ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവർ നിർമിക്കാൻ കുവൈറ്റ് പദ്ധതിയിടുന്നതായി റിപ്പോർട്ട്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവർ ‘ബുർജ് മുബാറക്’ നിർമിക്കാൻ പദ്ധതി. ഒരു കിലോമീറ്റർ ഉയരമുള്ള ടവർ കുവൈറ്റിലെ മദീനത്ത് അൽ ഹരീർ എന്ന സിൽക്ക് സിറ്റിയുടെ പ്രധാന ആകർഷണമായിരിക്കും. സിൽക്ക് സിറ്റിയുടെ മധ്യഭാഗത്താണ് ഇത് നിർമ്മിക്കുന്നത്.
മദീനത്ത് അൽ ഹരീർ 2023 ഓടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
ബുർജ് മുബാറക് മെഗാപ്രോജക്റ്റ് പൂർത്തിയാകാൻ ഏകദേശം 25 വർഷമെടുക്കുമെന്ന് കണക്കാക്കപ്പെടുന്നു. 234 നിലകൾ ഉൾക്കൊള്ളുന്ന ബുർജ് മുബാറക്കിൽ 7,000 പേരെ ഉൾക്കൊള്ളാനുള്ള ശേഷി ഉണ്ടാകും. ജാബർ കോസ്വേ പൂർത്തിയാകുന്ന മുറയ്ക്ക് ബുർജ് മുബാറക്കിന്റെ നിർമാണം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. കൂടാതെ 150 മൈൽ കാറ്റിൽ നിന്നും തത്ഫലമായുണ്ടാകുന്ന വൈബ്രേഷനുകളിൽ നിന്നും സംരക്ഷിക്കുന്നതിനായി മൂന്ന് ഇന്റർലോക്കിംഗ് ട്വിസ്റ്റിംഗ് സ്ട്രക്ചർ ഉപയോഗിച്ച് നിർമ്മിക്കുമെന്ന് ബിസിനസ് ഇൻസൈഡറിന്റെ മറ്റൊരു റിപ്പോർട്ട് പറയുന്നു.
- അംബരചുംബിയുടെ ഉയരം “എക്കാലത്തെയും പ്രശസ്തമായ നാടോടിക്കഥകളുടെ സമാഹാരമായ 1001 അറേബ്യൻ രാത്രികൾക്കുളള ശ്രദ്ധാഞ്ജലിയാണെന്ന് റിപ്പോർട്ടു പറയുന്നു.
- ലോകത്തിലെ നിലവിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയെ (828 മീറ്റർ) മറികടക്കുമെന്ന് പറയുന്നെങ്കിലും ഇപ്പോൾ നിർമ്മാണത്തിലിരിക്കുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമല്ല ഇത്, റിപ്പോർട്ട് പറയുന്നു.
- കൂടാതെ, ഹോട്ടലുകൾ, താമസസ്ഥലങ്ങൾ, ഓഫീസുകൾ, വിനോദ സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്ന ഏഴ് വെർട്ടിക്കൽ വില്ലേജുകളും ടവറിൽ ഉണ്ടാകും.
- കണക്കുകൾ പ്രകാരം, നഗരത്തിലെ നിക്ഷേപം 25 ബില്യൺ കുവൈറ്റ് ദിർഹം വരും.
കൂടാതെ വരുമാന മാർഗങ്ങൾ വൈവിധ്യവത്കരിക്കുന്നതിലൂടെ ദേശീയ സമ്പദ്വ്യവസ്ഥയിൽ ഇത് നല്ല സ്വാധീനം ചെലുത്തും. ഇത് സ്വദേശികൾക്ക് 430,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രാദേശിക, വിദേശ നിക്ഷേപകർക്ക് നിക്ഷേപ അവസരങ്ങൾ നൽകുമെന്നും പ്രതീക്ഷിക്കുന്നു. പദ്ധതി പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ഉൾക്കൊള്ളുകയും വാസ്തുവിദ്യാ മേഖലയിലെ മുന്നേറ്റത്തിന് സംഭാവന നൽകുകയും ചെയ്യും. 700,000-ത്തിലധികം ആളുകൾക്ക് താമസിക്കാൻ കഴിയുന്ന തരത്തിലാണ് മദീനത്ത് അൽ ഹരീർ നഗരം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
റിയൽ എസ്റ്റേറ്റ് കമ്പനിയായ തംദീൻ ഗ്രൂപ്പിന്റെ അഭിപ്രായത്തിൽ, മദീനത്ത് അൽ ഹരീറിന് നാല് വ്യത്യസ്ത സിറ്റി സെന്റർ ഉണ്ടായിരിക്കും. ഫിനാൻസ് സിറ്റി, ലെഷർ സിറ്റി, ഇക്കോളജിക്കൽ സിറ്റി, റെസിഡൻഷ്യൽ സിറ്റി എന്നിവ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ സൗകര്യങ്ങളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് ആഗോള നിലവാരത്തിൽ ഏറ്റവും ഉയർന്ന നിലവാരം പ്രദാനം ചെയ്യുന്നതിനാണ് സൃഷ്ടിക്കപ്പെടുന്നത്.
Kuwait’s Madinat Al Hareer or Silk City will be home to the “world’s tallest tower” – the Burj Mubarak, and will be 1 kilometer tall, with 234 floors, and can accommodate 7,000 people. It will be constructed at the center of Madinat Al Hareer by 2023 and Burj Mubarak is estimated to take 25 years to complete. The tower will be made from three interlocking, twisting structures to protect it from 150 mph winds and vibrations. The tower will consist of 7 vertical villages with hotels, residences, offices & entertainment amenities and is an intentional tribute to the famous folk tales collection 1001 Arabian Nights