8.3 ലക്ഷം രൂപ വിലയുള്ള ഇലക്ട്രിക് ബൈക്കുമായി Audi
8.3 ലക്ഷം രൂപ വിലയുള്ള ഇലക്ട്രിക് ബൈക്ക് ആഡംബര വാഹന നിർമാതാക്കളായ Audi. ഇറ്റാലിയൻ ബൈക്ക് നിർമ്മാതാക്കളായ ഫാന്റിക് നിർമ്മിച്ച ഈ ഹൈ-എൻഡ് ബൈക്ക്, XMF 1.7 മോഡലിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഓഡിയുടെ RS Q e-tron E2 ഇലക്ട്രിക് ഡാക്കാർ റാലി റേസറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് ഈ ഇലക്ട്രിക് മൗണ്ടൻ ബൈക്ക്.
48 മുതൽ 152 കിലോമീറ്റർ വരെയാണ് റേഞ്ച് വാഗ്ദാനം ചെയ്യുന്നതെന്നാണ് റിപ്പോർട്ട്. ഇതിൽ 250W ബ്രോസ് മോട്ടോർ ഘടിപ്പിച്ചിരിക്കുന്നു, കൂടാതെ 66ft/lb പീക്ക് ടോർക്ക് അവകാശപ്പെടുന്ന 720Wh ബാറ്ററിയും ഉണ്ട്. എന്നാൽ ഔഡി ഈ ഇലക്ട്രിക് മൗണ്ടൻ ബൈക്കിന്റെ ഉയർന്ന വേഗതയോ റേഞ്ചോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
മറ്റ് ബ്രോസ്-പവർ ഇ-ബൈക്കുകളെപ്പോലെ mild Eco to all-out Boost mode വരെയുള്ള നാല് തലത്തിലുള്ള ഇലക്ട്രിക് അസിസ്റ്റൻസ് ഓഡി ഇ-ബൈക്കിനുണ്ട്. ഔഡിയുടെ ഇലക്ട്രിക് മൗണ്ടൻ ബൈക്കിന്റെ ഫ്രെയിം ഡിസൈൻ അലൂമിനിയത്തിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത്. മോട്ടോറിനും ബാറ്ററിക്കും പുറമെ പോർഷെയുടെ eBike ലൈനപ്പിൽ നിന്ന് വ്യത്യസ്തമായിട്ടുളള ഘടകങ്ങൾ ഉപയോഗിക്കുന്നു. ഔഡിയുടെ ഇലക്ട്രിക് മൗണ്ടൻ ബൈക്ക് മൂന്ന് വലുപ്പങ്ങളിൽ ലഭ്യമാണ്. യുകെയിൽ £8,499 (ഏകദേശം $10,200 അല്ലെങ്കിൽ 8,38,000 രൂപ) വിലയുള്ള ഒരു ലിമിറ്റഡ് എഡിഷൻ മോഡലായിട്ടാണ് ഇത് അവതരിപ്പിച്ചിട്ടുളളത്.
8.3 lakh priced electric bikes from luxury car maker Audi. Made by Italian bike manufacturer Fantic, this high-end bike is based on the XMF 1.7 model. This electric mountain bike is inspired by Audi’s RS Q e-tron E2 electric Dakar Rally racer.