ബ്യൂട്ടി, പേഴ്സണൽ കെയർ വിപണിയിലേക്ക് പ്രവേശനമുറപ്പിച്ച് റിലയൻസ് റീട്ടെയിൽ മുംബൈയിൽ ആദ്യ സ്റ്റോർ തുറക്കുന്നു. ഒമ്നിചാനൽ ബ്യൂട്ടി റീട്ടെയിൽ പ്ലാറ്റ്ഫോമായ Tiraയുടെ സമാരംഭത്തോടെയാണ് റിലയൻസ് റീട്ടെയിൽ ബ്യൂട്ടി സ്പെയ്സിലേക്ക് പ്രവേശിച്ചത്.
Tira ആപ്പിനും വെബ്സൈറ്റിനും ഒപ്പം, മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിലെ ജിയോ വേൾഡ് ഡ്രൈവിലാണ് ഫ്ലാഗ്ഷിപ്പ് സ്റ്റോർ തുറന്നത്.
ജിയോ വേൾഡ് ഡ്രൈവിലെ Tira സ്റ്റോർ 4,300 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്നതാണ്. ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത് ലണ്ടൻ ആസ്ഥാനമായുള്ള ഇന്നൊവേഷൻ സ്റ്റുഡിയോ Dalziel & Pow ആണ്.
ഓമ്നിചാനൽ റീട്ടെയിൽ ആശയമായ Tira, മികച്ച ആഗോള, സ്വദേശീയ ബ്രാൻഡുകളുടെ ശേഖരം വാഗ്ദാനം ചെയ്യുന്നു. കസ്റ്റമൈസ്ഡ് ബ്യൂട്ടി കൺസെപ്റ്റ് നൽകുന്ന വെർച്വൽ ട്രൈ-ഓൺ, ഉപഭോക്താക്കൾക്ക് അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് വാങ്ങൽ തീരുമാനങ്ങൾ എടുക്കുന്നതിന് സഹായിക്കുന്ന സ്കിൻ അനലൈസർ എന്നിവ പോലുള്ള ഏറ്റവും പുതിയ ബ്യൂട്ടി ടെക് ടൂളുകൾ സ്റ്റോർ അവതരിപ്പിക്കും.
ഉപഭോക്താക്കളെ അവരുടെ താല്പര്യങ്ങളുമായി ചേർന്നു നിൽക്കുന്ന സുഗന്ധങ്ങളിൽ നിന്ന് തിരഞ്ഞെടുക്കാൻ സഹായിക്കുന്ന The Fragrance Finder അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സ്പെഷ്യാലിറ്റി ബ്യൂട്ടി റീട്ടെയിലർ കൂടിയാണ് Tira.
റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സ് ലിമിറ്റഡ് (RRVL) ആണ് റിലയൻസ് റീട്ടെയിലിന്റെ ഹോൾഡിംഗ് കമ്പനി. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഗ്രൂപ്പിന്റെ എല്ലാ റീട്ടെയിൽ കമ്പനികളുടെയും ഹോൾഡിംഗ് കമ്പനിയാണ് RRVL. RRVL, അതിന്റെ അനുബന്ധ സ്ഥാപനങ്ങളിലൂടെയും, ഗ്രോസറി, കൺസ്യൂമർ ഇലക്ട്രോണിക്സ്, ഫാഷൻ & ലൈഫ്സ്റ്റൈൽ, ഫാർമ എന്നിവയിലുടനീളമുള്ള 17,225 സ്റ്റോറുകളുടെയും ഡിജിറ്റൽ കൊമേഴ്സ് പ്ലാറ്റ്ഫോമുകളുടെയും സംയോജിത ഓമ്നിചാനൽ ശൃംഖല പ്രവർത്തിപ്പിക്കുകയും 2 ദശലക്ഷത്തിലധികം വ്യാപാരികളുമായി സഹകരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നു. 2022 മാർച്ച് 31ന് അവസാനിച്ച വർഷത്തിൽ 1.99 ലക്ഷം കോടി രൂപയുടെ (26.3 ബില്യൺ ഡോളർ) ഏകീകൃത വിറ്റുവരവ് RRVL റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇന്ത്യയിലെ വളരുന്ന സൗന്ദര്യ, വ്യക്തിഗത പരിചരണ വിപണിയിൽ ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ Lakme, Nykka, Tata, LVMH-ന്റെ സെഫോറ തുടങ്ങിയ ബ്രാൻഡുകളുമായി റിലയൻസ് മത്സരിക്കും. ഉപഭോക്തൃ ഡാറ്റ പ്ലാറ്റ്ഫോമായ സ്റ്റാറ്റിസ്റ്റയുടെ റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യൻ ബ്യൂട്ടി ആൻഡ് പേഴ്സണൽ കെയർ മാർക്കറ്റ് 2023-ൽ 27.23 ബില്യൺ ഡോളറിന്റെ വിപണിയാണ്. മൊത്തം വരുമാനത്തിന്റെ 12.7 ശതമാനം ഓൺലൈൻ വിൽപ്പനയിലൂടെയാണ്.
With the debut of Tira, Reliance Retail Ltd. has stepped its rivalry in India’s rapidly growing $27 billion beauty and personal care sector. Customers can now access the Tira app and website, which features goods for men’s grooming, bathing, skincare, haircare, scent, and cosmetics, the firm announced in a statement on Wednesday.