“ഇനിയും ഈ ബാങ്ക് തുറന്നു വച്ചിരുന്നാൽ ബാങ്കിന്റെ മാത്രമല്ല  അമേരിക്കയുടെ മുഴുവൻ സാമ്പത്തിക ഭദ്രതയുടെയും അടിത്തറയിളകും. അതുകൊണ്ട്  പൂട്ടിക്കൊള്ളുക”  , അതായിരുന്നു റെഗുലേറ്റർമാരുടെ ഉപദേശം. അങ്ങനെ സിലിക്കൺവാലി ബാങ്കിന് പിന്നാലെ അമേരിക്കയിലെ രണ്ടാമത്തെ  ബാങ്ക് ,  സിഗ്നേച്ചർ  ബാങ്കും ഫെഡറൽ റെഗുലേറ്റർമാർ താഴിട്ടു പൂട്ടി.

ക്രിപ്‌റ്റോകറൻസി നിക്ഷേപങ്ങൾ വർധിപ്പിക്കുന്നതിനായി  അടുത്തിടെ  നടത്തിയ നീക്കങ്ങൾ തിരിച്ചടിച്ചതോടെ  നിൽക്കകളിയില്ലാതായ   വൻകിട റിയൽ എസ്റ്റേറ്റ് വായ്പ ബിസിനസുള്ള  ന്യൂയോർക്കിലെ  സാമ്പത്തിക സ്ഥാപനമായ സിഗ്നേച്ചർ ബാങ്ക് ( Signature Bank) ഞായറാഴ്ചയാണ് അടച്ചു പൂട്ടിയത്.

ക്രിപ്‌റ്റോ ( crypto currency) ഡിജിറ്റൽ ആസ്തിയുമായി ബന്ധപ്പെട്ട ക്ലയന്റ് നിക്ഷേപം 16.52 ബില്യൺ ഡോളറായിരുന്നു ബാങ്കിലുണ്ടായിരുന്നത്. . 2018-ൽ അവതരിച്ച  ക്രിപ്‌റ്റോ ആസ്തികളുടെ നിക്ഷേപം ഏറ്റെടുക്കുന്നതിന് വാതിലുകൾ തുറന്നിട്ട US ലെ ചുരുക്കം ചില ധനകാര്യ സ്ഥാപനങ്ങളിൽ ഒന്നാണ് സിഗ്നേച്ചർ ബാങ്ക്. ക്രിപ്റ്റോ കറൻസിയോടുള്ള അമിതമായ അഭിനിവേശം ഒടുവിൽ ബാങ്കിന് വിനയായി .കുറച്ചുകാലമായി ബാങ്കിന്റെ ക്രിപ്റ്റോ ഇടപാടുകൾ നിരീക്ഷിച്ചു വരികയായിരുന്നു ഫെഡറൽ റെഗുലേറ്റർമാർ.

FTX ന്റെ തകർച്ചയ്ക്കും തുടർന്നുള്ള ക്രിമിനൽ അന്വേഷണത്തിനും ശേഷം ബാങ്കിന്റെ  ക്രിപ്‌റ്റോ ആസ്തികളിൽ നല്ലൊരു ഭാഗം പിൻവലിക്കപ്പെട്ടിരുന്നു . മറ്റൊരു ക്രിപ്‌റ്റോകറൻസി കേന്ദ്രീകൃത ബാങ്കായ സിൽവർഗേറ്റ് ബാങ്ക് കഴിഞ്ഞയാഴ്ച സ്വമേധയാ അടച്ചുപൂട്ടിയതോടെയാണ് ക്രിപ്റ്റോ ഇടപാടുകാർ തങ്ങളുടെ ആസ്തികൾ സിഗ്നേച്ചർ ബാങ്കിൽ നിന്നും നിക്ഷേപങ്ങൾ പിൻവലിച്ചത്.

രാജ്യത്തുടനീളം 40 ശാഖകളുള്ള ബാങ്ക് ഫലപ്രദമായി പിടിച്ചെടുക്കുവാനായി  ന്യൂയോർക്ക് ബാങ്ക് റെഗുലേറ്റർമാർ FDIC യുമായി സഹകരിച്ച് പ്രവർത്തിക്കുകയും അതിന്റെ എക്സിക്യൂട്ടീവ് ടീമിനെ നീക്കം ചെയ്യുകയും ചെയ്തു.

