ഫുഡ് ആൻഡ് ഗ്രോസറി ഡെലിവറി അഗ്രഗേറ്റർ സ്വിഗ്ഗി പുതിയ ഒരു സംരംഭം പ്രഖ്യാപിച്ചു.

ഇതനുസരിച്ച് പുതിയ റെസ്റ്റോറന്റ് പങ്കാളികൾക്ക് ആദ്യ മാസത്തേക്ക് കമ്മീഷൻ നൽകേണ്ടതില്ല. Swiggy Launchpad എന്ന സംരംഭത്തിലൂടെ പ്ലാറ്റ്‌ഫോമിൽ പുതുതായി വരുന്ന റെസ്റ്റോറന്റുകളെ പ്രോത്സാഹിപ്പിക്കുന്നതിനായിട്ടാണ് പൂജ്യം ശതമാനം കമ്മീഷൻ എന്നത് അവതരിപ്പിക്കുന്നത്. റെസ്റ്റോറന്റുകളുടെ  വളർച്ചയ്ക്ക് ഒരു പ്രേരകഘഠകമായി ഓൺലൈൻ ഡെലിവറിയെ സ്വീകരിക്കുക എന്നതാണ് ലക്ഷ്യം.  

Swiggy-യിൽ പുതിയതായി വരുന്ന റസ്റ്റോറന്റ് പങ്കാളികൾക്ക്  ഇതോടെ, കമ്മീഷനുകളിലൂടെയും മറ്റ് ആനുകൂല്യങ്ങളിലൂടെയും 20,000 രൂപ വരെ ലാഭിക്കാനാകും. Swiggy ആപ്പിലെ സൗജന്യ പരസ്യങ്ങളിലൂടെ റെസ്റ്റോറന്റുകൾക്ക് തങ്ങളുടെ വളർച്ചയ്ക്കും ഗുണകരകമാകുമെന്ന് സ്വിഗ്ഗി പ്രസ്താവനയിൽ പറഞ്ഞു. വിപുലീകൃത ഡെലിവറി, ബിസിനസ്സ് പ്രകടനം നിയന്ത്രിക്കുന്നതിനും ഉയർന്ന നിലവാരമുള്ള മെനുകൾ സൃഷ്ടിക്കുന്നതിനുമുള്ള ആപ്പുകൾ, കൂടാതെ ബിസിനസ് ഇന്റലിജൻസ് ഡാഷ്‌ബോർഡുകളിലൂടെയുള്ള ഡാറ്റയും സ്ഥിതിവിവരക്കണക്കുകളും ഇതിൽ ഉൾപ്പെടും.

എവിടെ, എങ്ങനെ തുടങ്ങണം എന്നതിനെക്കുറിച്ച് വ്യക്തതയില്ലാത്ത റെസ്റ്റോറന്റ് ബ്രാൻഡുകൾക്കു 0% കമ്മീഷൻ മികച്ച അവസരം നൽകും. അവയ്ക്ക് കുറച്ച് മൂലധനം ലാഭിക്കുകയും ചെയ്യും, പ്രസ്താവന കൂട്ടിച്ചേർത്തു.

“ഓൺ‌ലൈൻ ഫുഡ് ഡെലിവറി ഇക്കോസിസ്റ്റത്തിൽ പുതിയ ഭക്ഷ്യ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വഴികൾ ഞങ്ങൾ സ്ഥിരമായി പരീക്ഷിച്ച് വരികയാണ്,”

സ്വിഗ്ഗിയിലെ ഫുഡ് മാർക്കറ്റ് പ്ലേസ് സിഇഒ രോഹിത് കപൂർ പറഞ്ഞു.

ആദ്യ ഒരു മാസത്തേക്ക് 0% കമ്മീഷൻ  ആകുമ്പോൾ, കൂടുതൽ റെസ്റ്റോറന്റുകൾ, ക്ലൗഡ് കിച്ചണുകൾ, മറ്റ് ഭക്ഷ്യ സംരംഭകർ എന്നിവർക്ക് ഓൺലൈൻ ഫുഡ് ഡെലിവറിയിൽ ആത്മവിശ്വാസം തോന്നുമെന്നും അതിലേക്ക് കടക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു. നിരവധി പുതിയ പങ്കാളികളെ സ്വാഗതം ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

2022 സാമ്പത്തിക വർഷത്തിൽ അറ്റ നഷ്ടം (Net Loss) 3,628.9 കോടി രൂപയായി വർധിച്ചതായി സ്വിഗ്ഗി റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം കമ്പനിയുടെ അറ്റ നഷ്ടം 1,616.9 കോടി രൂപയായിരുന്നു.

Under its new programme called Swiggy Launchpad, the online food and grocery delivery service Swiggy announced it would forgo revenue from new restaurants for a month. The decision was made in response to rival Zomato approaching several restaurant chains and asking for a 2-6% rise in commissions.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version