ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ ഓപ്പൺ AI യുടെ (OpenAI) AI ചാറ്റ്ബോട്ട്  ചാറ്റ്ജിപിടിയെ (ChatGPT) തോൽപ്പിക്കാൻ  1000-ഭാഷകളെ പിന്തുണയ്ക്കുന്ന AI ഭാഷാ മോഡൽ നിർമ്മിക്കുന്നതായി ഗൂഗിൾ. ഇതിനായുളള നിർണായകമായ ആദ്യപടി എന്ന് കമ്പനി  വിശേഷിപ്പിക്കുന്ന യൂണിവേഴ്സൽ സ്പീച്ച് മോഡലിനെ (USM) കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ Google പങ്കിട്ടു. കഴിഞ്ഞ നവംബറിലാണ് ലോകത്തിലെ ഏറ്റവും കൂടുതൽ സംസാരിക്കുന്ന 1,000 ഭാഷകളെ പിന്തുണയ്ക്കുന്ന ഒരു ഭാഷാ മോഡൽ സൃഷ്ടിക്കാൻ  പദ്ധതിയിടുന്നതായി ഗൂഗിൾ പ്രഖ്യാപിച്ചത്.

 12 ദശലക്ഷം മണിക്കൂർ സംഭാഷണത്തിലും 28 ബില്ല്യൺ വാക്യങ്ങളിലും പരിശീലിപ്പിച്ച 2 ബില്യൺ പാരാമീറ്ററുകളുള്ള 300-ലധികം ഭാഷകളിലായി വ്യാപിച്ചുകിടക്കുന്ന അത്യാധുനിക സംഭാഷണ മോഡലായ യൂണിവേഴ്സൽ സ്പീച്ച് മോഡലിനെ (USM) കുറിച്ച് ടെക് ഭീമൻ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തി.

നിലവിൽ USM 100-ലധികം ഭാഷകളെ പിന്തുണയ്‌ക്കുന്നുവെന്നും ഒരു വലിയ സിസ്റ്റത്തിന്റെ “അടിസ്ഥാനം” ആയി പ്രവർത്തിക്കുമെന്നും Google അവകാശപ്പെടുന്നു.  ഇംഗ്ലീഷ്, മന്ദാരിൻ (Mandarin), തുടങ്ങിയ പരക്കെ സംസാരിക്കുന്ന ഭാഷകളിൽ മാത്രമല്ല, അസമീസ് (Assamese), അസർബൈജാനി (Azerbaijani), അംഹാരിക് (Amharic) എന്നിവയുൾപ്പെടെയുള്ള ഭാഷകളിൽ യു‌എസ്‌എമ്മിന് ഓട്ടോമാറ്റിക് സ്പീച്ച് റെക്കഗ്നിഷൻ (automatic speech recognition) നടത്താൻ കഴിയുമെന്ന് ഗൂഗിൾ  പറഞ്ഞു.  

ഗൂഗിൾ അടുത്തിടെ ചാറ്റ്ജിപിടിക്ക് ഒരു എതിരാളിയായി Bard AI പുറത്തിറക്കിയിരുന്നു. എന്നാൽ ബാർഡിനോടുളള പ്രതികരണം മോശമായിരുന്നു.
കമ്പനിയുടെ ജീവനക്കാർ തന്നെ റോൾഔട്ടിനെ പരിഹസിച്ചിരുന്നു. ഗൂഗിൾ സെർച്ചിൽ ബാർഡിന്റെ അടിസ്ഥാന സാങ്കേതികവിദ്യയായ LaMDA ഉൾപ്പെടുത്തുമെന്ന് ഗൂഗിൾ അറിയിച്ചിരുന്നു. ഇത് പ്രധാനമായും ഉപയോക്താക്കളെ  SEO ഒപ്റ്റിമൈസേഷനെ അടിസ്ഥാനമാക്കി അന്വേഷണങ്ങൾക്കായി തിരയാനും ഫലങ്ങൾ നേടാനും അനുവദിക്കും. വെബ് ഫലങ്ങളെ അടിസ്ഥാനമാക്കിയുള്ള സംഭാഷണ ഫലങ്ങൾ ഉൾപ്പെടുത്തുന്നതിന് ഇതിന് ഒരു പ്രത്യേക ചാറ്റ്ബോക്സും ഉണ്ടായിരിക്കും. ബാർഡ് പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കാൻ  ആവശ്യപ്പെട്ടു സുന്ദർ പിച്ചൈ ജീവനക്കാർക്ക് മെയിൽ അയച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നത്.

Google is reportedly building an AI language model that supports 1,000-languages ​​to beat artificial intelligence company OpenAI’s (OpenAI) AI chatbot ChatGPT. Google has shared more information about the Universal Speech Model (USM), which the company describes as a crucial first step towards this.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version