100 ബില്യണിൽ താഴെ ആസ്തിയുള്ള സിഗ്നേച്ചറിന്റെ അടച്ചിട്ടുപൂട്ടൽ അതിനെ ആശ്രയിച്ചു വിപണിയിൽ പിടിച്ചുനിന്ന  പല പ്രൊഫഷണൽ സേവന സ്ഥാപനങ്ങൾക്കും തിരിച്ചടിയാണ്. നിയമ സ്ഥാപനങ്ങൾക്ക് ബാങ്കിംഗ് സേവനങ്ങൾ നൽകുന്നതിനും ക്ലയന്റ് പണവും മറ്റ് സേവനങ്ങളും കൈവശം വയ്ക്കുന്നതിന് എസ്ക്രോ അക്കൗണ്ടുകൾ നൽകുന്നതിലും ബാങ്ക് വളരെക്കാലമായി സ്പെഷ്യലൈസ് ചെയ്തിരുന്നു .

സ്കോട്ട് ഷെയ്, ജോസഫ് ഡിപോളോ, ജോൺ ടാംബർലെയ്ൻ എന്നിവർ ഇസ്രായേലിലെ ഏറ്റവും വലിയ വായ്പക്കാരനായ ബാങ്ക് ഹപ്പോലിമിന്റെ പിന്തുണയോടെ 1999-ൽ സ്ഥാപിച്ചതാണ് സിഗ്നേച്ചർ .  

സിഗ്നേച്ചറിന്റെ പ്രത്യേകതകളിലൊന്ന് ടാക്സി മെഡലിയനുകൾ വാങ്ങുന്നതിനുള്ള ധനസഹായം ആയിരുന്നു. നിയമ സ്ഥാപനങ്ങൾക്കും റിയൽ എസ്റ്റേറ്റ് കമ്പനികൾക്കും ബാങ്കിംഗ് സേവനങ്ങൾ നൽകുന്നതിനും  ന്യൂയോർക്കിൽ പേര് കേട്ട ബാങ്കായിരുന്നു . മിക്ക ഉപഭോക്താക്കൾക്കും $250,000-ന് മുകളിൽ ഹോൾഡിംഗ് ഉണ്ടായിരുന്നു.

മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കമ്പനിയായ ട്രംപ് ഓർഗനൈസേഷനുമായി ബന്ധപ്പെട്ട ചില വ്യക്തികൾ  ബാങ്കിന്റെ ക്ലയന്റുകളാണ്.  ട്രംപിന്റെ മരുമകനായ ജാരെഡ് കുഷ്‌നറിനും കുഷ്‌നറുടെ പിതാവ് ചാൾസിനും ബാങ്ക് വായ്പ നൽകി. ട്രംപിന്റെ ഫ്ലോറിഡ ഗോൾഫ് കോഴ്‌സിന് ധനസഹായം നൽകാനും ഇത് സഹായിച്ചു.

സിഗ്നേച്ചർ ബാങ്കിന്റെ ഏകദേശം 88 ബില്യൺ ഡോളറിന്റെ നിക്ഷേപങ്ങളിൽ 79 ബില്യൺ ഡോളറിലധികം   കഴിഞ്ഞ വർഷം അവസാനം ഇൻഷ്വർ ചെയ്തിട്ടില്ലെന്ന് റെഗുലേറ്ററി ഫയലിംഗുകൾ കാണിക്കുന്നു. കഴിഞ്ഞ ആഴ്‌ചയിലെ കണക്കനുസരിച്ച്, തങ്ങളുടെ നിക്ഷേപത്തിന്റെ 80 ശതമാനത്തിലധികം നിയമ സ്ഥാപനങ്ങൾ, അക്കൗണ്ടിംഗ് സ്ഥാപനങ്ങൾ, ആരോഗ്യ സംരക്ഷണ കമ്പനികൾ, നിർമ്മാതാക്കൾ, റിയൽ എസ്റ്റേറ്റ് മാനേജ്‌മെന്റ് കമ്പനികൾ എന്നിവയിൽ നിന്നാണെന്ന് സിഗ്നേച്ചർ റെഗുലേറ്റർമാർക്കു വിശദീകരണം നൽകിയിരുന്നു.  

Signature Bank, a New York-based financial company with a massive real estate lending business, closed on Sunday after its recent moves to increase cryptocurrency investments backfired.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version