തായ്‌വാൻ ആസ്ഥാനമായുള്ള ഇലക്ട്രിക് ഇരുചക്രവാഹന, ബാറ്ററി സ്വാപ്പിംഗ് ബ്രാൻഡായ ഗോഗോറോയുടെ രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകൾ
ഇന്ത്യൻ വിപണിയിലേക്കെത്തുന്നു.

സ്റ്റാൻഡേർഡ്, പ്ലസ് മോഡലുകൾ ഉൾപ്പെടെ 2 സീരീസ് ഇലക്ട്രിക് സ്‌കൂട്ടറുകളാണ് Gogoro അവതരിപ്പിക്കുക.

സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് ട്രാൻസ്‌പോർട്ടിന്റെ (CIRT) അനുമതിയും സർട്ടിഫിക്കേഷനും നേടി രണ്ട് സ്‌കൂട്ടറുകളും കമ്പനി ഇന്ത്യയിൽ ഹോമോലോഗ് ചെയ്തു.

Gogoro 2, Gogoro 2 Plus എന്നിവയുടെ ലോഞ്ച് ടൈംലൈൻ, പ്രാദേശിക ലഭ്യത, വില എന്നിവ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.  ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവന ഉടൻ ഉണ്ടായേക്കും.

  • Gogoro 2 ന്റെ മോട്ടോർ 7.2kW പവർ ഔട്ട്പുട്ട് ഉത്പാദിപ്പിക്കുമ്പോൾ, പ്ലസ് 6.4kW പവർ നൽകും.
  • ഗോഗോറോ 2 ഇവിക്ക് 85 കിലോമീറ്റർ റേഞ്ച് അവകാശപ്പെടുമ്പോൾ ഗോഗോറോ 2 പ്ലസിന് 94 കി.മീ റേഞ്ച് നല്‌കാനാകുമെന്ന് കമ്പനി പറയുന്നു.
  • രണ്ട് വേരിയന്റുകളിലും പൊതുവായുള്ളത് പരമാവധി വേഗത 87kmph, മൊത്തത്തിലുള്ള ഭാരം 273kg, 1,890mm നീളം, 670mm വീതി, 1,110mm ഉയരം എന്നിവയാണ്.

  • സ്‌കൂട്ടറുകൾ ഇന്ത്യയിൽ പ്രാദേശികമായി നിർമ്മിക്കപ്പെടുന്നില്ല, തായ്‌വാനിൽ നിന്ന് ഇറക്കുമതി ചെയ്തവയാണ്.
  • രണ്ട് ഇവികൾക്ക് ശേഷം ബ്രാൻഡ് ഗോഗോറോ സൂപ്പർസ്‌പോർട്ട് മോഡലും ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

Zypp Electric-ന്റെ സഹകരണത്തോടെ 2022 നവംബറിലാണ് Gogoro അതിന്റെ ഇന്ത്യൻ പ്രവേശനം പ്രഖ്യാപിച്ചത്.

കമ്പനിയുടെ വിപുലമായ ബാറ്ററി-സ്വാപ്പിംഗ് പ്ലാറ്റ്ഫോം ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version