രാജ്യത്തെ ഏറ്റവും വലിയ സോഫ്‌റ്റ്‌വെയർ കയറ്റുമതിക്കാരായ ടാറ്റ കൺസൾട്ടൻസി സർവീസ് (TCS) ബ്രിട്ടീഷ് റീട്ടെയിലർ മാർക്‌സ് ആൻഡ് സ്പെൻസറുമായി (Marks and Spencer) കൂടുതൽ ഇടപാടുകൾക്ക് തയാറെടുക്കുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സേവന ദാതാവായ TCS
ഉടൻ തന്നെ Marks and Spencerമായി 1 ബില്യൺ ഡോളറിന്റെ റിസോഴ്സ് കരാറുകൾക്കു ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ വന്നിട്ടുണ്ട് . ഏറ്റവും പുതിയ ഡീലുകളിൽ 8 മുതൽ 10 വർഷത്തേക്ക് നീളുന്ന ബിസിനസ് പ്രോസസ് സേവനങ്ങളും ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ പ്രോഗ്രാമുകളും ഉൾപ്പെടും.
ഫെബ്രുവരിയിൽ, യുകെ ആസ്ഥാനമായുള്ള ഫീനിക്സ് ഗ്രൂപ്പിൽ നിന്ന് 700 മില്യൺ ഡോളറിലധികം മതിക്കുന്ന സോഫ്റ്റ് വെയർ ഓർഡർ ടിസിഎസ് നേടിയെടുത്തിരുന്നു. ഈ സാമ്പത്തിക വർഷത്തിലെ ഇതുവരെയുള്ള ഏറ്റവും വലിയ ഇടപാടാണിത്. ഫീനിക്സ് ഗ്രൂപ്പിൽ നിന്ന് 2019-ൽ നേടിയ 2 ബില്യൺ ഡോളർ കരാറിന്റെ വിപുലീകരണത്തിൽ നിന്നാണ് ഈ കരാർ ഉണ്ടായത്. നിലവിലെ റിപോർട്ടനുസരിച്ചു United Arab Emirates( UAE ), Saudi Arabia എന്നീ രാജ്യങ്ങളിലെ ഏറ്റവും വലിയ IT തൊഴിൽദാതാവായി മാറിയിരിക്കുകയാണ് ഇന്ത്യൻ ടെക്ക് ഭീമൻ TCS .
2018 മുതൽ ടിസിഎസും മാർക്‌സ് ആൻഡ് സ്പെൻസറും പങ്കാളിത്തത്തിലാണ്. ഇന്ത്യൻ ഐടി ഭീമൻ TCS മാർക്‌സ് ആൻഡ് സ്പെൻസറിലെ 80,000-ത്തിലധികം ജീവനക്കാർക്ക് ഇതിനകം തന്നെ മനുഷ്യവിഭവശേഷി പരിഹാരങ്ങൾക്കുള്ള (human resource solutions) സോഫ്റ്റ് വെയറുകൾ നൽകിയിട്ടുണ്ട്. കൂടാതെ, ഒറാക്കിൾ സപ്ലൈ ചെയിൻ മാനേജ്‌മെന്റ് പ്ലാറ്റ്‌ഫോം ഉപയോഗിച്ച് TCS സാങ്കേതിക സഹായവും (solutions using the Oracle supply chain management platform) നൽകിയിട്ടുണ്ട്.
Tata Consultancy Services (TCS), the largest software exporter in the nation, is about to finalize several transactions worth $1 billion with British retailer Marks & Spencer. The IT firm, however, has not officially confirmed the acquisition and labeled it “market speculation”.