പുരുഷന്മാരുടെ വ്യക്തിഗത പരിചരണ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുന്നതിനായി കണ്ടന്റ് ടു കൊമേഴ്സ് യൂണികോൺ ഗുഡ് ഗ്ലാം ഗ്രൂപ്പിനൊപ്പം സംയുക്ത സംരംഭവുമായി ബോളിവുഡ് താരം അക്ഷയ് കുമാർ.

അടുത്ത ആറ് മാസത്തിനുള്ളിൽ പുരുഷന്മാരുടെ പേഴ്‌സണൽ കെയർ ആന്റ് വെൽനസ് സെഗ്‌മെന്റിൽ പ്രവേശിക്കുന്നതിന് ഗുഡ് ഗ്ലാം ഗ്രൂപ്പ്, നടൻ അക്ഷയ് കുമാറുമായി സംയുക്ത സംരംഭ കരാറിൽ ഒപ്പുവച്ചു.

ഈ പങ്കാളിത്തത്തിൽ ഇരു കൂട്ടരും മൂലധനം നിക്ഷേപിക്കുകയും പുരുഷന്മാർക്കായുളള വ്യക്തിഗത പരിചരണ ബ്രാൻഡ് ആരംഭിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്യും. സോഷ്യൽ മീഡിയയിൽ മികച്ച ഫോളോവേഴ്സ് ഉളള അക്ഷയ്കുമാർ ബ്രാൻഡ് ബിൽഡിംഗ്, ഉൽപ്പന്ന വികസനം എന്നിവയിൽ പങ്കാളിയാകും. ഗുഡ് ഗ്ലാം ഗ്രൂപ്പ് അതിന്റെ ഗവേഷണവും വികസനവും, ഓഫ്‌ലൈൻ വിതരണ ശൃംഖലയും വിഭവ അടിത്തറയും ബ്രാൻഡ് സ്കെയിൽ ചെയ്യാൻ ഉപയോഗിക്കും. ഇന്ത്യയിലെ 150-ലധികം നഗരങ്ങളിലുടനീളം വ്യാപിക്കുന്നതാണ് ഗുഡ്ഗ്ലാം ഗ്രൂപ്പിന്റെ ഓഫ്‌ലൈൻ വിതരണ ശൃംഖല.

2021 മുതൽ, സൗന്ദര്യ, വ്യക്തിഗത പരിചരണ വിഭാഗങ്ങളിലും ഉള്ളടക്ക ബ്രാൻഡുകളിലുമായി ഏകദേശം 12 ബ്രാൻഡുകൾ ഗുഡ് ഗ്ലാം ഗ്രൂപ്പ് സ്വന്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ വർഷം ഡിസംബറിൽ, അക്ഷയ് കുമാറിന്റെ ഭാര്യയായ നടി ട്വിങ്കിൾ ഖന്ന സ്ഥാപിച്ച ഡിജിറ്റൽ മീഡിയ കമ്പനിയായ ട്വീക്ക് ഇന്ത്യയുടെ 51% ഓഹരി ഗുഡ് ഗ്ലാം ഗ്രൂപ്പ് ക്യാഷ് ആന്റ് സ്റ്റോക്ക് ഇടപാടിൽ സ്വന്തമാക്കിയിരുന്നു.  70 ദശലക്ഷത്തിലധികം സജീവ പുരുഷ ഉപയോക്താക്കളുള്ള (MAUs) ഇന്ത്യയിലെ ഏറ്റവും വലിയ പുരുഷ ഉള്ളടക്ക പ്ലാറ്റ്‌ഫോമുകളിലൊന്നായ ScoopWhoop 2021-ൽ ഗ്രൂപ്പ് വാങ്ങിയിരുന്നു.

Darpan Sanghvi, Priyanka Gill, Naiyya Saggi, എന്നിവർ ചേർന്ന് സ്ഥാപിച്ച ഗുഡ് ഗ്ലാം ഗ്രൂപ്പിന് നിരവധി അഭിനേതാക്കളുമായും സെലിബ്രിറ്റികളുമായും വിവിധ വിഭാഗങ്ങളിലായി അവരുടെ ബ്രാൻഡുകൾക്കായി പങ്കാളിത്തമുണ്ട്.

The Good Glamm Group and actor Akshay Kumar have formed a joint venture to enter the men’s personal care and wellness market. As part of the agreement, both Kumar and the company will introduce a men’s direct-to-consumer personal care line. To expand the firm, the two parties will jointly invest money and labour.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version