കാരണം ഇന്ത്യക്കുള്ളത് ഒരു മെഗാ മെയ്ക് ഇൻ ഇന്ത്യ പ്രോജക്ട് ആണ്. ജെറ്റ് എൻജിൻ നിർമാണം, അതും ഇന്ത്യയിൽ, തദ്ദേശീയമായി. അതിനാണ് ഈ രംഗത്തെ പ്രതിരോധ സ്റ്റാർട്ടപ്പുകളെ കൂട്ടിചേർത്തു ഇന്നോവേഷൻ ബ്രിഡ്ജ് എന്ന ആശയത്തിന് ഇന്ത്യ തയാറെടുക്കുന്നത്.
ക്രിട്ടിക്കൽ ആൻഡ് എമർജിംഗ് ടെക്‌നോളജി (iCET) സംബന്ധിച്ച യുഎസ്-ഇന്ത്യ സംരംഭത്തിന്റെ ഭാഗമായി ജനുവരി 31 ന് വൈറ്റ് ഹൗസ് ഒരു പത്രപ്രസ്താവന നടത്തിയിരുന്നു. ഇന്ത്യ തദ്ദേശീയമായി നിർമിച്ചു പ്രവർത്തിപ്പിക്കുന്ന ജെറ്റ് വിമാനങ്ങൾക്കു വേണ്ടിയുള്ള ജെറ്റ് എഞ്ചിനുകൾ ഇന്ത്യയുമായി ചേർന്ന് സംയുക്തമായി നിർമ്മിക്കാൻ യുഎസ് സർക്കാരിന് ജനറൽ ഇലക്ട്രിക്കിൽ നിന്ന് അപേക്ഷ ലഭിച്ചിട്ടുണ്ടെന്നായിരുന്നു ആ പ്രസ്താവന.
ഡിഫൻസ് ടെക്നോളജി ആൻഡ് ട്രേഡ് ഇനിഷ്യേറ്റീവിന് (ഡിടിടിഐ) കീഴിൽ ഒരു ജെറ്റ് എഞ്ചിൻ സഹ-വികസിപ്പിച്ചെടുക്കുന്നതിനുള്ള ഇന്ത്യയുടെ നേരത്തെയുള്ള ശ്രമം യുഎസ് ആഭ്യന്തര നിയമനിർമ്മാണം കാരണം പരാജയപ്പെട്ടുവെന്നത് ഓർക്കേണ്ടതാണ്.
പ്രസ്താവന അവസാനിക്കുന്നത് ഇങ്ങനെയാണ്. “ജനറൽ എലെക്ട്രിക്കിന്റെ ഈ അപേക്ഷയുടെ ദ്രുതഗതിയിലുള്ള അവലോകനത്തിന് യുഎസ് സർക്കാർ പ്രതിജ്ഞാബദ്ധമാണ്.”
എന്തിനാണ് ഇന്ത്യ ജെറ്റ് എൻജിൻ നിർമിക്കാൻ യു എസ്സിന്റെ സഹകരണം തേടുന്നത്?
യുദ്ധവിമാനങ്ങൾക്ക് കരുത്ത് പകരുന്ന എഞ്ചിൻ നിർമ്മാണം സാങ്കേതികവിദ്യയുടെ അത്യാധുനിക തലമായി കണക്കാക്കപ്പെടുന്നു, രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകത്തിലെ വളരെ കുറച്ച് രാജ്യങ്ങൾക്ക് മാത്രമേ അതിൽ പ്രാവീണ്യം നേടാൻ കഴിഞ്ഞിട്ടുള്ളൂ. ഫൈറ്റർ എയർക്രാഫ്റ്റ് എഞ്ചിനുകൾ വികസിപ്പിക്കാനുള്ള ഇന്ത്യയുടെ സ്വന്തം ശ്രമങ്ങൾ കാവേരി എഞ്ചിൻ പ്രോഗ്രാമിന്റെ പരാജയത്തോടെ വഴിമുട്ടിയ അവസ്ഥയിലായിരുന്നു. ആ ഒരവസ്ഥയിൽ ഇന്ത്യയുടെ മെയ്ക് ഇൻ ഇന്ത്യ പദ്ധതിക്ക് കരകയറണമെങ്കിൽ സ്വന്തമായി വിമാന എൻജിൻ നിർമിച്ചു സ്വന്തം വിമാനങ്ങളിൽ ഉപയോഗിച്ചേ മതിയാകൂ. എന്നാൽ മാത്രമേ ഇന്ത്യയുടെ സ്വദേശി വത്കരണം പൂർണതയിലെത്തിയെന്നു അവകാശപെടാനാകൂ. തേജസ് വിമാനങ്ങളുടെ പുതു തലമുറയായ തേജസ് MK-1A, MK -2, അഞ്ചാം തലമുറ യുദ്ധവിമാനമായ AMCA എന്നിവക്കും സജീവമായ, എന്നാൽ ഇന്ത്യൻ നിർമിതമായ എൻജിനുകൾ കൂടിയേ തീരൂ.
