ദക്ഷിണേന്ത്യയിൽ ആധിപത്യമുറപ്പിക്കാനുള്ള പുറപ്പാടിലാണ് എഡ്ടെക് യൂണികോൺ ഫിസിക്സ് വാല (Physics Wallah)
പ്രവർത്തനമേഖല വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ദക്ഷിണേന്ത്യയിൽ പ്രവർത്തിക്കുന്ന എഡ്ടെക് കമ്പനികളെ (edtech companies) ഏറ്റെടുക്കാനാണ് ഇപ്പോഴത്തെ ശ്രമങ്ങൾ. കമ്പനിയുടെ സഹസ്ഥാപകൻ പ്രതീക് മഹേശ്വരി ബിസിനസ് ലൈനിനോട് പറഞ്ഞതാണിക്കാര്യം.
കൂടാതെ മറ്റ് മേഖലകളിൽ കോളേജ് പ്ലെയ്സ്മെന്റുകളിൽ വിദ്യാർത്ഥികളെ സഹായിക്കുന്നതിനുള്ള കൗൺസിലിംഗ് വിദഗ്ധ സ്ഥാപനങ്ങളെയും ഒപ്പം ചേർക്കാൻ ഫിസിക്സ് വാല പദ്ധതിയിടുന്നുണ്ട്.
JEE,NEET പരീക്ഷാ തയ്യാറെടുപ്പ് സ്ഥാപനമായി ആരംഭിച്ച ഫിസിക്സ് വാല ഇന്ന് ഗവൺമെന്റ് പരീക്ഷ പരിശീലനം, സ്കൂൾ (കെ-12), GATE പോലുള്ള ബിരുദാനന്തര പരീക്ഷകൾ, upskilling കോഴ്സുകൾ തുടങ്ങി നിരവധി വിഭാഗങ്ങളിലേക്ക് പ്രവർത്തനം വ്യാപിച്ചിരിക്കുന്നു.
സമീപ മാസങ്ങളിൽ, PrepOnline, Altis Vortex, iNeuron, Knowledge Planet എന്നിവയും Physics Wallah ഏറ്റെടുത്തു. യുഎഇ ആസ്ഥാനമായുള്ള നോളജ് പ്ലാനറ്റ് ഏറ്റെടുത്തതിന് ശേഷം, ഫിസിക്സ് വാല ഇപ്പോൾ മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുകയാണ്.
GPT-4 പോലുള്ള AI ടൂളുകളുടെ ഉപയോഗ സാഹചര്യങ്ങളും അവ വിദ്യാഭ്യാസത്തെ എങ്ങനെ ബാധിക്കുമെന്നതും ഫിസിക്സ് വാല സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നു പ്രതീക് മഹേശ്വരി പറഞ്ഞു.
കൊമേഴ്സ്, ബാങ്കിംഗ്, എംബിഎ പരീക്ഷാ തയ്യാറെടുപ്പ് തുടങ്ങിയ വിഭാഗങ്ങൾക്കായി കമ്പനി പൂർണ്ണമായും ഇൻ-ഹൗസ് ഉള്ളടക്കം വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഫിസിക്സ് വാല 23 സാമ്പത്തിക വർഷത്തിൽ 1,200 കോടി രൂപയുടെ വരുമാനം നേടുമെന്നും അടുത്ത വർഷം വരുമാനത്തിൽ 2,600 കോടി രൂപയിലെത്താനാണ് ലക്ഷ്യമിടുന്നതെന്നും മഹേശ്വരി അഭിപ്രായപ്പെട്ടു. എന്നിരുന്നാലും, കമ്പനിയുടെ ലാഭവിഹിതം കഴിഞ്ഞ വർഷം 15-20 ശതമാനമായി കുറഞ്ഞു.
Edtech Unicorn Physics Wallah is out to dominate South India. The current efforts are to acquire edtech companies operating in South India as part of expanding the field of operations. Co-founder of the company Prateek Maheshwari told Business Line.