ഇങ്ങനെയും എയർപോർട്ടിനകത്തു Food ഡെലിവറി ചെയ്യാം | BLive |
കടൽ പോലെ വിശാലമായി കിടക്കുന്ന ഡൽഹി, മുംബൈ പോലുള്ള വിമാനത്താവളങ്ങൾക്കുള്ളിൽ ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്യാനാകുമോ? അത് സമയത്തിന് കൈകളിലെത്തുമോ? എങ്കിൽ ആര് എങ്ങിനെ കൊണ്ടെത്തിക്കും? കൊണ്ടുവരുന്ന ഡെലിവറി ബോയ്‌ക്കു ബൈക്കും ഉപയോഗിക്കാനാകില്ല, സൈക്കിളും പറ്റില്ല. ഇത് വിമാനത്താവളത്തിനകത്താണ് . നടന്നു ഡെലിവറി ചെയ്യുകയല്ലാതെ മറ്റു മാർഗമില്ല. എന്നാലിപ്പോൾ അതിനും വഴിയുണ്ട്. ഈ വിമാനത്താവളങ്ങളിൽ നിങ്ങൾ ഓർഡർ ചെയ്താൽ ഭക്ഷണമെത്തും കിക്ക്‌സ്‌കൂട്ടറുകളിൽ. KFC, Pizzahut, Costa Coffee, പഞ്ചാബ് ഗ്രിൽ തുടങ്ങിയ പ്രമുഖ ബ്രാൻഡുകൾ കിക്ക്‌സ്‌കൂട്ടറുകളിൽ നിങ്ങളുടെ മുന്നിലെത്തും.
അതെ. ഇന്ത്യയിലെ പ്രമുഖ മൾട്ടി-ബ്രാൻഡ് ഇവി സ്റ്റോർ – BLive , മുംബൈ, ഡൽഹി അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ഭക്ഷണ വിതരണത്തിനായി ഇലക്ട്രിക് കിക്ക്‌സ്‌കൂട്ടറുകൾ വിന്യസിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ പ്ലാറ്റ്‌ഫോമായി മാറി. ലൈറ്റ് ബൈറ്റ് ഫുഡ്‌സ് (എൽബിഎഫ്), ദേവയാനി ഇന്റർനാഷണൽ ലിമിറ്റഡ് (ഡിഐഎൽ) എന്നിവയുമായി കമ്പനി കൈകോർത്ത് ഇവി സൊല്യൂഷനുകൾ നൽകുകയും രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ പ്രതിദിനം 30,000-ലധികം വിമാന യാത്രക്കാർക്ക് കിക്ക്‌സ്‌കൂട്ടറുകളിൽ സേവനങ്ങളെത്തിക്കുകയുമാണ്. .
ഈ നീക്കത്തിലൂടെ, എയർപോർട്ടുകളിൽ ഫുഡ് ഡെലിവറി സമയം കുറയ്ക്കുന്നതിനും ഉപഭോക്താക്കളുടെ കാത്തിരിപ്പ് കുറയ്ക്കുന്നതിനും സഹായിക്കാൻ BLive സജ്ജമാണ്.
