നിങ്ങൾക്ക് ചാറ്റ്ജിപിടി-ChatGPT ഉപയോഗിച്ച് ഒരു പോസ്റ്റ് തയാറാക്കണോ? അതോ ഒരു പ്രമുഖ വ്യക്തിയുടെ ഒരു quote കാണുകയോ കേൾക്കുകയോ ചെയ്യണോ ?അതോ ഇന്നത്തെ പ്രധാന വാർത്ത ഞൊടിയിടയിൽ അറിയണോ? Kooവിലേക്ക് ലോഗിൻ ചെയ്തോളു. അതിലുണ്ട് നിങ്ങളെ കാത്ത് ChatGPT ഒരുക്കുന്ന ജനറേറ്റീവ് AI സംവിധാനം
ട്വിറ്ററിന്റെ ഇന്ത്യയിലെ എതിരാളികൾ ChatGPTയുമായി കച്ചമുറുക്കി യുദ്ധത്തിനിറങ്ങിക്കഴിഞ്ഞു. ചാറ്റ്ജിപിടി-ChatGPT ഉപയോഗിച്ച് ക്രിയേറ്റീവ് പോസ്റ്റുകൾ തയാറാക്കാൻ പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് ഇന്ത്യയുടെ Koo ആപ്പ്. ചാറ്റ്ജിപിടി ഉപയോഗിച്ച് പോസ്റ്റുകൾ രചിക്കാനും ഡ്രാഫ്റ്റ് ചെയ്യാനും പ്രൊഫൈൽ ഉടമകളെ പ്രാപ്തമാക്കുന്നതിന് ഒരു പുതിയ ഫീച്ചർ ആരംഭിച്ചതായി ഇന്ത്യയുടെ മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോമായ Koo തിങ്കളാഴ്ച പ്രഖ്യാപിച്ചു.
ബെംഗളൂരു ആസ്ഥാനമായുള്ള ഒരു ഇന്ത്യൻ മൈക്രോബ്ലോഗിംഗ്, സോഷ്യൽ നെറ്റ്വർക്കിംഗ് സേവനമാണ് Bombinate Technologies Pvt Ltd ന്റെ Koo. 2022 നവംബർ വരെ കമ്പനിയുടെ മൂല്യം 275 മില്യൺ ഡോളറാണ്. സംരംഭകരായ അപ്രമേയ രാധാകൃഷ്ണയും മായങ്ക് ബിദവത്കയും ചേർന്നാണ് Koo മൈക്രോബ്ലോഗിംഗ് സൈറ്റ് സ്ഥാപിച്ചത്.
Koo-യിലെ വെരിഫൈഡ് പ്രൊഫൈലുകൾക്ക് ഈ ഫീച്ചർ ലഭ്യമാണ്, ഇത് ഉടൻ തന്നെ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാക്കുമെന്നു Koo അറിയിച്ചിട്ടുണ്ട്. .
ChatGPT സംയോജനത്തിലൂടെ, ഉപയോക്താക്കൾക്ക് അവരുടെ Koo സന്ദേശങ്ങൾ ഡ്രാഫ്റ്റ് ചെയ്യാൻ സഹായിക്കുന്നതിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI )ന്റെ ശക്തി പ്രയോജനപ്പെടുത്താൻ കഴിയും.
Koo ഉപയോക്താക്കൾക്ക് ആ ദിവസത്തിലെ പ്രധാന വാർത്തകൾ കണ്ടെത്തുന്നതിനോ അറിയപ്പെടുന്ന ബ്ലോഗറിൽ നിന്നോ ഒരു വ്യക്തിയിൽ നിന്നോ ഒരു പ്രത്യേക ഉദ്ധരണി ആവശ്യപ്പെടുന്നതിനോ അല്ലെങ്കിൽ ഒരു പ്രത്യേക തീമിൽ പോസ്റ്റോ ബ്ലോഗോ എഴുതാൻ ആവശ്യപ്പെടുന്നതോ പോലുള്ള ഒന്നിലധികം ഉപയോഗങ്ങൾ ആപ്പിലെ ChatGPT ജനറേറ്റീവ് AI സംവിധാനം ഉറപ്പുവരുത്തും .
ഉപയോക്താക്കൾക്ക് അവരുടെ നിർദ്ദേശങ്ങൾ ആപ്പിനുള്ളിൽ ChatGPT-ലേക്ക് ടൈപ്പ് ചെയ്യാനും, Kooയിലെ വോയ്സ് കമാൻഡ് ഫീച്ചർ ഉപയോഗിച്ച് ടൈപ്പ് ചെയ്യാതെ തന്നെ വോയ്സ് പ്രോംപ്റ്റ് നൽകാനും കഴിയും.
” ഞങ്ങളുടെ ഉപയോക്താക്കൾക്ക് Koo ൽ ഉള്ളടക്കം സൃഷ്ടിക്കുന്നത് എളുപ്പമാക്കുന്നതിനുള്ള വഴികൾ ഞങ്ങൾ എപ്പോഴും തേടുകയാണ്”- Koo-യുടെ സഹസ്ഥാപകനായ മായങ്ക് ബിദാവത്ക പറഞ്ഞു. ChatGPT-യുമായുള്ള സംയോജനം ക്രിയേറ്റർമാർക്ക് അവരുടെ വിരൽത്തുമ്പിൽ ബുദ്ധിപരമായ സഹായം എത്തിക്കും. ഈ ChatGPT ടൂൾ സംയോജിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോമാണ് ഞങ്ങളുടേത് എന്നും മായങ്ക് ബിദാവത്ക പറഞ്ഞു.
India’s Koo microblogging service announced the launch of a new feature on Monday that will allow creators to draft and compose posts using ChatGPT.According to a statement, the feature is already available to prominent or verified profiles on Koo and will soon be made available to all users.