മുള കൊണ്ടുണ്ടാക്കിയ ഇയർഫോണിൽ പാട്ടുകേൾക്കാനെന്തു രസമാണ്, Bambass
കഴുത്തിലോ ചെവിയിലോ പ്രമുഖ ഗാഡ്ജറ്റ് ബ്രാൻ്രുകളുടെ ഹെഡ്ഫോൺ ഇല്ലാതെ യുവതീ യുവാക്കളെ കാണുന്നത് വളരെ അപൂർവമാണിന്ന്. പ്രായഭേദമന്യേ ഇക്കാര്യത്തിൽ ഒരു മാറ്റവുമില്ലതാനും. എന്ത് തരം വസ്തുക്കൾ ഉപയോഗിച്ചാണ് ഈ ഹെഡ്ഫോണുകൾ നിർമിച്ചിരിക്കുന്നതെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
സാധാരണയായി സിലിക്കോൺ അല്ലെങ്കിൽ റബ്ബർ ഉപയോഗിച്ചാണ് ഹെഡ്ഫോൺ നിർമിക്കുന്നത്. അല്ലാതെന്തു മാർഗം? ലെതറോ,തടിയോ ,മുളയോ ഉപയോഗിച്ച് നിർമിക്കുന്ന ഹെഡ്ഫോണുകളെപ്പറ്റി നമുക്ക് ചിന്തിക്കാൻ കഴിയുമോ?എന്നാൽ ഹെഡ്ഫോൺ മുളകൊണ്ടുള്ള ഒരെണ്ണമായാലോ. അതെങ്ങനെ ഉപയോഗിക്കും?
എന്നാൽ കേട്ടോളൂ. മുള കൊണ്ട് ഹെഡ്ഫോണും ഉണ്ടാക്കാം. ബോംബെ ഐഐടി ബിരുദധാരിയും പ്രോഡക്ട് ഡിസൈനറുമായ ആകാൻഷ് ചതുർവേദി എന്ന 26 കാരനാണ് മുള ഉപയോഗിച്ച് പരിസ്ഥിതി സൗഹൃദ ഹെഡ്ഫോണുകൾ രൂപകൽപ്പന ചെയ്തത്. ‘ബാംബാസ്’ എന്ന് പേരിട്ടിരിക്കുന്ന ഈ ഹെഡ്ഫോണുകൾ 70 % ബയോഡീഗ്രേഡബിൾ ആണ് .
IIT യിലെ പഠനകാലത്താണ് ഒരു പ്രോഡക്ട് ഡിസെെൻ ചെയ്യുകയാണെങ്കിൽ അത് പരിസ്ഥിതി സൗഹാർദപരമായിരിക്കണം , അതിനായി എന്തെങ്കിലും ചെയ്യണം, എന്ന ആശയം ഈ ചെറുപ്പക്കാരൻ്റെ മനസിലേക്ക് വരുന്നത്. ഇൻഡോറിലെ ചെറു പട്ടണത്തിൽ ജനിച്ചു വളർന്ന ആകാൻഷിന് ഒരു പ്രോഡക്ട് ഡിസെെനർ ആകണമെന്ന് ചെറുപ്പം മുതൽക്കേ ആഗ്രഹം ഉണ്ടായിരുന്നു.എൻജിനീയറിംഗ് പഠനം പൂർത്തിയാക്കി 2020ൽ ആണ് ആകാൻഷ് മുംബൈ IIT യിൽ ചേരുന്നത്. ലോകമെമ്പാടുമുള്ള ആളുകൾ ഒരേ പോലെ ഉപയോഗിക്കുന്ന ഒന്നായതിനാലാണ് ഹെഡ്ഫോൺ വ്യത്യസ്തമായ തരത്തിൽ നിർമിക്കാം എന്ന ആലോചനയിൽ ആകാൻഷ് എത്തിച്ചേരുന്നത്. തടി ഉപയോഗിച്ച് നിർമിച്ച ഹെഡ്ഫോണുകൾ വിപണിയിൽ ഉണ്ടെന്ന് ആകാൻഷ് കണ്ടെത്തി,പക്ഷേ അതിന്റെയെല്ലാം ഇയർ കപ്പുകളിൽ മാത്രമാണ് തടി ഉപയോഗിച്ചിരിക്കുന്നത്. ഏറെ നാളത്തെ അന്വേഷണത്തിനുമൊടുവിൽ ആകാൻഷ് ചെന്നെത്തിയത് മുളയുടെ മുന്നിൽ. പ്രത്യേക രീതിയിൽ ട്രീറ്റ് ചെയ്ത മുളയ്ക്ക് നിറം നൽകാമെന്നും, അങ്ങനെയായാൽ ദീർഘനാൾ നിലനിൽക്കുമെന്നും കണ്ടെത്തി.
എന്നാൽ എല്ലാവരുടെയും തലയ്ക്ക് യോജിക്കുന്ന രീതിയിൽ ഇതിനെ എങ്ങനെ മാറ്റിയെടുക്കും? ഇതായിരുന്നു ആകാൻഷിനു മുന്നിലെ അടുത്ത വെല്ലുവിളി . IIT യിലെ അദ്ധ്യാപകരുടെ സഹായത്തോടെ അതിനൊരു പരിഹാരവും ആകാൻഷ് കണ്ടെത്തി. ഒടുവിൽ ലെെറ്റ് വെയിറ്റായതും നല്ല ഗുണമേന്മ ഉള്ളതുമായ ബാംബാസ് പിറന്നു. ഉപയോഗിക്കുമ്പോൾ യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും ഉറപ്പാക്കി. .റെഡിമെയ്ഡ് മുളകൾ ഉപയോഗിക്കുമ്പോൾ പ്രത്യേക രീതിയിൽ അതിലെ പെസ്റ്റിസെെഡുകൾ നീക്കം ചെയ്തതിനുശേഷമാണ് ഹെഡ്ഫോൺ നിർമാണത്തിന് ഉപയോഗിക്കാറ്. മുള ശബ്ദം ഏറ്റവും സുതാര്യമായി കടന്നു പോകുന്ന വസ്തുവായതിനാൽ ശബ്ദത്തിൻ്റെ കാര്യത്തിൽ പേടിക്കേണ്ടന്നാണ് ആകാൻഷ്ന്റെ ഉറപ്പ്.
കസ്റ്റമേഴ്സിൻ്റെ ആവശ്യാനുസരണവും ‘ബാംബാസ്’ ഹെഡ്ഫോണുകൾ നിർമിച്ചു നൽകുന്നുണ്ട്. ഇഷ്ടമുള്ള രീതിയിലേക്ക് മുളയെ പരുവപ്പെടുത്തി എടുക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും ഈ മേഖലയോടുള്ള താത്പര്യം ആകാൻഷിന് അതൊരു തടസമായതേ ഇല്ല. ഭാവിയിൽ പരിസ്ഥിതി സൗഹാർദപരമായ ധാരാളം ഉത്പന്നങ്ങൾ നിർമിക്കണമെന്നാണ് ഈ ചെറുപ്പക്കാരൻ്റെ ആഗ്രഹം
Aakansh, who is from a small town near Indore, says he has always wanted to be a product designer but couldn’t find a way to pursue his passion. He describes his entry into design as a watershed moment in his life.