എയർപോർട്ടിൽ യാത്രക്കാരുടെ തിരക്കു വർദ്ധിച്ചപ്പോൾ ഓർഡറുകൾ സമയബന്ധിതമായി ഡെലിവറി ചെയ്യുന്നു എന്നുറപ്പാക്കാൻ ആരംഭിച്ചതാണ് മുംബൈ, ഡൽഹി വിമാനത്താവളങ്ങളിൽ DIL, LBF സേവനങ്ങൾ. എന്നാൽ അവരുടെ ജീവനക്കാർ കൗണ്ടറുകളിൽ നിന്ന് ഉപഭോക്താക്കളിലേക്കു എത്തിയിരുന്നത് ഭക്ഷണവുമായി കാൽനടയായി. വിമാനത്താവളത്തിന്റെ വിശാലത കാരണം കാൽനട സർവീസ് പരാജയപെട്ടു, ഓർഡറുകൾ കുറയുന്നതിനും തൊഴിലാളികളുടെ ക്ഷീണത്തിനും ഉപഭോക്താക്കളുടെ കൂടുതൽ കാത്തിരിപ്പിനും ഇത് കാരണമായി. ഇപ്പോളിതാ BLive നൽകുന്ന ഇലക്ട്രിക് കിക്ക്‌സ്‌കൂട്ടറുകൾ ഭക്ഷണ ഡെലിവറികൾക്കായി സ്വീകരിക്കുന്നതിലൂടെ, ഫുഡ് ചെയിൻ ഓപ്പറേറ്റർമാർക്ക് ഉയർന്ന ഉപഭോക്തൃ ആവശ്യങ്ങൾ നിറവേറ്റാനും ജീവനക്കാരുടെ പ്രകടനം മെച്ചപ്പെടുത്താനും മാത്രമല്ല, വൃത്തിയുള്ള മൊബിലിറ്റിയോടെ സേവനം നൽകാനും കഴിഞ്ഞു.
BLive ഈ പങ്കാളിത്തത്തിന്റെ രണ്ടാം ഘട്ടത്തിലെ മൾട്ടി-ബ്രാൻഡ് EV പ്ലാറ്റ്‌ഫോം എന്ന നിലക്ക് DIL-ന്റെ 655-ലധികം ഔട്ട്‌ലെറ്റുകളിലേക്കും 150-ലധികം LBF ഔട്ട്‌ലെറ്റുകളിലേക്കും അതിന്റെ EV സൊല്യൂഷനുകൾ വികസിപ്പിക്കും.
ഡിജിറ്റൽ ഫസ്റ്റ്, മൾട്ടി-ബ്രാൻഡ് ഇവി സ്റ്റോറായ ബ്ലൈവ്, ഇന്ത്യയിലുടനീളമുള്ള 19 സ്റ്റോറുകളുമായി അതിന്റെ സാന്നിധ്യം ശക്തമാക്കി. 2024-ഓടെ 100 ഇവി സ്റ്റോറുകൾ സ്ഥാപിക്കാൻ ബ്രാൻഡ് ലക്ഷ്യമിടുന്നു,
BLive –www.bliveEVstore.com
ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ വൈവിധ്യമാർന്ന EV ഉൽപ്പന്നങ്ങളും സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ മൾട്ടി-ബ്രാൻഡ് EV പ്ലാറ്റ്‌ഫോമാണ് www.bliveEVstore.com അതിന്റെ പ്ലാറ്റ്‌ഫോമിൽ 40-ലധികം ബ്രാൻഡുകൾ ലിസ്റ്റുചെയ്‌തു, BLive നു ഒരു ഓൺലൈൻ. ഇ-കൊമേഴ്‌സ് സ്റ്റോറും പ്രീമിയം എക്‌സ്പീരിയൻസ് സ്റ്റോറുകളും ഇന്ത്യയിലുണ്ട്. ഇ-സ്‌കൂട്ടറുകൾ/ ഇ-സൈക്കിളുകൾ/ ഡെലിവറി ഇബൈക്കുകൾ എന്നിവയും മറ്റ് നിരവധി സവിശേഷമായ ഫോം ഘടകങ്ങളും വാഗ്ദാനം ചെയ്യുന്ന ’24 പ്രീമിയം മൾട്ടി-ബ്രാൻഡ് സ്റ്റോറുകളിൽ നിന്ന് 100 പ്രീമിയം മൾട്ടി-ബ്രാൻഡ് സ്റ്റോറുകളിലേക്ക് അതിവേഗം വിപുലീകരിക്കുകയാണ് BLive.
If you order at these airports, your food will arrive on kickscooters. Leading brands like KFC, Pizzahut, Costa Coffee and Punjab Grill will be in front of you on Kickscooters.