IKSHA ഫാഷൻ ഫെസ്റ്റുമായി തിരുവനന്തപുരം Lulu Atrium
വിവിധ മേഖലകളിലുള്ള കലാകാരന്മാരെ ഒരു കുടക്കീഴിലെത്തിച്ച് ലുലു ആട്രിയം -Lulu Atrium- തിരുവനന്തപുരത്ത് സംഘടിപ്പിച്ച “ഇക്ഷ. ” ടൂറിസം വകുപ്പിനു കീഴിലുളള കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജിൻ്റെ സഹകരണത്തോടെയാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്.
പെയിന്റിങ്ങുകള്‍, ശില്പങ്ങള്, ഇന്‍സ്റ്റലേഷനുകള്‍, സോപ് ശില്പങ്ങള്, കരകൗശല ഉല്പന്നങ്ങള് തുടങ്ങി വൈവിധ്യമാര്‍ന്ന പ്രദര്‍ശനമായിരുന്നു ഫെസ്റ്റിവലിന്റെ മുഖ്യ ആകര്‍ഷണം. ലൈവ് ഫെയ്സ് പെയിന്റിംഗ്, കാരിക്കേച്ചര്‍, മാക്രമേ – കോസ്റ്റര്‍ പെയിന്റിംഗ്- macrame coaster painting – വര്‍ക് ഷോപ്പുകള്‍, മെഹന്ദി ഡിസൈനിംഗ് തുടങ്ങി മേഖലയിലെ ട്രെന്‍ഡുകളും ഫെസ്റ്റില്‍ അണിനിരന്നു. ലോക റെക്കോർഡിലിടം നേടിയ 9 അടി നീളവും അഞ്ചടി വീതിയുമുള്ള ആനയുടെ പെയിന്റിംഗ്, കാഴ്ച പരിമിതരായ കലാകാരന്മാര് ഒരുക്കിയ കരകൗശല ഉല്പന്നങ്ങള് എന്നിവയും ശ്രദ്ധേയമായി.
“കലയെ പ്രോത്സാഹിപ്പിക്കുന്ന വലിയൊരു മനസ്സാണ് ഈ ഫെസ്റ്റിവലിന് പിന്നിലെന്ന് ലുലു മാളിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംവിധായകൻ സത്യൻ അന്തിക്കാട് പറഞ്ഞു.”മാൾ എന്ന വാക്കിന് പൂർണത വന്നത് കലാകാരന്മാർ കൂടി വന്നപ്പോളാണ്”എന്ന് ഇക്ഷ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു കൊണ്ട് സംവിധായകൻ രാജീവ് അഞ്ചൽ ചൂണ്ടിക്കാട്ടി. സംവിധായകനും തിരക്കഥാകൃത്തുമായ ശങ്കർ രാമകൃഷ്ണനും ഒപ്പമുണ്ടായിരുന്നു
ഫെസ്റ്റിനോടനുബന്ധിച്ച് കലയെയും – ഫാഷനെയും സമന്വയിപ്പിച്ചുള്ള ഫാഷൻ ഷോയും, കലാകാരന്മാർ പങ്കെടുത്ത പ്രത്യേക സെഷനുകളും നടന്നു. ടൂറിസം വകുപ്പിനു കീഴിലുളള കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജ്, ക്രിയേറ്റീവ് ആര്‍ട്സ് എന്നിവരുടെ സഹകരണത്തോടെയാണ് ഇക്ഷ ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്
The “Iksha” fest was organized in collaboration with the Kerala Arts and Crafts Village under the Department of Tourism organized by Lulu Atrium in Thiruvananthapuram bringing artists from various fields under one roof.