Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

പുതിയ ഫിനാൻസ് ആപ്പുമായി Google

26 June 2026

ഇന്ത്യയിൽ വൻ നിക്ഷേപത്തിന് Amazon

26 June 2026

പാസ്‌പോർട്ട് നിരക്കുകൾ വർദ്ധിപ്പിച്ചു

26 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ദ്രോണാചാര്യരുടെ ശില്പി പ്രീതി
News Update

ദ്രോണാചാര്യരുടെ ശില്പി പ്രീതി

News DeskBy News Desk17 March 2023Updated:18 March 20233 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

രാഷ്ട്രപതിക്ക് നാവികസേന സമ്മാനിച്ച ദ്രോണാചാര്യരുടെ ശില്പി പ്രീതി പറക്കാട്ട്

രാഷ്ട്രപതി ദ്രൗപതി മുർമുവിന് നാവികസേനാ മേധാവി അഡ്മിറൽ ആർ ഹരികുമാർ സമ്മാനിച്ച ദ്രോണാചാര്യരുടെ സ്വർണം പൂശിയ പ്രതിമ തയാറാക്കിയത് കൊച്ചിയിലെ ഒരു സംരഭകയാണ്. അതും ഓർഡർ ലഭിച്ചു റെക്കോർഡ് സമയത്തിനുള്ളിൽ. വൺ ഗ്രാം സ്വർണാഭരണങ്ങളുടെയും സ്വർണ വിഗ്രഹങ്ങളുടെയും നിർമാണത്തിലൂടെ പേരെടുത്ത പറക്കാട്ട് ജ്യൂവെൽസ് എന്ന സ്ഥാപനത്തിന്റെ ഉടമ കാലടി സ്വദേശിയായ പ്രീതി പ്രകാശ് പറക്കാട്ട് .

ഇന്ത്യയുടെ പ്രഥമ വനിതക്ക് നൽകാനായി ദ്രോണാചാര്യ വിഗ്രഹം നിർമിച്ചു കൈമാറാനായ ആഹ്ലാദത്തിലാണ് പ്രീതി പ്രകാശ്.

ദ്രോണാചാര്യരുടെ വെറുമൊരു വിഗ്രഹമല്ല നാവിക സേനക്ക് പ്രീതി നിർമിച്ചു കൈമാറിയത്. അതിൽ റെസിനുണ്ട്,കോപ്പർ ഉണ്ട് , സ്വർണം പൂശിയിട്ടുണ്ട്, പിന്നെ ടെറാക്കോട്ട കൊണ്ട് മോടി പിടിപ്പിച്ചിട്ടുമുണ്ട്. അത് കൊണ്ട് തന്നെയാണ് രാഷ്ട്രപതിയുടെ കൈകളിലിരുന്ന ആ ദ്രോണാചാര്യ വിഗ്രഹത്തിനിത്ര ശോഭ തോന്നിയതും.

15 ദിവസമെന്ന റെക്കോർഡ് സമയത്തിനുള്ളിലാണ് പ്രീതി വിഗ്രഹം നിർമിച്ചു നാവിക സേനക്ക് കൈമാറിയത്. നേരത്തെ ചലച്ചിത്ര നടൻ മോഹൻലാൽ പ്രധാനമന്ത്രിക്ക് സമ്മാനിച്ച സ്വർണം പൂശിയ ഗുരുവായൂരപ്പന്റെ മരപ്രഭു വിഗ്രഹവും പ്രീതിയുടെ മേൽനോട്ടത്തിൽ നിർമിച്ചതാണ്. അങ്ങനെയാണ് ആ വിഗ്രഹം ശ്രദ്ധയിൽ പെട്ട നാവിക സേനാ ഉദ്യോഗസ്ഥർ ഇങ്ങനൊരു അഭിമാനകരമായ ഓർഡറുമായി പ്രീതിയെ സമീപിച്ചത്.

