ഇത്തവണ ലഭിച്ചത് ഇന്ത്യയിലെ ഏറ്റവും പ്രമുഖ പത്രസ്ഥാപനങ്ങളിലൊന്നായ ദൈനിക് ഭാസ്കറിൽ നിന്ന് 10000 ടണ്ണിന്റെ രണ്ടാമത്തെ ഓർഡർ. നേരത്തെ ദൈനിക് ഭാസ്കറിൽ നിന്ന് ലഭിച്ച 5000 ടണ്ണിന്റെ ഓർഡർ വിജയകരമായും തൃപ്തികരമായും നൽകാൻ കഴിഞ്ഞതിന്റെ ഫലമായാണ് 10 K ടണ്ണിന്റെ പുതിയ ഓർഡർ. പത്രക്കടലാസ് വ്യവസായത്തിൽ 10000 ടണ്ണിന്റെ ഓർഡർ ഒറ്റയടിക്ക് ഒരു സ്ഥാപനത്തിന് ലഭിക്കുന്നത് അപൂർവ്വമാണ്.
കെ.പി.പി.എൽ, അതിന്റെ വിശ്വാസ്യതയും മികവും പ്രൊഫഷണലിസവും തെളിയിച്ചിരിക്കുന്നു എന്നതിന്റെ ഉദാഹരണമായി ഇതിനെ കണക്കാക്കാം. ഇറക്കുമതി ന്യൂസ് പ്രിന്റും പഞ്ചാബ് ഖന്ന പേപ്പർ മില്ലും ഒറീസയിലെ ഇമാമി മില്ലുമെല്ലാം വിപണിയാധിപത്യം പുലർത്തുന്ന പത്രക്കടലാസ് വ്യവസായത്തിൽ, പിച്ചവച്ച് തുടങ്ങുന്ന ഒരു സ്ഥാപനത്തിന് കൈയ്യൊപ്പ് വയ്ക്കാൻ കഴിഞ്ഞിരിക്കുന്നു എന്നത് നിസാരമല്ല.
ദ ഹിന്ദു, ബിസിനസ് സ്റ്റാന്റേർഡ്, ഇന്ത്യൻ എക്സ്പ്രസ്സ് തുടങ്ങിയ ഇംഗ്ളീഷ് ദിനപത്രങ്ങൾക്കും ദിനതന്തി, ദിനമലർ, മാലേമലർ, പ്രജാശക്തി തുടങ്ങിയ ഇതര ഭാഷാ പത്രങ്ങൾക്കും ഏതാണ്ടെല്ലാ മലയാള പത്രങ്ങൾക്കും കെ.പി.പി.എൽ കടലാസ് നൽകുന്നുണ്ട്. ന്യൂസ് പ്രിന്റിന്റെ ഗുണനിലവാരം, കടലാസ് ലഭ്യമാക്കുന്നതിലെ കൃത്യത, ട്രാൻസ്പോർട്ടേഷൻ /ലോജിസ്റ്റിക്സ് മികവ് തുടങ്ങി ഒട്ടേറെ ഘടകങ്ങളിൽ ഏറെ മുന്നിൽ എത്തിയതു കൊണ്ടാണ് KPPLന് ഈ ചുരുങ്ങിയ കാലയളവിൽ ചെറുതല്ലാത്ത നേട്ടം കൈവരിക്കാനായത്.
വ്യവസായ മന്ത്രി പി രാജീവ് ഇങ്ങനെ പ്രതികരിക്കുന്നു –
“ഇന്ത്യയിലെ ഏറ്റവും പ്രമുഖ പത്രസ്ഥാപനങ്ങളിലൊന്നായ ദൈനിക് ഭാസ്കറിൽ നിന്ന് 10000 ടണ്ണിന്റെ രണ്ടാമത്തെ ഓർഡർ നമ്മുടെ സ്വന്തം
KPPL ന് ലഭിച്ചു എന്നറിയിക്കുന്നതിൽ അത്യധികം സന്തോഷവും അഭിമാനവുമുണ്ട്. നമ്മുടെ പൊതുമേഖലയുടെ കരുത്താണത് വിളിച്ചോതുന്നത്.
