Google വരുന്നു, ChatGPT ഭയക്കുമോ?
“ഗൂഗിളിനും അമളിയൊക്കെ പറ്റാം കേട്ടോ”.
ഒരു മത്സര ഉല്പന്നത്തിന്റെ വിശാലമായ ലോഞ്ചിന് മുമ്പുള്ള ഒരു പരീക്ഷണകാലം എത്ര കഠിന പരീക്ഷണങ്ങൾ നിറഞ്ഞതാണെന്ന് കാട്ടിത്തരുന്ന ഒരു സംഭവമാണിത്.
“കഴിഞ്ഞ ഫെബ്രുവരിയിൽ ഗൂഗിളിന്റെ ഒരു ട്വിറ്റർ പരസ്യ പോസ്റ്റിൽ, ഒരു ഉപയോക്താവ് ഗൂഗിളിന്റെ സൃഷ്ടിയായ ബാർഡിനോട്-Bard – ചോദിക്കുന്നു,
“ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയുടെ പുതിയ കണ്ടുപിടിത്തങ്ങളെ കുറിച്ച് എനിക്ക് എന്റെ 9 വയസ്സുകാരൻ മകനോട് എന്ത് പറയാൻ കഴിയും?”
ബാർഡിന്റെ പ്രതികരണം ഇതായിരുന്നു,
“നമ്മുടെ സൗരയൂഥത്തിന് പുറത്തുള്ള ഒരു ഗ്രഹത്തിന്റെ ആദ്യ ചിത്രങ്ങൾ എടുത്തതു ജെയിംസ് വെബ് James web ടെലിസ്കോപ്പ് ആണ്”.
ഈ ട്വീറ്റ് കണ്ട സാക്ഷാൽ നാസ ഇങ്ങനെ റിപ്പോർട്ട് ചെയ്തു. ബാർഡ് പറഞ്ഞത് തെറ്റാണ്.
“നമ്മുടെ സൗരയൂഥത്തിന് പുറത്തുള്ള ഒരു ഗ്രഹത്തിന്റെ ആദ്യ ചിത്രം എടുത്തത് 2004-ൽ നാസയുടെ വെബ് ടെലെസ്കോപ് ആണ്” പിന്നെ സംഭവിച്ചതെന്താണെന്നോ ..
തൊട്ടടുത്ത ദിവസം ഈ വാർത്ത റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. അതോടെ Google ഓഹരികൾ ഇടിഞ്ഞത് 8%. ഗൂഗിളിന്റെ മാതൃ കമ്പനിയായ
ആൽഫബെറ്റിന് Alphabet Inc. സംഭവിച്ച നഷ്ടം 100 billion ഡോളർ.
എന്നാലും വിഷമിക്കേണ്ട. ആ തകരാറുകളൊക്കെ പരിഹരിച്ചു ഗൂഗിൾ ഇതാ രംഗത്തിറക്കിയിരിക്കുന്നു തങ്ങളുടെ ചാറ്റ്ബോട്ട് ബാർഡ്. പ്രവർത്തനം ഗൂഗിളിന്റെ വലിയ പഠന മാതൃകയായ ലാംഗ്വേജ് മോഡൽ ഫോർ ഡയലോഗ് ആപ്ലിക്കേഷൻ ലാംഡയിൽ. ഇതോടെ Google-ഉം Microsoft-ഉം തമ്മിലുള്ള യുദ്ധം രൂക്ഷമായിരിക്കുന്നു. മൈക്രോസോഫ്റ്റിന് നിക്ഷേപമുള്ള OpenAI യുടെ ChatGPT ക്ക് മികച്ച ഒരു എതിരാളിയാണ് ബാർഡ്.

ഇപ്പോൾ യു എസ്, യു കെ എന്നിവിടങ്ങളിലെ തിരെഞ്ഞെടുത്ത ഉപയോക്താക്കൾക്കാകും ബാർഡിന്റെ സേവനം. കാലക്രമേണ പുതിയ വിവരങ്ങളോടെ അപ്ഡേറ്റ് ചെയ്യപ്പെടുമെന്നാണ് വാഗ്ദാനം.
ബാർഡിലേക്ക് ആക്സസ് നേടുന്നതിന് ഉപയോക്താക്കൾക്ക് വെയ്റ്റ്ലിസ്റ്റിനായി സൈൻ അപ്പ് ചെയ്യാൻ കഴിയും. ബാർഡ് സങ്കീർണ്ണമായ വിഷയങ്ങൾ മനസിലാക്കാനും കഠിനമായ തീരുമാനത്തിനായി ഒരു പട്ടിക സൃഷ്ടിക്കാനും ഒക്കെ ഉപയോക്താക്കളെ സഹായിക്കുമെന്ന് അവകാശപ്പെടുന്നു.
മനുഷ്യനെപ്പോലെയുള്ള പ്രതികരണങ്ങൾ നൽകാൻ രൂപകൽപ്പന ചെയ്തിരിക്കുന്ന ചാറ്റ്ബോട്ടിനെ മൈക്രോസോഫ്റ്റിന്റെ ബിങ് സെർച്ച് എഞ്ചിനിൽ നിന്ന് വേർതിരിക്കാനുള്ള ശ്രമത്തിലാണ് Google ബാർഡിനെ രംഗത്തിറക്കിയിരിക്കുന്നത്.

