ഹോസ്പിറ്റാലിറ്റി രംഗത്തേക്ക് റിലയൻസ്, സ്റ്റാച്യു ഓഫ് യൂണിറ്റിയ്ക്ക് ചുറ്റും ഹോട്ടലുകൾ
ഹോസ്പിറ്റാലിറ്റി മേഖലയിൽ വമ്പൻ നിക്ഷേപത്തിനൊരുങ്ങുകയാണ് റിലയൻസ്.ഗുജറാത്തിലെ കെവാഡിയയിൽ, നാല് വർഷം കൊണ്ട് ഒരു കോടിയിലേറെ പേർ സന്ദർശിച്ച സ്റ്റാച്യു ഓഫ് യൂണിറ്റിയ്ക്ക് ചുറ്റുമായി ഹോട്ടൽ, റിസോർട്ട് ശൃംഖല പണിതുയർത്തുകയാണ് റിലയൻസിന്റെ പുതിയ കമ്പനിയായ റിലയൻസ് എസ്ഒയു (RSOUL) .
ഹോട്ടലുകൾ, റിസോർട്ടുകൾ, ഹ്രസ്വകാല താമസ സൗകര്യങ്ങൾ നൽകുന്ന സർവീസ് അപ്പാർട്ടുമെന്റുകൾ എന്നിവയാണ് സർദാർ വല്ലഭായി പട്ടേൽ പ്രതിമക്ക് ചുറ്റുമായി ഒരുക്കുക. ഹൗസ് ബോട്ടുകളിൽ താമസ സൗകര്യം വികസിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.
കെവാഡിയയിൽ നർമ്മദാ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന സ്റ്റാച്യു ഓഫ് യൂണിറ്റി ശ്രദ്ധേയമായ ഒരു ടൂറിസ്റ്റ് കേന്ദ്രമായി മാറിക്കഴിഞ്ഞു. നിലവിൽ ടാറ്റ ഗ്രൂപ്പിന്റെ ഇന്ത്യൻ ഹോട്ടൽസ് കമ്പനി സർദാർ സരോവർ നർമ്മദാ നിഗവുമായി (എസ്എസ്എൻഎൻഎൽ) പങ്കാളിത്തവ്യവസ്ഥയിൽ വിവാന്ത, ജിഞ്ചർ എന്നീ രണ്ട് അപ്പാർട്ട്മെന്റ്കൾ ആരംഭിക്കാൻ പദ്ധതിയിടുന്നു.
റിലയൻസ് , ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിലറായ റിലയൻസ് ഉപഭോക്താക്കളുമായി നേരിട്ട് ഇടപഴകുന്ന പുതിയ മേഖലകളിലേക്ക് തങ്ങളുടെ നെറ്റ്വർക്ക് വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായാണ് വാണിജ്യ , ഹോസ്പിറ്റാലിറ്റി മേഖലകളിലേക്ക് റിലയൻസ് എസ് ഓ യു എൽ ചുവടു വയ്ക്കുന്നത്.
Reliance is preparing to invest heavily in the hospitality sector. Reliance’s new company Reliance SOU (RSOUL) is building a chain of hotels and resorts around the Statue of Unity in Kevadia, Gujarat, which has been visited by more than one crore people in four years.Around the Sardar Vallabhbhai Patel statue are hotels, resorts and serviced apartments offering short-term accommodation. The company is also planning to develop accommodation on houseboats.