സംസ്ഥാനത്തെ ഗവേഷണ, വികസന മേഖലയിൽ ഈ വർഷം 3482.44 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കാനാണ് വ്യവസായ വകുപ്പിന്റെ തീരുമാനം. 12 മേഖലകളിലായാണ് ഗവേഷണ പദ്ധതികൾ ഏറ്റെടുക്കുന്നത്. വിജ്ഞാന സമ്പദ്ഘടനയിലേക്കുള്ള ചുവടുമാറ്റത്തിനിണങ്ങുന്നവയ്ക്കായിരിക്കും മുൻഗണന.
- 3482.44 കോടി രൂപയിൽ 46% വിദ്യാഭ്യാസ ഗവേഷണ മേഖലയിലാണ്- 1612 കോടി രൂപ.
- ആരോഗ്യ, ശുചിത്വ, കുടുംബക്ഷേമ മേഖലയിൽ ഉന്നതപഠന ഗവേഷണത്തിന് 802 കോടി
- കാർഷിക, അനുബന്ധരംഗങ്ങളിൽ 510 കോടി
- വ്യവസായ വികസനം -276 കോടി
- അടിസ്ഥാന സൗകര്യ വികസനം- 56 കോടി
- സാമൂഹ്യസുരക്ഷയും ക്ഷേമവും -33 കോടി
- പരിസ്ഥിതി -19.43 കോടി
- ഭവന-നഗരവികസനം -11.69 കോടി
- പട്ടിക വികസനം – 8.71 കോടി
- സാമ്പത്തിക രംഗം- 6.69 കോടി
- മറ്റു മേഖലകൾ – 146 കോടി
- തൊഴിൽ മേഖല – 61 ലക്ഷം രൂപ
- എന്നിങ്ങനെ വകയിരുത്തിയിട്ടുണ്ട്.
സംസ്ഥാന ശാസ്ത്ര, സാങ്കേതിക, വിദ്യാഭ്യാസ കൗൺസിലിനുകീഴിലെ 10 സ്ഥാപനങ്ങൾ, 12 സർവകലാശാലകൾ, 12 സാങ്കേതിക വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങൾ, ഐടി ഗവേഷണ മേഖലയിലെ ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോഴ്സ് സോഫ്റ്റ്വെയർ ( ICFOSS), ഇന്ത്യൻ ഇന്നവേഷൻ സെന്റർ ഫോർ ഗ്രാഫീൻ (Graphene Innovation Centre, kerala) എന്നിവ കേന്ദ്രീകരിച്ചായിരിക്കും ഗവേഷണ പ്രവർത്തനങ്ങൾ.
ഗവേഷണ ഫലങ്ങളെ ഉൽപ്പാദനപ്രക്രിയയിലേക്ക് വാണിജ്യാടിസ്ഥാനത്തിൽ വിവർത്തനം ചെയ്യാനുതകുന്ന പദ്ധതികളും ഉൾപ്പെടുത്തും. വ്യവസായങ്ങളുടെയും അക്കാദമിക സ്ഥാപനങ്ങളുടെയും കൈകോർക്കലിലൂടെ വിജ്ഞാനോൽപ്പന്നങ്ങളുടെ നിർമിതിയും ലക്ഷ്യമിടുന്നു.
ഫലപ്രദവും കാര്യക്ഷമവുമായ ഗവേഷണ വികസന ആവാസ വ്യവസ്ഥയുടെ സൃഷ്ടിയിലൂടെ വിജ്ഞാന സമ്പദ്വ്യവസ്ഥയിലേക്ക് സംസ്ഥാനത്തെ പരിവർത്തനപ്പെടുത്തുകയാണ് പ്രഥമലക്ഷ്യം. ഉയർന്ന ഗുണമേന്മയുള്ളതും ലോകോത്തരവുമായ ഉൽപ്പന്നങ്ങളുടെ രൂപകൽപ്പനയും ഉല്‍പ്പാദനവും പരമാവധി മുല്യവർധനയും മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾക്കാകും ഗവേഷണ വികസന മേഖലയിൽ ഊന്നൽ നൽകുക.
The Industries Department has decided to implement projects worth Rs 3482.44 crore this year in the research and development sector of the state. Research projects are undertaken in 12 areas. Preference will be given to those compatible with the transition to a knowledge economy.