ജീവനക്കാരെ വീണ്ടും വെട്ടിക്കുറച്ച് Freshworks

വീണ്ടും ജീവനക്കാരെ വെട്ടിക്കുറച്ച് സോഫ്റ്റ്‌വെയർ സ്ഥാപനമായ ഫ്രഷ്‌വർക്ക്‌സ്- Freshworks. ജീവനക്കാരുടെ ഒരു ചെറിയ വിഭാഗത്തെ നടപടി ബാധിക്കുമെന്നും, ജീവനക്കാരുടെയും സ്ഥാപനത്തിന്റെയും കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനാണ്‌ നടപടിയെന്നുമാണ് ഫ്രഷ്‌വർക്‌സിന്റെ വിശദീകരണം. നാസ്ഡാക്ക് – Nasdaq – ലിസ്റ്റ് ചെയ്ത സോഫ്റ്റ്‌വെയർ സ്ഥാപനമാണ്‌ ഫ്രഷ്‌വർക്ക്‌സ്.

 ശക്തമായ ഒരു തൊഴിൽ സംസ്കാരം നിലനിർത്താൻ തങ്ങൾ സംഘടനാപരമായ കാര്യക്ഷമത അവലോകനം ചെയ്യുന്നത് തുടരുന്നു.
 അതിന്റെ ഫലമായാണ് ഒരു ചെറിയ അളവ് ജീവനക്കാർക്ക് പുറത്തു പോകേണ്ടി വന്നതെന്ന് കമ്പനി വക്താവ് ചൂണ്ടിക്കാട്ടുന്നു

ഫ്രഷ്‌വർക്ക്‌സ് ഓർഗനൈസേഷൻ വ്യാപകമായ പിരിച്ചുവിടലുകൾ നടത്തിയിട്ടില്ലെന്നും തുറന്ന തസ്തികകളിൽ നിയമനം തുടരുകയാണെന്നും വക്താവ് പ്രസ്താവനയിൽ പറഞ്ഞു.

ചെന്നൈയിൽ നിന്നും കാലിഫോർണിയയിലെ സാൻ മാറ്റിയോയിലേക്ക് ആസ്ഥാനം മാറ്റിയ ഫ്രഷ്‌വർക്സ്ന്റെ ഓഫീസുകളിലുടനീളം 5,000-ത്തിലധികം ജീവനക്കാർ ജോലി ചെയ്യുന്നു. 2022 ഡിസംബറിൽ ആഗോളതലത്തിൽ 90 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. അവരിൽ 60 പേർ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു.

മാർജിൻ, മാന്ദ്യ സമ്മർദങ്ങൾ, യുഎസിലെ പലിശനിരക്കുകൾ എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ ടെക്നോളജി സ്റ്റോക്കുകളിൽ പൊതുവെ തകർച്ചയ്ക്ക് കാരണമായിട്ടുണ്ട്.

ബിസിനസുകൾക്കായി ക്ലൗഡ് അധിഷ്‌ഠിത സോഫ്‌റ്റ്‌വെയർ പരിഹാരങ്ങൾ സൃഷ്‌ടിക്കുന്ന സോഫ്റ്റ്‌വെയർ സ്ഥാപനമാണ് ഫ്രഷ്‌വർക്സ്. 2010-ൽ ഫ്രെഷ്‌ഡെസ്‌ക്- ‘Freshdesk’ – എന്ന പേരിൽ ചെന്നൈയിൽ സ്ഥാപിതമായ കമ്പനി 2017 ൽ ഫ്രഷ്‌വർക്സ് Freshworks എന്ന് റീബ്രാൻഡ് ചെയ്തു.

കമ്പനിക്ക് സെയിൽസ് സിആർഎം സോഫ്റ്റ്‌വെയർ മുതൽ റിക്രൂട്ട്‌മെന്റ് ടൂളുകളും കസ്റ്റമർ സപ്പോർട്ട് ഹെൽപ്പ് ഡെസ്‌ക് സോഫ്‌റ്റ്‌വെയറും വരെയുള്ള ഒരു ഉൽപ്പന്ന നിര തന്നെയുണ്ട്. ഫ്രഷ്‌വർക്‌സിന്റെ സോഫ്റ്റ്‌വെയർ വ്യാപാരത്തിന്റെ 40 % ലെ ഏറെയും നോർത്ത് അമേരിക്കയിൽ നിന്നുമാണ്.

Software company Freshworks has once again reduced workers. According to Freshworks, the measure will only have an impact on a small number of workers and is intended to increase both employee and organisational productivity. Freshworks is a Nasdaq-listed software company.They continue to review organisational effectiveness to maintain a strong work culture.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version