യുഎസ് ഇന്ത്യൻ ഇറക്കുമതിക്ക് 50% താരിഫ് ഏർപ്പെടുത്തിയതിനു പിന്നാലെ അമേരിക്കയിൽനിന്നും നിന്ന് ബോയിംഗ് ജെറ്റുകൾ (Boeing jets) വാങ്ങുന്നതിനുള്ള 3.6 ബില്യൺ ഡോളർ കരാർ ഇന്ത്യ താൽക്കാലികമായി നിർത്തിവെച്ചതായി റിപ്പോർട്ട്. 2021ലാണ് ആറ് ബോയിംഗ് പി-8I സമുദ്ര പട്രോളിംഗ് വിമാനങ്ങൾക്കായുള്ള (Boeing P-8I maritime patrol aircraft) കരാർ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് 2.42 ബില്യൺ ഡോളറിന് അംഗീകരിച്ചത്. പിന്നീട് വിതരണ ശൃംഖലയിലെ തടസ്സങ്ങൾ, പണപ്പെരുപ്പം, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ താരിഫുകൾ എന്നിവ കാരണം കരാർ 2.42 ബില്യൺ ഡോളറിൽ നിന്നും 3.6 ബില്യൺ ഡോളറായി ഉയരുകയായിരുന്നു.

India Pauses $3.6B Boeing Jet Deal Over US Tariffs

പദ്ധതി ചിലവുകളിൽ ഏകദേശം 50% വർധന ഉണ്ടായതിനാലാണ് ഈ തീരുമാനം എടുത്തതെന്ന് പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ മാസം തുടക്കത്തിൽ ട്രംപ് ഏർപ്പെടുത്തിയ 25% താരിഫുകളാണ് വിലയിലെ കുത്തനെയുള്ള വർധനയ്ക്ക് ഒരു കാരണം. താരിഫ് ഉയർന്നതോടെ വിമാനവുമായി ബന്ധപ്പെട്ട ഭാഗങ്ങളും ഘടകങ്ങളും ബോയിംഗിന് ചിലവേറിയതാക്കി. ഇതാണ് വിലയിലെ കുത്തനെയുള്ള വർധനയിലേക്ക് നയിച്ചത്.

India has reportedly paused a $3.6 billion deal to acquire Boeing P-8I jets following a 50% US tariff, which significantly increased the contract cost.

Share.

Comments are closed.

Exit mobile version