ഇന്ത്യയിലെ ആദ്യ മെയ്ഡ് ഇൻ ഇന്ത്യ ഇലക്ട്രിക് ട്രക്ക് ഗുജറാത്തിൽ ഒരുങ്ങുന്നു
ഇന്ത്യയിലെ ആദ്യത്തെ മെയ്ഡ് ഇൻ ഇന്ത്യ ഇലക്ട്രിക് ട്രക്ക് ഗുജറാത്തിൽ ഒരുങ്ങുന്നു. ഖേദ ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ട്രിന്റൺ കമ്പനിയാണ് ഇലക്ട്രിക് ട്രക്ക് നിർമ്മിച്ചിരിക്കുന്നത്. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഗുജറാത്തി സ്വദേശി ഹിമാൻഷു പട്ടേലിന്റെ ഉടമസ്ഥതയിലുള്ളതാണ് കമ്പനി.
12 ഗിയറുകളുള്ള ട്രക്ക് ഇന്ത്യൻ സാഹചര്യങ്ങൾ ക്കനുസൃതമായാണ് ട്രക്ക് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 45 ടൺ വരെ ലോഡ് ചെയ്താൽ ട്രക്കിന് 300 കിലോമീറ്റർ റേഞ്ച് ലഭിക്കും.
ചാർജിങ് സൗകര്യങ്ങൾക്കായി 16 കമ്പനികളുമായി കമ്പനി സഹകരിച്ചിട്ടുണ്ട്. ട്രക്കിൽ ഓൺബോർഡിംഗ് ചാർജിംഗ് സൗകര്യവുമുണ്ട്. മൂന്ന് വർഷം മുമ്പ് ട്രിന്റൺ യുഎസിലാണ് ആദ്യത്തെ ട്രക്ക് നിർമ്മിച്ചത്. അതേ മാതൃകയിലാണ് മെയ്ഡ് ഇൻ ഇന്ത്യ ട്രക്കും നിർമ്മിച്ചിരിക്കുന്നത്. ഇതുവരെ 22,000 ട്രക്കുകളുടെ ബുക്കിംഗ് കമ്പനി എടുത്തിട്ടുണ്ട്, ആദ്യ വർഷം 200 ട്രക്കുകൾ നിർമ്മിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
India’s first Made in India electric truck is ready in Gujarat. The electric truck is manufactured by Trinton Company based in Kheda district. The company is owned by Himanshu Patel, a Gujarat native settled in America.The truck is designed for Indian conditions with 12 gears.