ഏകദേശം മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ഇന്ത്യൻ വിപണിയിൽ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഐക്കണിക് ബിവറേജ് ബ്രാൻഡായ കാമ്പ കോള (Campa Cola).
മുകേഷ് അംബാനിയുടെ റിലയൻസ് (Reliance Consumer Products) 50 വർഷം പഴക്കമുള്ള പ്രശസ്തമായ പാനീയ ബ്രാൻഡിനെ പുതിയ രൂപത്തിൽ വീണ്ടും ലോഞ്ച് ചെയ്യുകയാണ്. അത് ഈ വേനൽക്കാലത്ത് വിപണിയിലെത്തും. 1970 കളിലും 1980 കളിലും പ്രശസ്തമായ പാനീയമായ കാമ്പ കോള, കോള, നാരങ്ങ, ഓറഞ്ച് രുചികളിൽ ഉടൻ ലഭ്യമാകും.
കാമ്പ കോളയുടെ പുനരവതരണത്തോടെ, അദാനി ഗ്രൂപ്പ് (Adani Group), ഐടിസി (ITC), യൂണിലിവർ (Unilever) എന്നിവയുമായി മത്സരിക്കുന്നതിന് സ്വന്തം ഉപഭോക്തൃ ഉൽപ്പന്ന പോർട്ട്ഫോളിയോ ശക്തിപ്പെടുമെന്ന് റിലയൻസ് പ്രതീക്ഷിക്കുന്നു. കാമ്പ പോർട്ട്ഫോളിയോയിൽ തുടക്കത്തിൽ കാമ്പ കോള, കാമ്പ ലെമൺ, കാമ്പ ഓറഞ്ച് എന്നിവ അവതരിപ്പിക്കും.
1970-കളിൽ അരങ്ങേറ്റം കുറിച്ച കാമ്പ കോള, ശീതളപാനീയ വ്യവസായത്തിലെ ഒരു വീട്ടുപേരും മാർക്കറ്റ് ലീഡറും ആയിത്തീർന്നു. “ദി ഗ്രേറ്റ് ഇന്ത്യൻ ടേസ്റ്റ്” എന്ന ടാഗ് ലൈനിലാണ് പാനീയം വിപണനം ചെയ്തത്. എന്നിരുന്നാലും, 1990-കളുടെ അവസാനത്തിൽ ഇന്ത്യൻ വിപണിയിൽ ആഗോള ഭീമൻമാരായ കൊക്കകോള, പെപ്സികോ എന്നിവയുടെ വരവോടെ കാമ്പ കോള ജനപ്രിയ ശീതളപാനീയ ബ്രാൻഡ് ഇല്ലാതായി.
റിലയൻസ് പറയുന്നതനുസരിച്ച്, സമ്പന്നമായ പാരമ്പര്യം മാത്രമല്ല, അവരുടെ തനതായ അഭിരുചികളും രുചികളും കാരണം ഇന്ത്യൻ ഉപഭോക്താക്കളിൽ ആഴത്തിൽ വേരൂന്നിയ സ്വദേശീയ ഇന്ത്യൻ ബ്രാൻഡുകളെ പ്രോത്സാഹിപ്പിക്കുക എന്ന കമ്പനിയുടെ ലക്ഷ്യത്തിന് അനുസൃതമായാണ് ക്യാമ്പ പോർട്ട്ഫോളിയോ അവതരിപ്പിക്കുന്നത്. ഡൽഹി ആസ്ഥാനമായുള്ള പ്യുവർ ഡ്രിങ്ക്സിൽ നിന്ന് 22 കോടി രൂപയ്ക്ക് കാമ്പയെ റിലയൻസ് ഏറ്റെടുത്ത് മാസങ്ങൾക്ക് ശേഷമാണ് റീലോഞ്ച് പ്രഖ്യാപിച്ചത്.
പുതിയ കാമ്പ കോള പാനീയങ്ങൾ അഞ്ച് പായ്ക്ക് വലുപ്പങ്ങളിൽ വാഗ്ദാനം ചെയ്യും, ഓരോന്നിനും വ്യത്യസ്ത ഉപഭോഗ ശ്രേണികളാണുളളത്. 200 മില്ലി തൽക്ഷണ ഉപഭോഗ പായ്ക്ക്, 500 മില്ലി, 600 മില്ലി ഓൺ-ദി-ഗോ ഷെയറിംഗ് പാക്കുകൾ, കൂടാതെ 1,000 മില്ലി, 2,000 മില്ലി ഹോം പായ്ക്കുകൾ എന്നിവയാണ് ശ്രേണിയിലുളളത്. എന്നാൽ, റിലയൻസ് അതിന്റെ പുതിയ കാമ്പ ശ്രേണിയുടെ വില വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
Campa Cola, the iconic beverage brand, is ready to make a comeback in the Indian market after nearly three decades. Reliance, founded by businessman Mukesh Ambani, has announced the re-launch of the 50-year-old renowned beverage brand in a new contemporary form, which will hit markets this summer.