RRR-ലെ ‘നാട്ടു നാട്ടു’വിൽ മസ്ക്കിന്റെ ടെസ്ല കാറുകളുടെ ലൈറ്റ് ഷോ
RRR-ലെ ‘നാട്ടു നാട്ടു’ ഉയർത്തിയ ആവേശത്തിന്റെ അലയൊലികൾ ഇനിയും അവസാനിച്ചിട്ടില്ലെന്നതിന്റെ തെളിവായിരുന്നു കഴിഞ്ഞ ദിവസത്തെ
ടെസ്ല കാറുകളുടെ ലൈറ്റ് ഷോ. സാക്ഷാൽ ഇലോൺ മസ്ക് തന്നെ ടെസ്ലയുടെ ‘നാട്ടു നാട്ടു’ ലൈറ്റ് ഷോയിൽ പ്രതികരണവുമായി എത്തിയതോടെ സോഷ്യൽ മീഡിയയിൽ അത് വൈറലായി. യുഎസിലെ ന്യൂജേഴ്സിയിലാണ് പാർക്കിംഗ് ലോട്ടിൽ നൂറുകണക്കിന് ടെസ്ല കാറുകൾ ടോളിവുഡിലെ പെപ്പി നമ്പറിന്റെ ബീറ്റിനൊത്ത് ലൈറ്റ് ഷോ അവതരിപ്പിച്ചത്. ടെസ്ല ലൈറ്റ് ഷോസ് എന്ന ട്വിറ്റര്‍ പേജിലൂടെ പങ്കുവെക്കപ്പെട്ട 1.55 മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനശകലം RRR സിനിമയുടെ ഒഫിഷ്യല്‍ ട്വിറ്റര്‍ ഹാൻഡിലിലും പങ്കുവച്ചിരുന്നു. ടെസ്ലയുടെ ഔദ്യോഗിക അക്കൗണ്ടും വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.
ഓസ്കർ നേട്ടത്തിന് പിന്നാലെ ദേശാന്തരങ്ങൾക്കപ്പുറം കൂടുതൽ ജനകീയമായ ഗാനത്തിന് ആദരമെന്ന നിലയിലാണ് 150 കാറുകൾ ലൈറ്റ് ഷോയിൽ അണിനിരന്നത്. RRR സിനിമയുടെ ഒഫിഷ്യല്‍ ട്വിറ്റര്‍ ഹാൻഡിലിൽ പങ്കുവച്ച വീഡിയോ ടെസ്ലയേയും ഇലോണ്‍ മസ്കിനേയും ടാഗ് ചെയ്യുകയും ചെയ്തിരുന്നു. വിഡിയോ കണ്ട മസ്ക് രണ്ടു ഹാർട്ട് ഇമോജികൾ ഇട്ടാണ് പ്രതികരിച്ചത്.
We PAID our love to @elonmusk
എന്നായിരുന്നു ടെസ്ല മേധാവിയുടെ ട്വീറ്റിനോട് RRR മൂവിയുടെ ഔദ്യോഗിക ഹാൻഡിലിൽ നിന്നുളള പ്രതികരണം. ടെസ്ലയുടെ ഔദ്യോഗിക അക്കൗണ്ടും വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. “ഒരേസമയം ഒന്നിലധികം വാഹനങ്ങളിൽ ലൈറ്റ് ഷോ ഷെഡ്യൂൾ ചെയ്ത് ലൈറ്റ് ഫെസ്റ്റിവലുകളുടെ ഒരു മഹാകാവ്യം സൃഷ്ടിക്കുക,” എന്ന് കമ്പനി ട്വീറ്റ് ചെയ്തു.
ടെസ്ല കാറുകളിലുള്ള ടെസ്ല ടോയ് ബോക്സ് എന്ന ഫീച്ചര്‍ ഉപയോഗിച്ചാണ് പാട്ടുകള്‍ക്കനുസരിച്ച് ലൈറ്റ് ഷോ സാധ്യമാകുന്നത്. പാട്ടിലെ ബീറ്റിനനുസരിച്ച് മുന്നിലെ ലൈറ്റുകളും ബ്രേക്ക് ലൈറ്റുകളുമെല്ലാം താളത്തില്‍ കത്തുകയും കെടുകയും ചെയ്യും. ഇതിന് പുറമേ ബൂംബോക്സ്, എമിഷന്‍സ്, മാഴ്സ്, ലൈറ്റ് ഷോസ് എന്നിങ്ങനെ നിരവധി ഫണ്‍ ഫീച്ചറുകള്‍ ടെസ്ല കാറുകളിലുണ്ട്.
ഓസ്കറിൽ ചരിത്രം രചിച്ചതിന് ശേഷം ‘നാട്ടു നാട്ടു’ എന്ന RRR ഗാനം ലോകമെമ്പാടും ഒരേ താളത്തിൽ ഏറ്റെടുത്ത ഗാനമായി മാറി. സിനിമാ ആരാധകർ മാത്രമല്ല, നിരവധി സെലിബ്രിറ്റികളും ക്രിക്കറ്റ് താരങ്ങളും നയതന്ത്രജ്ഞരും നാട്ടു നാട്ടുവിന് ചുവട് വച്ചിരുന്നു.
Last day’s light show of Tesla cars was proof that the ripples of excitement raised by ‘Naatu Naatu’ at RRR are not over yet. In fact, Elon Musk himself responded to Tesla’s ‘Naatu Naatu’ light show and it went viral on social media. Hundreds of Tesla cars put on a light show at a parking lot in New Jersey, US, to the beat of a Peppy number from Tollywood. The 1.55-minute long song was shared on the Tesla Light Shows Twitter page and was also shared on the film’s official Twitter handle, RRR. Tesla’s official account also shared the video.