TCS കുലുങ്ങില്ല; രാജേഷിൽ നിന്നും കൃതിവാസനിലേക്ക് വലിയ അകലമില്ല |Rajesh Gopinathan|

TCSമായി ഉണ്ടായിരുന്നത് 22 വർഷത്തെ സേവനബന്ധം. ആ ബന്ധമവസാനിപ്പിച്ച് TCS ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറും (CEO&MD) ആയിരുന്ന രാജേഷ് ഗോപിനാഥൻ രാജിവച്ചത് തന്റെ “മറ്റ് താൽപ്പര്യങ്ങൾ പിന്തുടരുന്നതിനായി”എന്നാണ് ഭാഷ്യം.

കഴിഞ്ഞ വർഷമാണ് ടി സി എസ് രാജേഷ് ഗോപിനാഥനെ, വീണ്ടും സിഇഒ ആയി നിയമിച്ചത്. അതുകൊണ്ടു തന്നെ ടെക്ക് ലോകത്തെ
 ഈ രാജി പിടിച്ചു കുലുക്കിയിട്ടുണ്ട്. ടി സി എസിനെ ടെക്ക് ഭീമനാക്കിയതിനു പിന്നിലെ നിർണായക ശക്തിയായിരുന്നു രാജേഷ് ഗോപിനാഥൻ. ഈ കാലത്ത് TCS ന്റെ ഐടി സേവന വിഹിതം 160% ആയി ഉയർന്നു . ഇതാണ് ടെക്ക് ലോകത്ത്‌ ആ അപ്രതീക്ഷിത രാജി ഒരേസമയം അതിശയത്തിനും ആശങ്കക്കും ഇടയാക്കിയിരിക്കുന്നത്

 ഗോപിനാഥന്റെ രാജി 2023 സെപ്റ്റംബർ 15 മുതൽ പ്രാബല്യത്തിൽ വരും. അതുവരെ പുതിയ എം ഡി & സിഇഒ ആയി നിയമിതനാകുന്ന കെ കൃതിവാസൻ ,രാജേഷ് ഗോപിനാഥിനൊപ്പം പുതിയ ഉത്തരവാദിത്വത്തിലേക്കുള്ള പരിശീലനത്തിലായിരിക്കും. ടിസിഎസിലെ ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസ്, ഇൻഷുറൻസ് (BFSI) ബിസിനസ് ഗ്രൂപ്പിന്റെ പ്രസിഡന്റും ഗ്ലോബൽ ഹെഡുമായിരുന്നു കെ കൃതിവാസൻ. കെ കൃതിവാസൻ അടുത്ത സാമ്പത്തിക വർഷത്തിൽ MD&CEO ആയി നിയമിക്കപ്പെടും.

എന്തൊക്കെയാകും കൃതിവാസന്റെ പ്ലസ് പോയിന്റ്?

 ബിഎഫ്‌എസ്‌ഐ സ്‌പെയ്‌സിലെ കൃതിവാസന്റെ ഇതുവരെയുള്ള വൈദഗ്ധ്യം. കൂടാതെ 2 പതിറ്റാണ്ടിലേറെയായി രാജേഷ് ഗോപിനാഥുമായിഅടുത്ത് പ്രവർത്തിച്ചിരുന്ന ഒരു ടിസിഎസ് ടീം ലീഡറുടെ നിയുക്ത നിയമനം ദീർഘകാല വീക്ഷണകോണിൽ ടിസിഎസിനെ മുന്നോട്ടു തന്നെ നീങ്ങാൻ സഹായിക്കണം. കഴിഞ്ഞ കുറച്ച് പാദങ്ങളിൽ കമ്പനി, ശക്തമായ വരുമാന വളർച്ച, ഡീൽ പൈപ്പ്‌ലൈൻ, മാർജിനുകൾ മെച്ചപ്പെടുത്തൽ എന്നിവയിൽ മുന്നോട്ടാണ് .2022 – 2025 കാലയളവിൽ TCS-ന്റെ വരുമാനം/EBITDA/PAT എന്നിവ യഥാക്രമം 13%/14%/14% എന്ന നിരക്കിൽ വളരുമെന്നാണ് ഓഹരി വിശകലന വിദഗ്ധരുടെ പ്രതീക്ഷ.

രാജിയെപ്പറ്റി ടിസിഎസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ :

“കഴിഞ്ഞ 25 വർഷമായി രാജേഷിനൊപ്പം പ്രവർത്തിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. കഴിഞ്ഞ ആറ് വർഷത്തിനിടയിൽ, ക്ലൗഡ്, ഓട്ടോമേഷൻ എന്നിവയിൽ ഗണ്യമായ നിക്ഷേപം നടത്തി ക്ലയന്റുകളെ അവരുടെ പരിവർത്തനം ത്വരിതപ്പെടുത്താൻ സഹായിക്കുന്നതിനും, ടിസിഎസിന്റെ വളർച്ചയുടെ അടുത്ത ഘട്ടത്തിനുള്ള അടിത്തറയുണ്ടാക്കാനും രാജേഷ് എംഡിയും സിഇഒയും എന്ന നിലയിൽ ശക്തമായ നേതൃത്വം നൽകി….”

 ടിസിഎസിൽ നിന്നുള്ള തന്റെ രാജിയെ പറ്റി രാജേഷ് ഗോപിനാഥൻ :

 “ടിസിഎസിലെ എന്റെ ആവേശകരമായ 22 വർഷത്തെ പ്രവർത്തനകാലം ഞാൻ നന്നായി ആസ്വദിച്ചു. ഈ കാലയളവിൽ മുഴുവൻ എനിക്കൊപ്പമുണ്ടായിരുന്ന ചെയർമാനോട് അടുത്ത് പ്രവർത്തിക്കുന്നത് സന്തോഷകരമാണ്. ഈ സ്ഥാപനത്തെ നയിച്ച കഴിഞ്ഞ ആറ് വർഷത്തിനിടെ 10 ബില്യൺ ഡോളറിലധികം വരുമാനവും വിപണി മൂലധനത്തിൽ 70 ബില്യൺ ഡോളറിന്റെ വർദ്ധനയും എന്നത് ഏറെ സന്തോഷകരമാണ്”

ഗോപിനാഥന്റെ ട്രാക്ക് റെക്കോർഡും ടിസിഎസുമായുള്ള ദീർഘകാല ബന്ധവും കണക്കിലെടുക്കുമ്പോൾ ഈ പ്രഖ്യാപനം അതിശയിപ്പിക്കുന്നതാണ്. എന്നാൽ ടിസിഎസിന് അഭിമാനിക്കാവുന്ന ഒന്ന് തങ്ങളുടേത് ഏറ്റവും ശക്തമായ ഒരു നേതൃത്വനിര എന്നതാണ്. അതിനാൽ, ടാറ്റ ഗ്രൂപ്പിന്റെ ചെയർമാനായി സ്ഥാനക്കയറ്റം ലഭിച്ച ചന്ദ്രശേഖരനിൽ നിന്ന് ഗോപിനാഥൻ ഭരണം ഏറ്റെടുത്തത് പോലെ സുഗമമായിരിക്കും കൃത്തിവാസനിലേക്കുള്ള പരിവർത്തനം.

ടിസിഎസിന്റെ 55 വർഷത്തെ ചരിത്രത്തിൽ, കൃതിവാസൻ അതിന്റെ അഞ്ചാമത്തെ സിഇഒ ആയിരിക്കും.

Rajesh Gopinathan unexpectedly resigned from his position as Tata Consultancy Services Ltd.’s chief executive officer. This came after a six-year stint during which the company’s shares nearly tripled in value.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version