ബെംഗളൂരുവിലെ ഏറ്റവും വലിയ EV charging ഡിപ്പോയുമായി Magenta Mobility
ക്ലീൻ എനർജി -ഇലക്ട്രിക് മൊബിലിറ്റി സൊല്യൂഷൻസ് പ്രൊവൈഡറായ Magenta Mobility അതിന്റെ ഏറ്റവും വലിയ ഇവി ചാർജിംഗ് ഡിപ്പോ ബെംഗളൂരുവിലെ ബിലേകഹള്ളിയിൽ തുറന്നു. ഒരേ സമയം 70 ഇലക്ട്രിക് വാഹനങ്ങൾ വരെ ചാർജ് ചെയ്യാനുള്ള ശേഷിയുമായി മജന്തയുടെ ഏറ്റവും വലിയ ചാർജിംഗ് ഡിപ്പോയാണിത്. 11,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള പുതിയ ചാർജിംഗ് ഡിപ്പോയിൽ 3.3 kW ന്റെ 63 AC ചാർജറുകളും 15kW GB/T യുടെ മൂന്ന് DC ചാർജറുകളും കാര്യക്ഷമമായ ചാർജിംഗ് ഉറപ്പാക്കുന്നു.
ഇത് ബെംഗളൂരുവിലെ മജന്ത മൊബിലിറ്റിയുടെ 23-ാമത്തെ ചാർജിംഗ് ഡിപ്പോയും ഇന്ത്യയിലെ 35-ാമത്തെ ചാർജിംഗ് ഡിപ്പോയുമാണ്. 2023-24 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 14 എണ്ണം കൂടി സ്ഥാപിക്കാൻ കമ്പനി പ്ലാൻ ചെയ്യുന്നുണ്ട്. ഞങ്ങളുടെ ഫ്ളീറ്റിൽ ഇന്ന് ഏകദേശം 600-ലധികം വാഹനങ്ങളുണ്ട്, കൂടാതെ 4000 എണ്ണം കൂടി പുതിയ സാമ്പത്തികവർഷം കൂട്ടിച്ചേർക്കും,മജന്ത മൊബിലിറ്റിയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ മാക്സൺ ലൂയിസ് പറഞ്ഞു
പരമാവധി ഊർജ്ജ ഉപയോഗം ലഘൂകരിക്കാൻ ഊർജ്ജ സംരക്ഷണ സെൻസറിലൂടെ പ്രവർത്തനക്ഷമമാക്കിയ തെരുവ് വിളക്കുകൾ, വാട്ടർ ഗട്ടറുകൾ, മഴവെള്ള സംഭരണി സംവിധാനങ്ങൾ, നിരീക്ഷണ ക്യാമറകൾ എന്നിവയും ഡിപ്പോയിൽ സജ്ജീകരിച്ചിരിക്കുന്നു. വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി മെയിന്റനൻസ് ഷെഡ്, സ്പെയറുകളും ഇൻവെന്ററിയും സൂക്ഷിക്കുന്നതിനുള്ള ഒരു സ്റ്റോർ റൂം, ഡ്രൈവർമാർക്ക് കുടിവെള്ളം, ടോയ്ലറ്റുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് ചാർജ്ജിംഗ് ഡിപ്പോ. ചാർജറുകൾക്ക് തടസ്സമില്ലാത്ത വൈദ്യുതി വിതരണം ചെയ്യുന്നതിനായി 315 kVA യുടെ ഒരു സബ്സ്റ്റേഷനും സ്ഥാപിച്ചിട്ടുണ്ട്.
Magenta Mobility, a clean energy-electric mobility solutions provider, has opened its largest EV charging depot in Bilekahalli, Bengaluru. It is Magenta’s largest charging depot with the capacity to charge up to 70 electric vehicles at a time. 63 AC chargers of 3.3 kW and three DC chargers of 15kW GB/T ensure efficient charging at the new 11,000 sq ft charging depot.