം മുമ്പ്, MBA Graduate ആയ അദ്ദേഹത്തിന് തന്റെ വിദ്യാഭ്യാസ യോഗ്യതകൾക്കനുസരിച്ച് ജന്മനാട്ടിലോ സമീപ നഗരങ്ങളിലോ ജോലി കണ്ടെത്താനായില്ല . കുട്ടിക്കാലം മുതൽക്കേ ഉള്ള ആഗ്രഹം ആയിരുന്നു ഒരു ബാങ്ക് ഉദ്യോഗസ്ഥൻ ആകുക എന്നത് ,വഴിയേ സ്വപ്നം സാക്ഷാത്ക്കരിച്ചുവെങ്കിലും പോസ്റ്റിംഗ് ബംഗളൂരു ആയതിനാൽ കോഴിക്കോട് നിന്ന് അദ്ദേഹത്തിന് ബംഗലൂരുവിലേക്ക് ലേക്ക് പോകേണ്ടിവന്നു.ജന്മനാടും കുടുംബവും വിട്ടു മാറിനിൽക്കേണ്ടിവന്നപ്പോൾ അദ്ദേഹം അനുഭവിച്ച മാനസിക സംഘർഷത്തിൽ നിന്നാണ് 27 വർഷത്തെ ബാങ്ക് ഉദ്യോഗം വിട്ട് തൻ്റെ 51 ആമത്തെ വയസ്സിൽ Mikro Grafeio എന്ന കമ്പനി സ്ഥാപിച്ചത് .വികസനം റൂറൽ ഏരിയയിൽ നിന്ന് തുടങ്ങണം എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്തെ പ്രധാന നഗരങ്ങളിൽ നിന്നുള്ള LOCAL TALENTS നെ റിക്രൂട്ട് ചെയ്ത് കൊണ്ട് അദ്ദേഹം തൻ്റെ കമ്പനിയുടെ പ്രവർത്തനം തുടങ്ങുന്നത്. സഹപ്രവർത്തകരായ മോഹൻ മാത്യൂ, ജയ്ശങ്കർ സീതാരാമൻ , രഞ്ചു നായർ , ശ്യാം കുമാർ തുടങ്ങിയവരാണ് തുടക്കം മുതലേ സന്തോഷിൻ്റെ ഒപ്പം ഉണ്ടായിരുന്നത്, കമ്പനിയുടെ പങ്കാളികളും കൂടിയാണിവർ . അവർ ഇന്നും ആ യാത്ര തുടരുന്നു.
“വ്യത്യസ്തമായ business strategy ആണ് സന്തോഷും സംഘവും പ്രാവർത്തികമാക്കിയത്, ജന്മനാട്ടിൽ ജോലികിട്ടുവാൻ വേണ്ടി ശമ്പളം കുറഞ്ഞാൽ പോലും ജോലിയേൽക്കാൻ തയ്യാറായ ആളുകളാണ് നമുക്ക് ചുറ്റുമുള്ളത് അതിനാൽ രാജ്യത്തെ പട്ടണങ്ങളിലേക്ക് ജോലി എത്തിക്കുകയും എല്ലാവർക്കും ജന്മനാട്ടിൽ തന്നെ തൊഴിൽ അവസരം ഒരുക്കുക എന്നതായിരുന്ന സന്തോഷും സംഘവും ആദ്യം ചെയ്തത്.
രാജ്യത്തുടനീളമുള്ള 21 നഗരങ്ങളിലായി 1,000-ത്തിലധികം തൊഴിലവസരങ്ങൾ ഇതുവരെ സൃഷ്ടിച്ചിട്ടുണ്ട്, പ്രധാനമായും ഐടി അധിഷ്ഠിത കമ്പനികളിലും അതുപോലെ തന്നെ ഫിനാൻസ്, അക്കൗണ്ടിംഗ്, റീട്ടെയിൽ, ആർക്കിടെക്ചർ, ഡിജിറ്റൽ മാർക്കറ്റിംഗ് എന്നിവയിലുമാണ്. ഈ വർഷാവസാനത്തോടെ ഇന്ത്യയിലെ 44 നഗരങ്ങളിലേക്ക് തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
വിവാഹശേഷം ജോലിക്ക് പോകാൻ സാധിക്കാതെ വന്ന നിരവധി സ്ത്രീകൾക്ക് കെെത്താങ്ങാകാൻ ഇവരുടെ പ്രയക്നത്തിന് കഴിഞ്ഞിട്ടുണ്ട്.
Becoming an entrepreneur is the dream of every business enthusiast. If they succeed in achieving that aim, it would be a significant accomplishment. In this article, we’ll discuss about Santosh Mahalingam.Who starts his venture at his age 51.