മെഴ്സിഡസ് ഇവികൾ ഇന്ത്യയിലേക്ക്, 4 പുതിയ Ev യുമായി ബെൻസ്
ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളായ മെഴ്സിഡസ്-ബെൻസ് ഒരു വർഷത്തിനുള്ളിൽ നാല് പുതിയ ഇലക്ട്രിക് വാഹനങ്ങൾ കൂടി ഇന്ത്യയിൽ അവതരിപ്പിക്കാൻ പദ്ധതിയിടുന്നു .
മെഴ്സിഡസ്-ബെൻസ് എജി ഓവർസീസ് റീജിയൻ ഹെഡ് മത്തിയാസ് ലുഹേഴ്സ് അറിയിച്ചതാണിക്കാര്യം
നിലവിൽ EQS, EQB, EQC, EQS എന്നീ നാല് ആഡംബര ഇലക്ട്രിക് വാഹന മോഡലുകൾ മെഴ്സിഡസ് ഇന്ത്യൻ വിപണിയിൽ വിൽക്കുന്നുണ്ട്
2027 ഓടെ ഇന്ത്യയിലെ മൊത്തം വിൽപ്പനയുടെ 25 ശതമാനവും ഇലക്ട്രിക് വാഹനങ്ങളിൽ നിന്നായിരിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.
EQS, EQB മോഡലുകൾ വികസിപ്പിച്ചാകും നാല്
ഇലക്ട്രിക് വാഹനങ്ങൾ കൂടി ഇന്ത്യൻ വിപണിയിൽ എത്തിക്കുക
നിലവിൽ കമ്പനിയുടെ ഇന്ത്യയിലെ മൊത്തം വിൽപ്പനയുടെ ഏകദേശം 3 ശതമാനവും EV-കളുടെ വിൽപ്പനയാണ്.
അടുത്ത നാല് വർഷത്തിനുള്ളിൽ മൊത്തം വിൽപ്പനയുടെ 25 ശതമാനം ഇലക്ട്രിക് വാഹനങ്ങൾ ആയിരിക്കുമെന്നും മത്തിയാസ് ലുഹേഴ്സ് പറഞ്ഞു.
കഴിഞ്ഞ വർഷം, മെഴ്സിഡസ്-ബെൻസ് ഇന്ത്യയുടെ മൊത്തം വിൽപ്പനയിൽ 41 ശതമാനം വളർച്ച രേഖപ്പെടുത്തി,
മെഴ്സിഡസ് ബെൻസിന്റെ 120 വിദേശ വിപണികളിൽ അഞ്ചാമത്തെ വലിയ വിപണിയാണ് നിലവിൽ ഇന്ത്യ
Mercedes-Benz, the German luxury carmaker, has announced its plan to launch four electric vehicles (EVs) in the Indian market over the next 8-12 months. The company’s focus on EVs in India is part of its global strategy to shift towards sustainable mobility and reduce carbon emissions.