INS ദ്രോണാചാര്യക്ക് പ്രസിഡന്റ്‌സ്‌ കളർ സമ്മാനിക്കാനെത്തുന്ന രാഷ്ട്രപതിക്ക് ദ്രോണാചാര്യരുടെ ഒരു വിശേഷപ്പെട്ട പ്രതിമ തന്നെ നൽകണമെന്ന് തീരുമാനിക്കുകയായിരുന്നു. രാഷ്ട്രപതിയുടെ ഓഫീസിൽ നിന്നും അന്തിമ അംഗീകാരവും എത്തിയതോടെ പിന്നെ എല്ലാം വളരെ പെട്ടന്നായിരുന്നു. 15 ദിവസം കൊണ്ട് വിഗ്രഹത്തിന്റെ നിർമാണം പൂർത്തിയാക്കുകയെന്ന ശ്രമകരമായ ദൗത്യം പക്ഷെ കൃത്യതയോടെ പ്രീതിയും ജീവനക്കാരും ചേർന്നു നിർവഹിച്ചു വിഗ്രഹം നാവിക സേനാ അധികൃതർക്ക് കൈമാറുകയായിരുന്നു.

 റെസിൻ എന്ന മിശ്രിതത്തിലാണ് വിഗ്രഹം രൂപകല്പന ചെയ്യുക. പിന്നെയതിൽ കോപ്പർ കോട്ടിങ് നൽകി. എന്നിട്ടതിനു മുകളിലൂടെ മൊത്തത്തിൽ 24 ct സ്വർണം പൂശി. പിന്നെ അലങ്കാരങ്ങളും ആഭരണങ്ങളും ഒഴികെയുള്ള ശരീരഭാഗങ്ങൾ ടെറാക്കോട്ട കൊണ്ട് മോടി പിടിപ്പിച്ചു. അങ്ങനെ അത് ശോഭയാർന്ന ദ്രോണാചാര്യരുടെ വിഗ്രഹമായി. നാവിക സേന സമ്മാനിച്ച ആ വിഗ്രഹം ഇനി രാഷ്ട്രപതിയുടെ ഓഫീസിൽ ഇടം പിടിക്കും.

 ഇതേ രീതിയിൽ പ്രീതി രൂപകൽപന ചെയ്യുന്ന ഗണപതി, ആന, മറ്റു വിഗ്രഹങ്ങൾ എന്നിവക്ക് നിരവധി ആവശ്യക്കാരുണ്ട്. രണ്ടുലക്ഷത്തിൽ പരം രൂപയാകും ഇങ്ങനെ സ്വർണം പൂശി തയാറാക്കുന്ന വിഗ്രഹങ്ങൾക്ക്. കാലടിയിലെ ഫാക്ടറിയിലാണ് പ്രീതി വിഗ്രഹങ്ങൾക്ക് മിഴിവേകുന്നത്. 100 ഓളം ജീവനക്കാരുണ്ട് ഇപ്പോൾ പ്രതിമാ നിർമാണത്തിലും, വൺ ഗ്രാം സ്വർണാഭരണ നിർമാണത്തിലും, വിൽപ്പനയിലും പ്രീതിക്കൊപ്പം. ഇവരിൽ ഭൂരിഭാഗവും വനിതാ ജീവനക്കാർ തന്നെയെന്ന് പ്രീതി അഭിമാനത്തോടെ പറയുന്നു.

“ആദ്യം സ്വർണ ജുവല്ലറി ആയിരുന്നു നടത്തിയിരുന്നത് . 2000 ൽ ഒരു എക്‌സിബിഷനിൽ പ്ലാസ്റ്റർ ഓഫ് പാരിസിൽ തീർത്തു സ്വർണം പൂശിയ ഒരു ഗണപതി വിഗ്രഹത്തിൽ കണ്ണും മനസ്സുമുടക്കി. അങ്ങനെ അതുപോലൊന്നു ചെയ്യുവാൻ തീരുമാനമെടുത്തു. 2001ൽ വൺ ഗ്രാം സ്വർണാഭരണങ്ങൾ വിപണിയിലിറക്കി. പിന്നെ വിഗ്രഹനിര്മാണത്തിൽ ഒരു കൈ പരീക്ഷിക്കാൻ തീരുമാനിച്ചു.
അതിനു ശേഷം റെസിനിൽ കോപ്പർ പാളി കൊണ്ട് പൊതിഞ്ഞു അതിൽ സ്വർണം പൂശുന്ന ടെക്നോളജി പഠിച്ചെടുത്തു വിഗ്രഹ നിർമാണം ആരംഭിച്ചു. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല” പ്രീതി പറയുന്നു .