അടച്ചുപൂട്ടിയ ഒരു കേന്ദ്ര പൊതുമേഖലാ സ്ഥാപനം ഏറ്റെടുത്താണ് ഈ നേട്ടങ്ങൾ രേഖപ്പെടുത്തുന്നത് എന്നത് മറന്നു കൂടാ. വെള്ളാനയല്ല പൊതുമേഖലയെന്നും അത് ഈ നാടിന്റെ കരുത്താണെന്നും കേരളം വീണ്ടും വീണ്ടും തെളിയിക്കുകയാണ്”.
ഇത് KPPL ചരിത്രം
“ഹിന്ദുസ്ഥാൻ പേപ്പർ കോർപറേഷൻ’ രൂപീകൃതമായത് 1970ലാണ്. 1982 ഫെബ്രുവരി 26ന് കമ്പനിയിൽനിന്ന് ആദ്യറീൽ പേപ്പർ പുറത്തുവന്നു. പിന്നെ, സമാനതകളില്ലാത്ത കേരളം വ്യവസായ രംഗത്ത് നിന്നും തിരിഞ്ഞു നോക്കാനാകാത്ത വിധം പേപ്പർ നിർമാണത്തിലെ കുതിപ്പായിരുന്നു.
അതോടെ രാജ്യത്തെ ഒന്നാം കിട പത്രക്കടലാസ് നിർമാണ സ്ഥാപനമെന്ന അംഗീകാരവും, “മിനിരത്ന’ പദവി യും കിട്ടി.
എന്നാൽ ഒരിടക്കാലത്തെ കേരളത്തിലെ വ്യവസായ വാണിജ്യ രംഗത്തെ പിടിപ്പുകേടിന്റെ കണ്ണ് നനയിക്കുന്ന ഉദാഹരണമായി ഒരു സംഘം ഇതിനെ മാറ്റുകയായിരുന്നു. ഉദ്യോഗസ്ഥ അഴിമതിയും സാങ്കേതികവിദ്യാ നവീകരണമില്ലായ്മയും കേരളത്തിന്റെ കൂടപ്പിറപ്പായപ്പോൾ ആ വ്യവസായ വൈറസ് കെ പി പി എല്ലിനെയും ഗുരുതരമായി ബാധിച്ചു. ലാഭം കുമിഞ്ഞു കൂടിയപ്പോൾ കേന്ദ്രസർക്കാർ നൽകിയ മിനി രത്ന പദവി തി രിച്ചെടുക്കപെട്ടു. നഷ്ടത്തിലേയ്ക്ക് കൂപ്പുകുത്തിയ കമ്പനിയെ വിൽക്കാൻ 2002ൽ വാജ്പേയി സർക്കാർ താൽപ്പര്യപത്രം ഇറക്കി. ആദ്യ നരേന്ദ്ര മോദി സർക്കാ സ്വകാര്യവത്കരണത്തിലേക്കുള്ള നാപടികൾക്കു ആക്കം കൂടി. നിക്ഷേപ, സംരംഭകത്വത്തിന്റെ പാതയിലൂടെ വ്യവസായ വാണിജ്യ രംഗത്ത് പുത്തൻ പാത വെട്ടിത്തെളിച്ചു തുടങ്ങിയ കേരള സർക്കാരാണ് പിനീട് ഉണർന്നു പ്രവർത്തിച്ചത്തു. .സ്വകാര്യ വിത്പനയ്ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച ഒന്നാം പിണറായി സർക്കാർ നാഷണൽ കമ്പനി ലോ ട്രിബ്യൂണലിനെ സമീപിച്ചു നിയമനടപടിയാരംഭിച്ചു. ട്രിബ്യൂണൽ നിയമിച്ച ലിക്വിഡേറ്ററെ സമീപിച്ച് കേരളം സർക്കാർ കമ്പനിയെ സ്വന്തമാക്കി.
