ലോകത്തിൽ ആദ്യമായി Crypto Freezone തുറക്കാൻ യുഎഇ
ഡിജിറ്റൽ, വെർച്വൽ അസറ്റ് കമ്പനികൾക്കായി ലോകത്തിൽ ആദ്യമായി ഫ്രീസോൺ (Freezone) തുറക്കാൻ UAE ഒരുങ്ങുന്നു. യുഎഇ സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമിയാണ് പ്രഖ്യാപിച്ചത്. റാസൽ ഖൈമ ഡിജിറ്റൽ അസറ്റ്സ് ഒയാസിസ് Ras (Al Khaimah Digital Assets), പുതുതായി സൃഷ്ടിച്ച Department of the Futureമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഒരു സ്വതന്ത്ര സർക്കാർ അതോറിറ്റിയാകും.
ഡിജിറ്റൽ യുഗത്തിൽ എമിറേറ്റ്സിന്റെ സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനും, ഡിജിറ്റൽ, വെർച്വൽ അസറ്റ്സ് മേഖലയിലെ നവീകരണത്തിലും സംരംഭകത്വത്തിലും റാസൽഖൈമയെ ഒരു സുപ്രധാന റോളിലേക്ക് ഉയർത്തുന്നതിലും പുതിയ വകുപ്പ് നിർണായക പങ്ക് വഹിക്കും, ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമി പറഞ്ഞു. പുതിയ ഫ്രീസോൺ പുതു തലമുറ ബിസിനസ്സ് സംരംഭങ്ങൾക്കും ഭാവിയിലെ സമ്പദ്വ്യവസ്ഥയ്ക്കും തിരഞ്ഞെടുക്കാനുള്ള ഒരു ലക്ഷ്യസ്ഥാനമെന്ന നിലയിൽ റാസൽ ഖൈമയുടെ പ്രശസ്തി വർധിപ്പിക്കും.
പുതിയ നിയമം RAK ഡിജിറ്റൽ അസറ്റ്സിന് സാമ്പത്തികവും ഭരണപരവും നിയമനിർമ്മാണപരവുമായ സ്വാതന്ത്ര്യം നൽകുന്നു. ഇത് മെറ്റാവെഴ്സ്, ബ്ലോക്ക്ചെയിൻ, യൂട്ടിലിറ്റി ടോക്കണുകൾ, NFT മറ്റ് വെബ്3 അനുബന്ധ ബിസിനസുകൾ തുടങ്ങിയ മേഖലകളിൽ ഉയർന്നുവരുന്ന ഡിജിറ്റൽ, വെർച്വൽ അസറ്റ് കമ്പനികൾക്ക് മാത്രമായി ലോകത്തിലെ ഏക സ്വതന്ത്ര മേഖലയായി മാറും. RAK ഡിജിറ്റൽ അസറ്റ്സ് ഒയാസിസ് 2023-ന്റെ രണ്ടാം പാദത്തിൽ ആപ്ലിക്കേഷനുകൾക്കായി തുറക്കും. ഗ്ലോബൽ ഡിജിറ്റൽ, വെർച്വൽ അസറ്റ് കമ്പനികൾക്ക് അവരുടെ പ്രവർത്തനങ്ങൾക്കും ബിസിനസ്സ് വളർത്തുന്നതിനുമുള്ള ഗേറ്റ്വേയായി RAK ഡിജിറ്റൽ അസറ്റ്സ് ഒയാസിസ് പ്രവർത്തിക്കും.
പുതിയ ഫ്രീ സോൺ യുവ പ്രതിഭകളെ ഡിജിറ്റൽ ലോകത്ത് അവരുടെ ശക്തമായ ആശയങ്ങൾ നടപ്പിലാക്കാൻ പ്രോത്സാഹിപ്പിക്കും. കൂടാതെ ഫ്രീ സോണിലൂടെ കൂടുതൽ വിപുലീകരിക്കാൻ ഗ്ലോബൽ ഡിജിറ്റൽ വമ്പൻമാരെ പ്രേരിപ്പിക്കും. ഇത് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചും നിക്ഷേപം പ്രോത്സാഹിപ്പിച്ചും സമ്പദ്വ്യവസ്ഥയ്ക്ക് വർദ്ധിച്ച മൂല്യം നൽകും, ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമി പറഞ്ഞു.
His Majesty Sheikh Saud bin Saqr Al Qasimi, Ruler of Ras Al Khaimah and Member of the UAE Supreme Council, has passed legislation to establish the world’s first free zone dedicated to digital and virtual asset enterprises. The Ras Al Khaimah Digital Assets Oasis, established under Law No. 2 of 2023, is an independent governmental entity linked with the newly formed Department of the Future. The new law gives RAK Digital Assets Oasis financial, administrative, and legislative autonomy, allowing it to operate as a purpose-built, innovation-enabling free zone in the virtual assets sector.