Ola Electric സ്കൂട്ടറുകൾ തിരിച്ചുവിളിക്കുന്നു, എന്താണ് തകരാർ
ഫ്രണ്ട് ഫോർക്ക് തകരാർ മൂലം Ola Electric രണ്ടു ലക്ഷം ഇലക്ട്രിക് സ്കൂട്ടറുകൾ തിരിച്ചുവിളിക്കുന്നു. Ola S1, S1 Pro ഇലക്ട്രിക് സ്കൂട്ടർ ഉപഭോക്താക്കൾക്കായാണ് സൗജന്യ front fork arm അപ്ഗ്രേഡ് Ola Electric പ്രഖ്യാപിച്ചത്. പുതിയ front fork arm ഡിസൈൻ ഈടും കരുത്തും വർദ്ധിപ്പിക്കുമെന്ന് കമ്പനി അവകാശപ്പെട്ടു. എല്ലാ ഒല ഉപഭോക്താക്കളും സൗജന്യ അപ്ഗ്രേഡിന് അർഹരാണെന്ന് കമ്പനി അറിയിച്ചു
ഇരുചക്രവാഹന വിഭാഗത്തിൽ ആധിപത്യമുളള രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമ്മാതാക്കളിൽ ഒന്നാണ് ഒല. സ്കൂട്ടറുകൾക്ക് തീപിടിക്കുന്നതടക്കമുളള നിരവധി പ്രശ്നങ്ങൾ ഒല ഉപയോക്താക്കൾ റിപ്പോർട്ടു ചെയ്തിരുന്നു. എന്നിരുന്നാലും, സ്കൂട്ടറിനെ ചുറ്റിപ്പറ്റിയുള്ള ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് ഫ്രണ്ട് ഫോർക്ക് സസ്പെൻഷനിലാണ്.
2022 ഏപ്രിലിൽ മറ്റൊരു ബൈക്കിൽ ഇടിച്ച ശേഷം Ola S1 പ്രോയുടെ ഫ്രണ്ട് സസ്പെൻഷൻ പൊട്ടിയ വിവരം റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോഴാണ് അതിന്റെ ഫ്രണ്ട് ഫോർക്ക് ആമുമായി ബന്ധപ്പെട്ട തകരാർ ആദ്യമായി വെളിപ്പെട്ടത്. അതിനുശേഷം, നിരവധി റിപ്പോർട്ടുകൾ സ്കൂട്ടറിന്റെ ഫ്രണ്ട് സസ്പെൻഷൻ തകരാർ സംബന്ധിച്ച് റിപ്പോർട്ട് ചെയ്യപ്പെട്ടു. 2023 ജനുവരിയിലെ ഒരു സംഭവത്തിൽ Ola S1 പ്രോയുടെ ഫ്രണ്ട് സസ്പെൻഷൻ തകർന്നു, അതിന്റെ ഫലമായി റൈഡർക്ക് പരിക്കേറ്റിരുന്നു.
തങ്ങളുടെ സ്കൂട്ടറുകളുടെ ഫ്രണ്ട് ഫോർക്ക് സുരക്ഷിതമാണെന്നും കമ്പനി അവകാശപ്പെട്ടിരുന്നു. ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെന്നും അവകാശപ്പെട്ടു. അതിനു ശേഷമാണ് ഇപ്പോൾ ഫ്രണ്ട് ഫോർക്ക് ഡിസൈൻ അപ്ഗ്രേഡുചെയ്തതായി കമ്പനി പ്രസ്താവനയിൽ അറിയിച്ചത്. അപ്ഗ്രേഡിലൂടെ ഫ്രണ്ട് ഫോർക്കിന്റെ ദൃഢതയും കരുത്തും മെച്ചപ്പെടുത്തി. ഫ്രണ്ട് ഫോർക്ക് ആം സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ അടിസ്ഥാനരഹിതമാണെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. Ola നിലവിൽ ഉപയോഗിക്കുന്ന ഫ്രണ്ട് ഫോർക്ക് ആം മുഴുവൻ ഭാരവും ഒരു വശത്ത് മാത്രം പിന്തുണയ്ക്കുന്നതാണ്.ഇത്തരമൊരു ഡിസൈൻ ഉപയോഗിക്കുന്ന ഇന്ത്യയിലെ ഏക കമ്പനികളിലൊന്നാണ് ഒല. സസ്പെൻഷനും വീലിനും ഇടയിലുള്ള ജോയിന്റായി ഫോർക്ക് പ്രവർത്തിക്കുന്നു.
ഇതാദ്യമായല്ല ഒല ഇലക്ട്രിക് വാഹനങ്ങൾ തിരിച്ചുവിളിക്കുന്നത്. 2022-ൽ, രാജ്യത്ത് വിവിധ കമ്പനികളിൽ നിന്നുള്ള ഇലക്ട്രിക് സ്കൂട്ടറുകൾ ഉൾപ്പെട്ട നിരവധി തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെത്തുടർന്ന് കമ്പനി 1,441 Ola S1 Pro ഇലക്ട്രിക് സ്കൂട്ടറുകൾ തിരിച്ചുവിളിച്ചു. കമ്പനി ഇതുവരെ രാജ്യത്ത് 2,00,000 ഇലക്ട്രിക് സ്കൂട്ടറുകൾ വിറ്റഴിച്ചിട്ടുണ്ട്.
With the Ola S1 and S1 Pro electric scooters, Ola Electric has grown to be one of the nation’s largest manufacturers of electric vehicles (EVs).The company has experienced its fair share of problems, including complaints from customers about quality control problems and scooters that allegedly caught fire. The front fork suspension, however, is one of the major concerns with the scooter.The first incident involving its front fork arm was in April 2022, when an Ola S1 Pro’s front suspension broke after colliding with another bike. Since then, the scooter’s front suspension has come up in a number of reports.