2022 നവംബറിലാണ് Microsoft-ന്റെ പിന്തുണയുള്ള OpenAI, AI- പവർഡ് ചാറ്റ്ബോട്ടായ ChatGPT പുറത്തിറക്കി.
ChatGPT – ബാർഡ് – പ്രധാന വ്യത്യാസങ്ങൾ
കോഡിംഗ്: സങ്കീർണ്ണമായ കോഡ് സൃഷ്ടിക്കാനുള്ള കഴിവാണ് ChatGPT-ക്ക് അവകാശപ്പെ ടാൻ ഉള്ളത് . ഇതിന് കോഡ് ഡീബഗ് ചെയ്യാൻ പോലും കഴിയും. ChatGPT ആഴത്തിലുള്ള പഠന സമീപനങ്ങളോട് മത്സരിച്ചു മികച്ച ലേഖനങ്ങൾ നിർമ്മിക്കും. എന്നാൽ ബാർഡ് ഇപ്പോഴും കോഡ് പഠിക്കുന്ന ഒരു സ്റ്റേജിലാണ്.
സംഭാഷണ രീതി : ChatGPT-ന് മുമ്പത്തെ സംഭാഷണങ്ങളിൽ പറഞ്ഞ കാര്യങ്ങൾ ഓർക്കാൻ കഴിയും. എന്നാൽ ബോട്ടിന് 3,000 വാക്കുകൾ വരെ മാത്രമേ ഓർമ്മിക്കാൻ കഴിയൂ . പ്രതികരണങ്ങൾ രൂപപ്പെടുത്തുന്നതിന് ഇത് മുൻ സംഭാഷണങ്ങൾ ഉപയോഗിക്കുന്നില്ല. ഇതിൽ ബാർഡിന്റെ കഴിവ് ഇപ്പോൾ പരിമിതമാണ്. എങ്കിലും ബാർഡിനു 64000 വാക്കുകൾ വരെ സംഭരിക്കാനാകുമെന്നു ഗൂഗിൾ പറയുന്നുണ്ട്. ഒരു പക്ഷെ ഇത് ബാർഡിന്റെ പുതിയ അപ്ഡേറ്റുകളിലായിരിക്കും.

പ്രതികരണങ്ങൾ: ബാർഡിന്റെ പ്ലാറ്റഫോമായ ലാംഡക്ക് ഇന്റർനെറ്റിൽ നിന്ന് പ്രതികരണങ്ങൾ എടുക്കാൻ കഴിയും, അതിനാൽ ഇതിന് എല്ലായ്പ്പോഴും ഏറ്റവും പുതിയ പ്രതികരണങ്ങൾ ഉണ്ടായിരിക്കും. ഇത് Google-ന്റെ സെർച്ച് എഞ്ചിനിലും സംയോജിപ്പിച്ചിരിക്കുന്നു, ആവശ്യപ്പെടുമ്പോൾ വെബ്സൈറ്റുകളിലേക്ക് നേരിട്ട് ലിങ്കുകൾ നൽകാനും കഴിയും.
മറുവശത്ത്, ChatGPT പ്രവർത്തിക്കുന്നത് ജനറേറ്റീവ് പ്രീ-ട്രെയിനിംഗ് ട്രാൻസ്ഫോർമർ-4 (GPT-4) ലാണ്, അതിനാൽ എല്ലാ പ്രതികരണങ്ങളും അതിന്റെ 2021ഡിസംബർ വരെയുള്ള വിജ്ഞാന അടിത്തറയിൽ നിന്നാണ് വരുന്നത്, അതിനാൽ ഇത് പുതിയ വിവരങ്ങളിലും ഗവേഷണത്തിലും പരിമിതമാണ്, ബാർഡിനേക്കാൾ പിന്നിലാകും.


ഭാഷ: ChatGPT-ക്ക് സ്പാനിഷ്, ഫ്രഞ്ച്, അറബിക്, മന്ദാരിൻ, ഇറ്റാലിയൻ, ജാപ്പനീസ്, കൊറിയൻ എന്നിവയുൾപ്പെടെ നിരവധി ഭാഷകൾ അറിയാം, എന്നിരുന്നാലും പ്രതികരണങ്ങളിൽ അതിന്റെ പ്രാവീണ്യം ഭാഷ അനുസരിച്ച് വ്യത്യാസപ്പെടുന്നു, ബാർഡിന്റെ പ്രാഥമിക ഭാഷ ഇംഗ്ലീഷാണ്. തത്കാലം ബാർഡിനു ഇംഗ്ലീഷിൽ മാത്രമേ സംസാരിക്കാനാവൂ.
Google’s AI chatbot Bard launched , Bard vs ChatGPT