ബെംഗളൂരു-മൈസൂർ എക്‌സ്പ്രസ് വേ മാർച്ച് 12 ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

യാത്രക്കാർക്ക് ഒരു സന്തോഷവാർത്ത! ബെംഗളൂരുവിൽ നിന്ന് മൈസൂരുവിലേക്കുള്ള യാത്ര സുഗമമാകും. ഏകദേശം 8,480 കോടി രൂപ ചെലവിൽ നിർമ്മിച്ച 118 കിലോമീറ്റർ ദൈർഘ്യമുള്ള എക്‌സ്പ്രസ് വേ പദ്ധതി മാർച്ച് 12 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.
 ഇനി വെറും 75 മിനിറ്റിനുള്ളിൽ ബെംഗളൂരുവിൽ നിന്ന് മൈസൂരുവിലേക്കുള്ള ദൂരം താണ്ടാനാകും. ഏകദേശം 8,480 കോടി രൂപ ചെലവിലാണ് 118 കിലോമീറ്റർ നീളമുള്ള അതിവേഗ പാത നിർമ്മിച്ചിരിക്കുന്നത്.

 “കർണാടകയുടെ വളർച്ചയുടെ പാതയിൽ സംഭാവന ചെയ്യുന്ന ഒരു സുപ്രധാന കണക്ടിവിറ്റി പ്രോജക്റ്റ്,” എന്ന് പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.
രണ്ട് ഘട്ടങ്ങളിലായാണ് എക്‌സ്പ്രസ് വേ നിർമ്മിച്ചിരിക്കുന്നത്. ഇതിൽ 52 കിലോമീറ്റർ ഭാഗം തുറന്നിരിക്കുന്ന അഞ്ച് ബൈപാസുകളടങ്ങുന്ന ഗ്രീൻഫീൽഡാണ്. 7 കിലോമീറ്റർ നീളമുള്ള ശ്രീരംഗപട്ടണ ബൈപാസ് (Srirangapatna bypass), 10 കിലോമീറ്റർ മാണ്ഡ്യ ബൈപാസ് (Mandya bypass), 7 കിലോമീറ്റർ നീളമുള്ള ബിഡഡി ബൈപാസ് (Bidadi bypass), രാമനഗരം, ചന്നപട്ടണം എന്നിവിടങ്ങളിൽ നിന്ന് കടന്നുപോകുന്ന 22 കിലോമീറ്റർ നീളമുള്ള ബൈപാസ്, ഏഴ് കിലോമീറ്റർ നീളമുള്ള മദ്ദൂർ ബൈപാസ് (Maddur bypass) എന്നിവയാണ് അഞ്ച് ബൈപാസുകൾ. പ്രദേശത്തിന്റെ സാമൂഹിക-സാമ്പത്തിക വികസനം ഉയർത്തുക എന്നിവ ലക്ഷ്യമിടുന്നു. എക്‌സ്പ്രസ് വേ ഈ മേഖലയിലെ ടൂറിസം വികസനം വർദ്ധിപ്പിക്കുകയും പ്രദേശത്തെ ഗതാഗതക്കുരുക്ക് കുറയ്ക്കുകയും ചെയ്യും. നിലവിൽ, രണ്ട് നഗരങ്ങൾക്കിടയിലുള്ള യാത്ര പൂർത്തിയാക്കാൻ ഏകദേശം 3 മണിക്കൂർ എടുക്കും.

നാല് റെയിൽ മേൽപ്പാലങ്ങൾ, ഒമ്പത് പ്രധാനപ്പെട്ട പാലങ്ങൾ, 40 ചെറിയ പാലങ്ങൾ, 89 അണ്ടർപാസുകളും മേൽപ്പാലങ്ങളും ഉളളതാണ് എക്‌സ്പ്രസ് വേ. ഇത് ശ്രീരംഗപട്ടണം, കൂർഗ്, ഊട്ടി, കേരളം തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള പ്രവേശനക്ഷമതയും കണക്റ്റിവിറ്റിയും ഈ പദ്ധതി മെച്ചപ്പെടുത്തും. NH-275-ലെ ബെംഗളൂരു-നിദാഘട്ട-മൈസൂർ (Bengaluru-Nidaghatta-Mysuru) ആറ് വരിപ്പാതയാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്.
കഴിഞ്ഞ മാസമാണ് ഡൽഹി മുംബൈ എക്‌സ്‌പ്രസ് വേയുടെ ഡൽഹി – ദൗസ – ലാൽസോട്ട് ഭാഗം പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചിരുന്നു. ഇത് ഡൽഹിയിൽ നിന്ന് ജയ്പൂരിലേക്കുള്ള യാത്രാ സമയം ഏകദേശം 5 മണിക്കൂറിൽ നിന്ന് ഏകദേശം 3.5 മണിക്കൂറായി കുറയ്ക്കും.

The journey from Bengaluru to Mysuru will become easier. Now, it will take you only 75 minutes to travel the trip. On March 12, 2023, Prime Minister Narendra Modi is expected to officially open the 118 km long motorway project, which was built for a total of about Rs 8,480 crores.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version