2024ലോടെ കേരളത്തെ സീറോ വേസ്റ്റ് പദവിയിലെത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം.ബി രാജേഷ്.

പ്രതിസന്ധികൾ ഒഴിവാക്കാനുള്ള മുൻകരുതലുകളാണ് കേരളത്തിലെ മാലിന്യ പരിപാലന രംഗത്ത്  ആവശ്യമെന്നും, പ്രതിസന്ധി ഉണ്ടായാൽ പ്രശ്‌നപരിഹാരത്തിനുള്ള അവസരമായി അതിനെ കാണണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ശുചിത്വ സൈന്യമാണ് ഹരിത കർമസേന.

ഹരിതകർമസേനയില്ലാതെ സീറോ വേസ്റ്റ് എന്ന ലക്ഷ്യം കൈവരിക്കാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 പ്രഥമ അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനാചരണത്തോടനുബന്ധിച്ച് ശുചിത്വ മിഷനും യു.എസ്.ടി ഗ്ലോബലും സംയുക്തമായി സംഘടിപ്പിച്ച ബീച്ച് ക്ലീൻ അപ് ഡ്രൈവ് തിരുവനന്തപുരം ജില്ലയിലെ പെരുമാതുറയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി .കടലോരശുചീകരണത്തിൽ മന്ത്രിയും പങ്കാളിയായി.

ഐക്യരാഷ്ട്രസഭയുടെ നിർദേശപ്രകാരം 2023 മുതൽ എല്ലാ വർഷവും മാർച്ച് 30 അന്താരാഷ്ട്ര സീറോവേസ്റ്റ് ദിനമായി ആചരിക്കും. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളുടെ പുനരുപയോഗം പരമാവധിയാക്കാനും മാലിന്യവും ഉപഭോഗവും കുറയ്ക്കാനും ലക്ഷ്യമിട്ടാണ് ദിനാചരണം സംഘടിപ്പിച്ചിരിക്കുന്നത്.  

പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യങ്ങൾ നിർമാർജനം ചെയ്ത് വൃത്തിയുള്ള ബീച്ചുകൾ ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ‘അഡോപ്റ്റ് എ ബീച്ച്’ സംരംഭത്തിന്റെ ഭാഗമായി ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ് ടി  ഗ്ലോബലാണ് പെരുമാതുറ ബീച്ച് വൃത്തിയാക്കൽ സംഘടിപ്പിച്ചത്  ബീച്ച് ക്ലീനപ്പ് ഡ്രൈവിൽ പ്രാദേശിക ജനങ്ങൾക്കൊപ്പം യുഎസ് ടി യിൽ നിന്നുള്ള 100-ലധികം സന്നദ്ധപ്രവർത്തകരാണ് പങ്കെടുത്തത്.

സമുദ്രത്തിലെത്തിച്ചേരുന്ന പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ സമുദ്രജീവികളെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനായി യുഎസ് ടി വോളന്റിയർമാർ ബോധവൽക്കരണവും സംഘടിപ്പിച്ചു.  യു എസ് ടി ഉദ്യോഗസ്ഥരായ  ഹരികൃഷ്ണൻ മോഹൻകുമാർ (സീനിയർ ഡയറക്ടർ വർക്ക്‌പ്ലേസ് മാനേജ്‌മെന്റ് ആൻഡ് ഓപ്പറേഷൻസ്); സജിന ജോൺ (ഡയറക്ടർ – ടാലന്റ് അക്വിസിഷൻ സി.ഒ.ഇ); അനി മേനോൻ (വർക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് ഡയറക്ടർ) എന്നിവരെക്കൂടാതെ ശുചിത്വ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ ടി ബാലഭാസ്‌കരൻ, പഞ്ചായത്ത് പ്രസിഡന്റ് പി മുരളി എന്നിവരും പരിപാടിയുടെ ഭാഗമായിരുന്നു.

ഉൽപന്നങ്ങളുടെ സുസ്ഥിര ഉൽപ്പാദനം, ഉപഭോഗം, നിർമാർജനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും വായു, ഭൂമി, ജലം എന്നിവയിലെ മലിനീകരണം കുറയ്ക്കുന്നതിനും ആഹ്വാനം ചെയ്യുന്ന ഐക്യ രാഷ്ട്ര സഭയുടെ അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനത്തോട് അനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

By 2024, Kerala is expected to have zero waste, according to Local Self-Government Minister MB Rajesh. In order to prevent crises in Kerala’s waste management sector, he claimed that safeguards must be taken. The cleaning force of Kerala is called Harita Karmasena. Without the Green Army, the minister said, the zero waste objective cannot be achieved.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version