ആഗോള എഞ്ചിൻ നിർമ്മാതാക്കളായ ഫ്രാൻസിലെ സഫ്രാനും യുകെയിലെ റോൾസ് റോയ്‌സും ഒരു ജെറ്റ് എഞ്ചിൻ വികസിപ്പിക്കുന്നതിനുള്ള വിശദമായ നിർദ്ദേശങ്ങൾ ഇന്ത്യക്ക് സമർപ്പിച്ചിട്ടുണ്ട്.
110 കെഎൻ എൻജിൻ വികസിപ്പിക്കുന്നതിനുള്ള സംയുക്ത സഹകരണത്തിനായി യുഎസിലെ ജനറൽ ഇലക്ട്രിക്, യുകെയിലെ റോൾസ് റോയ്‌സ്, ഫ്രാൻസിലെ സഫ്രാൻ എന്നീ മൂന്ന് ആഗോള എഞ്ചിൻ നിർമ്മാതാക്കളെ ഇന്ത്യ ഒരേ സമയം പരിഗണിക്കുന്നത് ഒരു യുദ്ധവിമാനത്തിന്റെ വികസനം ഇന്ത്യയുടെ മുൻഗണനകളിൽ ഒന്നാണ് എന്നത് കൊണ്ടാണ്. തേജസ് വിമാനങ്ങൾ നിലവിൽ ജനറൽ ഇലക്ട്രിക്കലിന്റെ GE-F404 എഞ്ചിനിലാണ് പ്രവർത്തിക്കുന്നത്, തേജസ് MK-2, AMCA എന്നിവ ഭാവിയിൽ കൂടുതൽ കരുത്തുറ്റ GE-F414 എഞ്ചിനുകളാൽ പവർ ചെയ്യപ്പെടും.
യു എസ്സിന്റെ അനുകൂല നിലപാടിനോട് ഇന്ത്യ പ്രതികരണമറിയിച്ചത് ഇങ്ങനെ
പ്രതീക്ഷയില്ലാതെ കാവേരി
കാവേരി പ്രോഗ്രാമിന് കീഴിൽ തദ്ദേശീയമായി ഒരു ജെറ്റ് എഞ്ചിൻ വികസിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചിട്ട് 30 വർഷത്തിലേറെയായി. 1989-ൽ കാബിനറ്റ് കമ്മിറ്റി ഓൺ സെക്യൂരിറ്റി (സിസിഎസ്) അനുമതി നൽകിയതാണ് കാവേരി പദ്ധതി. 2,035.56 കോടി രൂപ ചെലവിട്ട് ഒമ്പത് ഫുൾ പ്രോട്ടോടൈപ്പ് എഞ്ചിനുകളും നാല് കോർ എഞ്ചിനുകളും വികസിപ്പിച്ചതിന് ശേഷം അത് പ്രായോഗികമല്ല എന്ന് കണ്ട പ്രതിരോധ മന്ത്രാലയം പദ്ധതി ഉപേക്ഷിച്ചു.
ക്രിട്ടിക്കൽ ആൻഡ് എമർജിംഗ് ടെക്‌നോളജീസ് (iCET)
2022 മെയ് മാസത്തിൽ ടോക്കിയോയിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ജോസഫ് ബൈഡനും ചേർന്ന് ക്രിട്ടിക്കൽ ആൻഡ് എമർജിംഗ് ടെക്‌നോളജീസ് (iCET) സംരംഭം പ്രഖ്യാപിച്ചു.
ഒരു സ്റ്റാൻഡിംഗ് മെക്കാനിസത്തിലൂടെ റെഗുലേറ്ററി നിയന്ത്രണങ്ങൾ, കയറ്റുമതി നിയന്ത്രണങ്ങൾ, മൊബിലിറ്റി തടസ്സങ്ങൾ എന്നിവ പരിഹരിക്കാനും ഇത് ലക്ഷ്യമിടുന്നു, കൂടാതെ നിയമനിർമ്മാണ മാറ്റങ്ങളിലേക്കുള്ള ശ്രമങ്ങൾ ഉൾപ്പെടെ ചില നിർണായക മേഖലകളിൽ ഇന്ത്യയിലേക്കുള്ള കയറ്റുമതി തടസ്സങ്ങൾ ലഘൂകരിക്കുന്നതിനുള്ള പിന്തുണ യു.എസ് ഉറപ്പാക്കാനും iCET നിർണായക റോളാണ് വഹിക്കുന്നത്.
India is working to create a new innovation bridge to connect defense startups from both sides through India-US collaboration. Because India has a mega Make in India project. Jet engine manufacturing, that too in India, became indigenous. That is why India is preparing for the concept of Innovation Bridge by bringing together the defense start-ups in this field.