പരമ്പരാഗത സ്വർണ പണിക്കാരാണ് മികച്ച ഡിസൈനുകളിൽ വിഗ്രഹം തയാറാക്കി നൽകുന്നത്. പിന്നീട് കാലടിയിലെ ഫാക്ടറിയിൽ സ്വർണം പൂശി മോടിപിടിപ്പിക്കുന്നതുൾപ്പെടെ എല്ലാ ജോലികളും സ്വന്തമായി ചെയ്‌യും.

“വൺ ഗ്രാം ആഭരണ, വിഗ്രഹ നിർമാണവുമായി മുന്നോട്ടു പോകും. ഇപ്പോൾ കേരളത്തിന്റെ മിക്കയിടങ്ങളിലും പറക്കാട്ട് വൺ ഗ്രാം ജുവല്ലറി ഷോറൂമുകളുണ്ട്. ഇനി വില്പന കേരളത്തിന് പുറത്തേക്കു വ്യാപിപ്പിക്കണം. തമിഴ്നാട്, കർണാടകം സംസ്ഥാനങ്ങളിൽ വൺ ഗ്രാം ആഭരണങ്ങൾക്കു നല്ല സ്കോപ്പുണ്ട്. അവിടങ്ങളിലേക്കു ഫ്രാഞ്ചൈസികൾ കണ്ടെത്താൻ ശ്രമം തുടങ്ങിയിട്ടുണ്ട്. സംരംഭം ഇനിയും വ്യാപിപ്പിക്കണം” ആത്മവിശ്വാസത്തോടെ പ്രീതി പ്രകാശ് പറക്കാട്ട് പറയുന്നു.

The gold-plated statue of Dronacharya that Admiral R. Harikumar, Chief of the Navy, gave to President Draupadi Murmu was made by a local businesswoman in Kochi. That too received the order in record time. Preeti Prakash Palaghat made the statue. She is the owner of Palakkad Jewels, which is famous for manufacturing one gram gold ornaments and gold idols.

banner business channeliam Designing India Indian Navy President technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

പുതിയ ഫിനാൻസ് ആപ്പുമായി Google

26 June 2026

ഇന്ത്യയിൽ വൻ നിക്ഷേപത്തിന് Amazon

26 June 2026

പാസ്‌പോർട്ട് നിരക്കുകൾ വർദ്ധിപ്പിച്ചു

26 June 2026

വിമാനത്താവള നഗരങ്ങൾ നിർമ്മിക്കാൻ വൻ നിക്ഷേപവുമായി അദാനി

26 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • പുതിയ ഫിനാൻസ് ആപ്പുമായി Google
  • ഇന്ത്യയിൽ വൻ നിക്ഷേപത്തിന് Amazon
  • പാസ്‌പോർട്ട് നിരക്കുകൾ വർദ്ധിപ്പിച്ചു
  • വിമാനത്താവള നഗരങ്ങൾ നിർമ്മിക്കാൻ വൻ നിക്ഷേപവുമായി അദാനി
  •  വിമാന ഇന്ധനം വിലക്കുറവിൽ?

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • പുതിയ ഫിനാൻസ് ആപ്പുമായി Google
  • ഇന്ത്യയിൽ വൻ നിക്ഷേപത്തിന് Amazon
  • പാസ്‌പോർട്ട് നിരക്കുകൾ വർദ്ധിപ്പിച്ചു
  • വിമാനത്താവള നഗരങ്ങൾ നിർമ്മിക്കാൻ വൻ നിക്ഷേപവുമായി അദാനി
  •  വിമാന ഇന്ധനം വിലക്കുറവിൽ?
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil