ചെറുകിട ഹോട്ടലുകാർക്ക് മാർഗനിർദ്ദേശമൊരുക്കി OYO ആക്സിലറേറ്റർ പ്രോഗ്രാം
ചെറുകിട ഹോട്ടലുകാർക്കായി ഹോസ്പിറ്റാലിറ്റി ടെക് പ്ലാറ്റ്‌ഫോമായ OYO ആക്സിലറേറ്റർ പ്രോഗ്രാം അവതരിപ്പിക്കുന്നു. ഇത് തിരഞ്ഞെടുത്ത പുതു തലമുറ ഹോട്ടലുകാർക്ക് സാമ്പത്തിക സഹായവും മാർഗനിർദേശവും നൽകും. അഞ്ചിലധികം പ്രവർത്തനനിരതമായ ഹോട്ടലുകളുള്ള ഹോട്ടൽ ഉടമകൾക്ക് ആക്സിലറേറ്റർ പ്രോഗ്രാമിന്റെ ഭാഗമാകാൻ അർഹതയുണ്ട്.
ബെംഗളുരു, ഹൈദരാബാദ്, ചെന്നൈ, ഡൽഹി, ഗുരുഗ്രാം, നോയിഡ തുടങ്ങിയ പ്രധാന നഗരങ്ങളിൽ 200-ലധികം ഹോട്ടലുകൾ ഈ പ്രോഗ്രാമിന് കീഴിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു. കൊൽക്കത്ത, സിലിഗുരി, മുംബൈ തുടങ്ങിയ നഗരങ്ങളിലും പ്രോഗ്രാം നടപ്പാക്കുന്നുണ്ട്. രണ്ടാഴ്ച മുമ്പ് ആരംഭിച്ച ഈ പരിപാടി ഹൈദരാബാദ്, കൊൽക്കത്ത, ഡൽഹി എന്നിവിടങ്ങളിലെ ഹോട്ടലുകളിൽ പൈലറ്റ് അടിസ്ഥാനത്തിൽ 50-ലധികം ഹോട്ടലുകളിൽ നടപ്പാക്കിയിരുന്നു.
Townhouse Oak, OYO Townhouse, Collection O, Capital O തുടങ്ങിയ ബ്രാൻഡുകളുടെ പ്രചാരം വർധിപ്പിക്കുന്നതിലാണ് പരിപാടിയുടെ ശ്രദ്ധ. സാമ്പത്തിക സഹായം, 15,000-ലധികം കോർപ്പറേറ്റ് അക്കൗണ്ടുകളുടെ ഒരു പാൻ-ഇന്ത്യ നെറ്റ്‌വർക്കിലേക്കുള്ള പ്രവേശനം, 10,000-ലധികം ട്രാവൽ ഏജന്റുമാർ, മെന്റർഷിപ്പ് & ഗൈഡൻസ്, റിലേഷൻഷിപ്പ് മാനേജർമാർ എന്നിവയുടെ സഹകരണം എന്നിവ OYO യുടെ ആക്‌സിലറേറ്റർ പ്രോഗ്രാം നൽകുന്നു. 2023-ൽ ഇന്ത്യയിൽ പ്രീമിയം ഹോട്ടലുകളുടെ വർധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് OYO ഈ പ്ലാൻ നടപ്പാക്കുന്നത്. അതിന്റെ ബ്രാൻഡുകൾക്ക് കീഴിലുള്ള പ്രീമിയം ഹോട്ടലുകളുടെ എണ്ണം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്.
OYO’s accelerator programme will offer financial support, access to a pan-India network of over 15,000 corporate customers and 10,000 travel agents, coaching and advice, dedicated relationship managers, and active monitoring of hotel-level dynamic pricing.