സോഫ്റ്റ്വെയർ സർവീസസ് മേഖലയിൽ നിന്നും ലോകത്തിലെ ഏറ്റവും ധനികയായ രണ്ടാമത്തെ സ്ത്രീ. കഴിഞ്ഞ വർഷം 103 റാങ്കുകൾ ഉയർന്നാണ് രാധ വെമ്പു രണ്ടാം സ്ഥാനത്തെത്തിയത്.
- ബൂട്ട്സ്ട്രാപ്പ്ഡ് സോഫ്റ്റ്വെയർ കമ്പനിയായ സോഹോയുടെ സിഇഒയും സഹസ്ഥാപകനുമായ ശ്രീധർ വെമ്പുവിന്റെ സഹോദരിയാണ് രാധാ വെമ്പു.
- പട്ടികയിൽ 247 സെൽഫ് മെയ്ഡ് സമ്പന്ന വനിതകൾ ഉൾപ്പെടുന്നു.
- അവരിൽ 81 ശതമാനവും ചൈനയിൽ നിന്നാണ്.
രാധ വെമ്പുവിന്റെ ആസ്തി
മാർച്ച് 22-ന് പുറത്തിറക്കിയ 2023 M3M Hurun Global Rich List പ്രകാരം രാധ വെമ്പുവിന്റെ ആസ്തി 4 ബില്യൺ ഡോളറാണ്.
സോഹോയുടെ ഓഹരിയുടമ
സോഹോ ആഗോളതലത്തിൽ പ്രശസ്തമായ ഒരു ഇന്ത്യൻ സോഫ്റ്റ്വെയർ ഡെവലപ്മെന്റ് കമ്പനിയാണ്. സോഹോ കോർപ്പറേഷനായി മാറിയ കമ്പനിയുടെ തുടക്കം 1996-ൽ AdventNet എന്ന പേരിൽ സഹോദരൻ ശ്രീധർ വെമ്പുവും രാധ വെമ്പുവും ചേർന്ന് സ്ഥാപിച്ച ബിസിനസ്സ് ആയിരുന്നു. കമ്പനിയുടെ ഭൂരിഭാഗം ഓഹരി ഉടമയാണ് രാധ വെമ്പു. അത് മാത്രമല്ല, ഒരു അഗ്രികൾച്ചറൽ എൻജിഒ ആയ ജാനകി ഹൈ-ടെക് അഗ്രോ പ്രൈവറ്റ് ലിമിറ്റഡ്, റിയൽ എസ്റ്റേറ്റ് കമ്പനിയായ ഹൈലാൻഡ് വാലി കോർപ്പറേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ഡയറക്ടർ കൂടിയാണ് രാധാ വെമ്പു.
വിദ്യാഭ്യാസവും വ്യക്തിജീവിതവും
1972 ഡിസംബർ 24-ന് മദ്രാസ് ഹൈക്കോടതിയിലെ സ്റ്റെനോഗ്രാഫറായിരുന്ന സാംബമൂർത്തി വെമ്പുവിന്റെ മകളായി ചെന്നൈയിലാണ് രാധാ വെമ്പുവിന്റെ ജനനം. ചെന്നൈയിലെ നാഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. 1997-ൽ മദ്രാസിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഇൻഡസ്ട്രിയൽ മാനേജ്മെന്റിൽ ബിരുദം നേടി. 1996-ൽ ഉന്നതവിദ്യാഭ്യാസം തുടരുമ്പോൾ തന്നെ രാധ വെമ്പു പ്രിൻസ്റ്റണിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ പിഎച്ച്ഡി നേടിയ സഹോദരൻ ശ്രീധറുമായി ചേർന്ന് ഒരു കമ്പനി തുടങ്ങി. കമ്പനിയെ ആദ്യം AdvenNet എന്ന് വിളിച്ചിരുന്നുവെങ്കിലും പിന്നീട് സോഹോ കോർപ്പറേഷൻ എന്ന് പുനർനാമകരണം ചെയ്തു. മറ്റൊരു സഹോദരൻ ശേഖറും സോഹോയിലെ ഒരു ഓഹരിയുടമയാണ്. കമ്പനിയുടെ 80 ശതമാനത്തിലധികം ഓഹരികളും വെമ്പു കുടുംബത്തിനാണ്.