ആഗോള സോഫ്‌റ്റ്‌വെയർ- AI ഹബ്ബ് ആയി മാറാൻ  മികച്ച സാങ്കേതിക പ്രതിഭകളെ ആകർഷിക്കാൻ യുഎഇ. 100,000 ഗോൾഡൻ വിസകൾ നൽകുന്നതിനാണ് തീരുമാനം.

ദേശീയ ജിഡിപിയിൽ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ പങ്ക് വർദ്ധിപ്പിക്കുന്നതിന് AI, സോഫ്റ്റ്‌വെയർ വികസനം എന്നിവയിലെ നിക്ഷേപം പ്രധാനമാണെന്ന് യുഎഇ കണക്കാക്കുന്നു.

യുഎഇയിലും ലോകമെമ്പാടുമുള്ള 100,000 മികച്ച കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് പ്രതിഭകൾക്ക് ഗോൾഡൻ വിസകൾ നൽകാനുള്ള പദ്ധതിയാണിടുന്നത്.

പത്ത് വർഷത്തിനുള്ളിൽ യുഎഇയുടെ ജിഡിപിയിൽ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ വിഹിതം 19.4 ശതമാനമായി ഉയർത്താൻ ലക്ഷ്യമിട്ടാണ് “യുഎഇ ഡിജിറ്റൽ ഇക്കണോമി സ്ട്രാറ്റജി” നടപ്പാക്കുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ആഗോള ജിഡിപി നിരക്കിനേക്കാൾ രണ്ടര മടങ്ങ് വേഗത്തിൽ വളർന്ന ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ മുഴുവൻ സാധ്യതകളും പ്രയോജനപ്പെടുത്താൻ യുഎഇ പ്രതിജ്ഞാബദ്ധമാണെന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ഇക്കണോമി, റിമോട്ട് വർക്ക് ആപ്ലിക്കേഷനുകൾ എന്നിവയുടെ സഹമന്ത്രിയും ദുബായ് ചേംബർ ഓഫ് ഡിജിറ്റൽ ഇക്കണോമിയുടെ ചെയർമാനുമായ ഒമർ സുൽത്താൻ അൽ ഒലാമ പറഞ്ഞു.

ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിനും നിലവിലുള്ള ഗവൺമെന്റ് നയങ്ങളും സംരംഭങ്ങളും എല്ലാ മേഖലകളിലുമുള്ള ഇന്നവേഷനും ബിസിനസ് സൗഹൃദ അന്തരീക്ഷവും പ്രോത്സാഹിപ്പിക്കുന്നതിന് വ്യക്തമായ ഒരു റോഡ്‌മാപ്പ് നൽകുന്നു എന്ന് ഉറപ്പ് വരുത്തുകയും ചെയ്യുന്നു.

2031-ഓടെ, ആഗോളതലത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ മുഖ്യകേന്ദ്രമായി അറിയപ്പെടാനാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സ് ആഗ്രഹിക്കുന്നത്. അതിന്റെ ഭാഗമായുളള മുൻ‌ഗണനകളിൽ എനർജി ആൻഡ് റിസോഴ്‌സ് മാനേജ്‌മെന്റ്, ലോജിസ്റ്റിക്‌സ് ആൻഡ് ട്രാൻസ്‌പോർട്ടേഷൻ, ഹെൽത്ത്‌കെയർ, സൈബർ സുരക്ഷ എന്നിവ ഉൾപ്പെടുന്നു. ദുബായ് ചേംബർ ഓഫ് ഡിജിറ്റൽ ഇക്കണോമി രാജ്യത്തെ ഉന്നതമായ ലക്ഷ്യങ്ങളിൽ എത്തിച്ചേരാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് എന്നിവയിലെ ആഗോള നേതാവെന്ന നിലയിൽ ദുബായിയുടെ സ്ഥാനം ഉറപ്പിക്കാനും സഹായിക്കുന്നതിനുളള പ്രവർത്തനങ്ങളാണ് നടത്തുന്നത്.

The world’s top programmers will be granted 100,000 Golden visas by the UAE as it aspires to become a magnet for International Technology Investment. To increase the share of the digital economy in the national GDP, investment in AI and software development will be essential.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version