അൽഖ്വയ്ദ തലവൻ അയ്മൻ അൽ സവാഹിരിയെ വധിക്കാൻ അമേരിക്ക ഉപയോഗിച്ച അത്യാധുനിക Hellfire മിസൈലുകളും Mark 54 anti-submarine ടോർപ്പിഡോകളും ഉൾപ്പെടെ നാവികസേനയ്ക്കായി 300 മില്യൺ ഡോളറിന്റെ (ഏകദേശം 24000 കോടി) ആയുധ ഇടപാടിന് അമേരിക്കയും ഇന്ത്യയുമായി കളമൊരുങ്ങുന്നു.
MH-60 റോമിയോ മൾട്ടിറോൾ ഹെലികോപ്ടറുകളിൽ വിന്യസിക്കുന്നതിനാണ് ആയുധങ്ങൾ വാങ്ങുന്നത്. 24 ഹെലികോപ്റ്ററുകൾ നേരത്തെ നാവികസേനയുടെ 2020-ലെ 2 ബില്യൺ ഡോളറിലധികം വരുന്ന ഫാസ്റ്റ് ട്രാക്ക് ഇടപാടിൽ കരാറായതാണ്.
MH-60 റോമിയോ ഹെലികോപ്റ്ററുകൾക്കുള്ള ആയുധ പാക്കേജ് വാങ്ങുന്നതിനുള്ള നിർദ്ദേശം പ്രതിരോധ മന്ത്രാലയത്തിൽ അന്തിമഘട്ടത്തിലാണ്, കൂടാതെ അമേരിക്കയുമായും ചർച്ചകൾ പുരോഗമിക്കുകയാണ്. ഫോറിൻ മിലിട്ടറി സെയിൽസ് റൂട്ടിലായിരിക്കും 300 മില്യൺ ഡോളറിന്റെ ഇടപാട് നടത്തുന്നതെന്ന് പ്രതിരോധ ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയായ ANIയോട് പറഞ്ഞു.
ഹെൽഫയർ മിസൈൽ ഒരു പ്രിസിഷൻ ഗൈഡഡ് മിസൈലാണ്. അൽ സവാഹിരിയെപ്പോലുള്ള ഇസ്ലാമിക ഭീകരർ ഉൾപ്പെടെയുള്ള ഉയർന്ന ആക്രമണലക്ഷ്യങ്ങൾക്കെതിരെ അമേരിക്കൻ സൈന്യം ഇത് വിജയകരമായി ഉപയോഗിച്ചു. Mark 54 എന്ന ഭാരം കുറഞ്ഞ ടോർപ്പിഡോകൾ സർഫസ് ഷിപ്പുകളിലും ഫിക്സഡ് വിംഗ് എയർക്രാഫ്റ്റുകൾ, ഹെലികോപ്റ്ററുകൾ എന്നിവയിൽ നിന്നും ഉപയോഗിക്കുന്നു. ഇത് ഇതിനകം ഇന്ത്യൻ നാവികസേനയുടെ P-8I ആന്റി സബ്മറൈൻ വാർഫെയറിലും നിരീക്ഷണ വിമാനങ്ങളിലും ഉൾപ്പെടുത്തിയിട്ടുണ്ട്.
2020-ൽ ലോക്ക്ഹീഡ് മാർട്ടിൽ നിന്ന് 24 എംഎച്ച്-60 റോമിയോ ഹെലികോപ്റ്ററുകൾ വാങ്ങുന്നതിനായി ഇന്ത്യയും യുഎസും 16,000 കോടി രൂപയുടെ കരാറിൽ ഒപ്പുവെച്ചിരുന്നു. 24 MH-60 റോമിയോകളിൽ മൾട്ടി-മോഡ് റഡാറുകളും നൈറ്റ് വിഷൻ ഉപകരണങ്ങളും കൂടാതെ മിസൈലുകൾ, ടോർപ്പിഡോകൾ, മറ്റ് ഗൈഡഡ് ആയുധങ്ങൾ എന്നിവയും ഉണ്ടായിരിക്കും.
MH-60s വരുന്നതോടെ സീ കിംഗ് ഹെലികോപ്റ്ററുകൾ സേനയുടെ ഭാഗമല്ലാതാകും. MH-69 ഹെലികോപ്റ്ററുകൾക്ക് ഫ്രിഗേറ്റുകൾ, ഡിസ്ട്രോയർ, ക്രൂയിസറുകൾ, വിമാനവാഹിനിക്കപ്പലുകൾ എന്നിവയിൽ നിന്ന് ടേക്ക് ഓഫിനും ലാൻഡിംഗിനും കഴിയും.
India is nearing approval of a request to purchase US weaponry for its MH-60 Romeo multirole helicopters, including Hellfire missiles and Mark 54 anti-submarine torpedoes. Under a fast-track agreement for over USD 2 billion in 2020, the Indian Navy contracted for 24 of these helicopters, and they must be armed in order to conduct missions.