സർക്കാർ ഓഫീസുകളിൽ ഇന്റർനെറ്റ് എത്തിക്കുന്ന കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കെ ഫോൺ- Kerala Fibre Optic Network – K-FON പ്രവർത്തനങ്ങൾക്ക് വേഗതയേറുന്നു.
പ്രൊപ്രൈറ്റർ മോഡൽ അടക്കം കൊണ്ടുവന്ന് കെ ഫോൺ പദ്ധതികാലയളവിൽ തന്നെ സർക്കാർ ഓഫീസുകളിൽ ഇന്റർനെറ്റ് എത്തിക്കുകയാണ് ലക്ഷ്യം.
മാനേജ്മെന്റ് ചുമതല കെ-ഫോൺ ലിമിറ്റഡിൽ നിക്ഷിപ്തമാക്കി മറ്റ് പ്രവർത്തനങ്ങൾ ഔട്ട്സോഴ്സ് ചെയ്യതുകൊണ്ടുള്ള പ്രൊപ്രൈറ്റർ മോഡൽ കെ ഫോൺ പദ്ധതിക്ക് സ്വീകരിക്കും. കെ-ഫോൺ ലിമിറ്റഡിന്റെ സാങ്കേതികവും വാണിജ്യപരവുമായ ദൈനംദിന പ്രവർത്തനങ്ങളിൽ സഹായിക്കുന്നതിനായി ഒരു മാനേജ്ഡ് സർവീസ് പ്രൊവൈഡറെ (എം.എസ്.പി.) തെരഞ്ഞെടുക്കും.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സൗജന്യമായി ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന പദ്ധതി കാര്യക്ഷമമായി ഉറപ്പാക്കും,
കെ- ഫോൺ പദ്ധതി മോണിറ്റൈസ് ചെയ്യുന്നതിനുള്ള മാർഗ്ഗങ്ങൾ പരിശോധിക്കുന്നതിന് നിയോഗിച്ച ഐടി സെക്രട്ടറി കൺവീനറായ ആറംഗ സമിതി സമർപ്പിച്ച നിർദേശങ്ങൾ അംഗീകരിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.
സർക്കാർ ഓഫീസുകൾക്ക് ഇന്റനെറ്റ് കണക്ഷൻ ലഭ്യമാക്കുന്നതിന് ഒപ്റ്റിക്കൽ നെറ്റ് വര്‍ക്ക് ടെർമിനൽ (ഒ.എൻ.ടി.) വരെയുള്ള പ്രവർത്തനവും പരിപാലനവും (ഓപ്പറേഷൻ & മെയ്ന്റനന്‍സ്), സിസ്റ്റം ഇന്റഗ്രേറ്ററായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (BEL) മുഖേന കെ-ഫോൺ ഉറപ്പുവരുത്തണം. സർക്കാർ ഓഫീസുകളിൽ ലാൻ (LAN), വൈഫൈ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഏജൻസികളെ എംപാനൽ ചെയ്തിട്ടുണ്ടെന്ന് കെ.എസ്.ഐ.ടി.ഐ.എൽ. ഉറപ്പു വരുത്തണം.
ഇന്റര്‍നെറ്റും ഇൻട്രാനെറ്റും ലഭ്യമാക്കുന്നതിന് എല്ലാ സർക്കാർ ഓഫീസുകളോടും വെവ്വേറെ ബില്ലുകൾ അടയ്ക്കാൻ ആവശ്യപ്പെടുന്നതിനു പകരം, സർക്കാർ കെ-ഫോൺ ലിമിറ്റഡിന് മൊത്തമായോ ത്രൈമാസ തവണകളായോ പേയ്മെന്റായി തുക നൽകും.
30,000 സർക്കാർ സ്ഥാപനങ്ങളുടെ ഒപ്റ്റിക്കൽ നെറ്റ് വര്‍ക്ക് ടെർമിനൽ (ഒ.എൻ.ടി.) വരെയുള്ള പ്രവർത്തനവും പരിപാലനവും (ഓപ്പറേഷൻ & മെയ്ന്റനൻസ്) മാത്രമാണ് സിസ്റ്റം ഇന്റഗ്രേറ്ററായ ബി.ഇ.എൽ. (ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്) കൈകാര്യം ചെയ്യുന്നത്. അതിൽ കൂടുതൽ ഉപഭോക്താക്കൾക്ക് സേവനം ലഭ്യമാക്കുന്നതിന് ഒരു മാനേജ്ഡ് സർവീസ് പ്രൊവൈഡറിന്റെ (എം.എസ്.പി.) വൈദഗ്ദ്ധ്യം ആവശ്യമാണ്. ആതിനാൽ, കെ-ഫോൺ ലിമിറ്റഡിന്റെ സാങ്കേതികവും വാണിജ്യപരവുമായ ദൈനംദിന പ്രവർത്തനങ്ങളിൽ സഹായിക്കുന്നതിനായി, ടെൻഡർ പ്രക്രിയയിലൂടെ, ഒരു മാനേജ്ഡ് സർവീസ് പ്രൊവൈഡറെ (എം.എസ്.പി.) തെരഞ്ഞെടുക്കും.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സൗജന്യമായി ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന പദ്ധതിയുടെ ടെൻഡർ കാലാവധി അഞ്ച് വർഷത്തേക്ക് ദീർഘിപ്പിക്കുന്നതിനുള്ള സാധ്യത ടെൻഡർ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കും.
സാങ്കേതിക നവീകരണം, സുരക്ഷ എന്നിവ ഉൾപ്പെടെയുള്ള എല്ലാ സാങ്കേതിക വിഷയങ്ങളിലും കെ-ഫോൺ ബോർഡിന് ഉപദേശം നൽകുന്നതിനായി ഡിപ്പാർട്ട്മെന്റ് ഓഫ് ടെലികമ്യൂണിക്കേഷൻസിൽ നിന്നുള്ള അംഗത്തെ കൂടി ഉൾപ്പെടുത്തി നിലവിലുള്ള ടെക്നിക്കൽ കമ്മിറ്റിയെ ശാക്തീകരിക്കും.
കെ – ഫോണ്‍ പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ നേടുന്ന രീതിയിലായിരിക്കണം പദ്ധതി പ്രവര്‍ത്തനം നിര്‍വ്വഹിക്കേണ്ടതെന്നും മന്ത്രിസഭാ യോഗം തീരുമാനിച്ചു
K-FON, Kerala’s dream project to bring internet to government offices.The K-Phone project will adopt the Proprietor model of outsourcing the other functions while vesting the management responsibility in K-Phone Limited.