Campa കോളയ്ക്കു വേണ്ടി റിലയൻസ് Kali യെ ഏറ്റെടുക്കുമോ?

കാമ്പ (Campa) ശീതളപാനീയങ്ങളുടെ ശ്രേണി നിർമ്മിക്കുന്നതിനും വിൽക്കുന്നതിനുമുള്ള നിർമ്മാണ, വിതരണ പങ്കാളിത്തത്തിനായി ചെന്നൈ ആസ്ഥാനമായുള്ള പ്രമുഖ ശീതളപാനീയ നിർമ്മാതാക്കളായ കാളി എയറേറ്റഡ് വാട്ടർ വർക്ക്സുമായി  റിലയൻസ് കൺസ്യൂമർ പ്രോഡക്ട്‌സ് വിപുലമായ ചർച്ചകൾ നടത്തിവരികയാണെന്ന് റിപ്പോർട്ട്.  Bovonto soft drinks നിർമാതാക്കളാണ് Kali Aerated Water Works.  

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കാമ്പയെ വാങ്ങുന്നതിന് മുമ്പ് റിലയൻസ് കാളി എയറേറ്റഡ് വാട്ടർ വർക്കിന്റെ ഭൂരിഭാഗം ഓഹരികളും ഏറ്റെടുക്കാൻ ചർച്ച നടത്തിയിരുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും അറിയപ്പെടുന്ന കോള ബ്രാൻഡുകളിലൊന്നായ ബോവോണ്ടോ കൊക്കകോള, പെപ്‌സി എന്നിവയുമായി കടുത്ത മത്സരത്തിലാണ്. നാരങ്ങ, ഓറഞ്ച്, ഇഞ്ചി ഉൾപ്പെടെയുളള രുചിഭേദങ്ങളിൽ ശീതള പാനീയങ്ങൾ നിർമിക്കുന്ന കാളി എയറേറ്റഡിന്റെ എട്ടിലധികം പ്ലാന്റുകൾ ദക്ഷിണേന്ത്യയിൽ സ്ഥിതി ചെയ്യുന്നു. കൂടാതെ ജ്യൂസും മധുരമുള്ള തേങ്ങാവെള്ളവും കമ്പനി വിൽപനയ്ക്കെത്തിക്കുന്നു.

കാളിമാർക്ക്  (Kalimark) എന്നറിയപ്പെടുന്ന കാളി എയറേറ്റഡ് വാട്ടർ വർക്ക്സ് പ്രധാന ബ്രാൻഡുകളേക്കാൾ കുറഞ്ഞ നിരക്കിൽ തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും പാനീയങ്ങൾ കൂടുതലായി വിൽക്കുന്നു. ഏകദേശം ഒരു നൂറ്റാണ്ട് മുമ്പ്, മുന്തിരി രുചിയുള്ള എയറേറ്റഡ് പാനീയമായ ബോവോണ്ടോയുമായി കമ്പനി അതിന്റെ ശീതളപാനീയ വിഭാഗം ആരംഭിച്ചു. വ്യവസായി പിവിഎസ്കെ പളനി അപ്പ നാടാർ 1916-ൽ കാർബണേറ്റഡ്, നോൺ-കാർബണേറ്റഡ് പാനീയങ്ങളുടെ നിർമ്മാണത്തിനും വിതരണത്തിനുമായി കാളിമാർക്ക് സ്ഥാപിച്ചതായി കമ്പനിയുടെ ലിങ്ക്ഡ്ഇൻ നെറ്റ്‌വർക്കിലെ ഡാറ്റ പറയുന്നു.

 കരാർ, “അവസാന ഘട്ടത്തിലാണെന്നും കാളിമാർക്ക് ഒപ്പമെത്തുന്നത് ബോവോണ്ടോയുടെ നിർമ്മാണ ലൈനുകളിലൂടെ റിലയൻസിന് നേട്ടമാകുമെന്ന് കരുതപ്പെടുന്നു. തെക്കൻ മേഖലയിൽ ശക്തമായ വേരുകളുളള ബൊവോണ്ടോയ്ക്ക് ഒപ്പം കാമ്പയ്ക്കും മികച്ച വിപണി സാധ്യതകൾ തുറന്നിടും. ഏറ്റെടുക്കൽ സംബന്ധിച്ച് റിലയൻസോ കാളി എയറേറ്റഡ് ഡ്രിങ്ക്‌സോ പ്രതികരിച്ചില്ല.

കാമ്പ ഫ്രാഞ്ചൈസിക്ക് വേണ്ടി, RCPL മൂന്ന് ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) ടീമുകളായ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്, പഞ്ചാബ് കിംഗ്‌സ്, സൺറൈസേഴ്‌സ് ഹൈദരാബാദ് എന്നിവരുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടിരുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version