2000 രൂപയ്ക്ക് മുകളിലുള്ള മർച്ചന്റ് യുപിഐ ഇടപാടുകൾക്ക്  സർചാർജ് ഏർപ്പെടുത്തി സർക്കാർ.

എല്ലാ ഇടപാടുകൾക്കും ഇത് ബാധകമാകില്ലെന്നാണ് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) പുറപ്പെടുവിച്ച സർക്കുലർ പറയുന്നത്.  യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസിലെ മർച്ചന്റ് ഇടപാടുകൾക്ക് “പ്രീപെയ്ഡ് പേയ്‌മെന്റ് ഇൻസ്ട്രുമെന്റ്സ് (PPI)” ഫീസ് നിർദ്ദേശിക്കുന്നു എന്നാണ് സർക്കുലർ.

ഗൂഗിൾ പേയും രക്ഷയില്ല,2000 രൂപയ്ക്ക് മുകളിലുള്ള മർച്ചന്റ് യുപിഐ ഇടപാടിന്  സർചാർജ്

ഏപ്രിൽ ഒന്നു മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. എന്നാൽ വ്യക്തികൾ തമ്മിലോ, വ്യക്തികളും കടക്കാരും തമ്മിലോ ഉളള ഇടപാടുകൾക്ക് ചാർജ് നൽകേണ്ടി വരില്ല.

പ്രീപെയ്ഡ് ഇൻസ്ട്രമെന്റ്‌സായ കാർഡ്, വാലറ്റ് തുടങ്ങിയവ ഉപയോഗിച്ച് കടക്കാർ നടത്തുന്ന പണമിടപാടുകൾക്കാണ്  ഇന്റർചേഞ്ച് ഫീസ് ഏർപ്പെടുത്തുക. ഇടപാട് മൂല്യത്തിന്റെ 1.1 ശതമാനം ട്രാൻസാക്ഷൻ ചാർജ്ജായി ഏർപ്പെടുത്താനാണ് യുപിഐ പേയ്‌മെന്റ് ഭരണസമിതി തീരുമാനം.

ഇടപാടുകൾ സ്വീകരിക്കുന്നതിനും പ്രോസസ്സ് ചെയ്യുന്നതിനും അംഗീകാരം നൽകുന്നതിനുമുള്ള ചെലവുകൾക്കായിട്ടാണ് ഇന്റർചേഞ്ച് ഫീസ് ഈടാക്കുന്നത്. ഇത് ഇടപാട് ചെലവേറിയതാക്കാൻ സാധ്യതയുണ്ട്. ഇന്ധനത്തിന് 0.5 ശതമാനം, ടെലികോം, യൂട്ടിലിറ്റികൾ/പോസ്റ്റ് ഓഫീസ്, വിദ്യാഭ്യാസം, കൃഷി, സൂപ്പർമാർക്കറ്റിന് 0.9 ശതമാനം, മ്യൂച്വൽ ഫണ്ടുകൾ, സർക്കാർ, റയിൽവേ, ഇൻഷുറൻസ് എന്നിവയ്ക്ക് ഒരു ശതമാനം എന്നിങ്ങനെയാണ് ഇന്റർചേഞ്ച് ഫീസ് ഈടാക്കുന്നത്.

സെപ്റ്റംബർ 30-നോ അതിനുമുമ്പോ ഇതു സംബന്ധിച്ച റിവ്യൂ നടത്തുമെന്നും സർക്കുലർ പറയുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version