KTM 490ന് പകരം 650 CC ഇരട്ട സിലിണ്ടർ മോട്ടോർസൈക്കിളുകൾ ഇന്ത്യയിലേക്ക്
ഇന്ത്യയിലെ കെ ടി എം – KTM – വാഹന പ്രേമികൾ ഏറെ നിരാശയോടെ കേട്ട വാർത്തയായിരുന്നു തങ്ങൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 490 CC ഇരട്ട സിലിണ്ടർ ബൈക്ക് നിർമാണം കമ്പനി മൊത്തത്തിൽ ഉപേക്ഷിച്ചെന്ന്. എന്നാൽ സന്തോഷിക്കാൻ വകയുണ്ട്.
കെടിഎം ഇന്ത്യക്കു വേണ്ടി ഇന്ത്യയിൽ ഇതാ 490 നു പകരം 650 CC ഇരട്ട സിലിണ്ടർ മോട്ടോർസൈക്കിളുകൾ നിർമ്മിക്കും. തങ്ങളിപ്പോൾ 790 ഡ്യൂക്കിനെ-790 Duke- അടിസ്ഥാനമാക്കി ഇന്ത്യൻ വിപണിയിൽ മിഡിൽ വെയ്റ്റ് മോട്ടോർസൈക്കിളുകൾ നിർമ്മിക്കാൻ ശ്രമിക്കുകയാണെന്ന് കെടിഎം എജി സിഇഒ സ്റ്റെഫാൻ പിയറർ സ്ഥിരീകരിച്ചു.
ബജാജ് ഓട്ടോയുടെ ചകാൻ പ്ലാന്റിൽ-Bajaj Auto plant in Chakan- നിന്ന് 10 ലക്ഷം കെടിഎം മോട്ടോർസൈക്കിൾ പുറത്തിറക്കുന്നതിനായി പൂനെയിൽ എത്തിയപ്പോഴാണ് പിയറർ ഇക്കാര്യം അറിയിച്ചത്.
650 CC സെഗ്മെന്റ് 490 CC സെഗ്മെന്റിനേക്കാൾ സാമ്പത്തികമായി ലാഭകരമാണെന്ന് പിയറർ വിശദീകരിച്ചു. ഇരട്ട സിലിണ്ടർ പ്ലാറ്റ്ഫോം ഇന്ത്യയിൽ നിർമ്മിക്കുന്നതിനെക്കുറിച്ച് ബജാജുമായി ഇപ്പോൾ ചർച്ചകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ ടി എമ്മിന് ഇന്ത്യയിൽ ബൈക്കുകൾ നിർമ്മിക്കുന്നതിനും വിപണികളിൽ വിൽക്കുന്നതിനും വേണ്ട നിക്ഷേപം നടത്തുന്നതിന് അനുയോജ്യമായ സാഹചര്യമാണിപ്പോൾ.
മഹാരാഷ്ട്രയിലെ ബജാജ് ഓട്ടോയുടെ ചകാൻ നിർമ്മാണ കേന്ദ്രത്തിൽ നിന്ന് പത്ത് ലക്ഷം കെടിഎം മോട്ടോർസൈക്കിൾ പുറത്തിറക്കിയതോടെ ബജാജ് ഓട്ടോയും കെടിഎമ്മും പങ്കാളിത്തത്തിൽ ഒരു സുപ്രധാന നാഴികക്കല്ല് കൈവരിച്ചു. ബജാജ് ഓട്ടോ എംഡിയും സിഇഒയുമായ രാജീവ് ബജാജിന്റെയും സ്റ്റെഫാൻ പിയറർ പിയറർ മൊബിലിറ്റി എജിയുടെയും സാന്നിധ്യത്തിൽ പുറത്തിറക്കിയ പത്തു ലക്ഷം തികച്ച മോട്ടോർസൈക്കിൾ കെടിഎം 390 അഡ്വഞ്ചർ-KTM 390 Adventure – ആയിരുന്നു.
2008-ൽ ബജാജും കെടിഎമ്മും ഇന്ത്യയിൽ ബൈക്ക് നിർമിക്കുന്നതിനായി പങ്കാളിത്തത്തിൽ ഏർപ്പെട്ടു, പുണെക്ക് സമീപമുള്ള ചകാൻ പ്ലാന്റിൽ 2012-ൽ കെടിഎം ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ മോഡൽ കെടിഎം 200 ഡ്യൂക്ക് -KTM 200 Duke- ആയിരുന്നു. അടുത്ത ദശകത്തിൽ, വിറ്റഴിക്കപ്പെടുന്ന കെടിഎമ്മിന്റെ 125-373 CC ബൈക്കിന്റെ ആഗോള ഉൽപ്പാദന കേന്ദ്രമായി ഇന്ത്യ മാറി.
KTM CEO Stefan Pierer has announced that the company is working on a new 650-690cc platform. He also confirmed that the new parallel-twin engine will be manufactured in India at Bajaj Auto’s Chakan plant.