ട്രിബ്യൂണലിൽ 145 കോടി രൂപയുടെ റെസല്യൂഷൻ പ്ളാൻ സമർപ്പിച്ച്, ടെൻഡറിൽ പങ്കെടുത്താണ് ഈ സ്ഥാപനം ഏറ്റെടുത്തത്. പിനീട് കാര്യങ്ങൾ ധൃത ഗതിയിലും ആസൂത്രിതവുമായി മുന്നോട്ടു പോയി. 3 വർഷം അടഞ്ഞുകിടന്ന ന്യൂസ് പ്രിന്റ് ഫാക്റ്ററി ഏറ്റെടുത്ത് 2021 മേയിൽ വീണ്ടും തുറന്ന് “കേരള പേപ്പർ പ്രോഡക്റ്റ്സ് ലിമിറ്റഡ്’ എന്നപേരിൽ പൂർണമായും കേരള സർക്കാർ ഉടമസ്ഥതയിലുള്ള പൊതുമേഖലാ കമ്പനിയായി പ്രവർത്തനമാരംഭിച്ചു. കെ പി പി എൽ പുനരുദ്ധാരണത്തിന്റെ ഒന്നാം ഘട്ടത്തിന് സംസ്ഥാനം വകയിരുത്തിയത് 34. 30 കോടി രൂപ. വകയിരുത്തിയ രണ്ടാം ഘട്ടം 44. 94 കോടി രൂപ വിനിയോഗിച്ചു പുനരുദ്ധാരണവും ശക്തിപെടുത്തലും പൂർത്തിയായതോടെ സ്വന്തം പൾപ്പ് ഉപയോഗിച്ചുള്ള പേപ്പർ നിർമ്മാണം തുടങ്ങാനായി അതാകട്ടെ വമ്പൻ വിജയവുമായി ദേശിയ പത്രങ്ങളടക്കം 16 പത്രങ്ങൾ മുന്നോട്ടു വന്നു ഇവിടെ നിന്നും അച്ചടി പേപ്പർ വാങ്ങാൻ. 2022 കേരളപ്പിറവി ദിനത്തിൽ വാണിജ്യാടിസ്ഥാനത്തിൽ കടലാസ് ഉൽപ്പാദനം ആരംഭിക്കുന്നതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. എന്നിട്ടിതാ KPPL നു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
കെ പി പിഎല്ലിൽ ഇനിയുള്ള പദ്ധതി ഇങ്ങനെ.
മൂന്നും നാലും ഘട്ടങ്ങൾ പൂർത്തിയാകുന്നതോടെ 2700 കോടി രൂപയുടെ വിറ്റുവരവും 5 ലക്ഷം ടൺ വാർഷിക ഉൽപാദന ശേഷിയുമുള്ള ഒരു സ്ഥാപനമായി കേരളത്തിന്റെ ഈ കടലാസ് കമ്പനിയെ മാറ്റും.
1700 സ്ഥിരം ജീവനക്കാരും, കാഷ്വൽ- കോൺട്രാക്റ്റ് തൊഴിലാളികൾ എന്നിവരും പരോക്ഷമായി ജോലി ലഭിച്ചവർ ഉൾപ്പെടെ പതിനായിരത്തോളം പേർക്ക് ജോലി നൽകിയ ഹിന്ദുസ്ഥാൻ കമ്പനി അടച്ചുപൂട്ടാൻ തീരുമാനിച്ചപ്പോൾ അത്രയും കുടുംബങ്ങളാണ് അനാഥരായത് . വിൽപ്പന നടത്തിയിരുന്നെങ്കിൽ ഈ ഫാക്ട്ടറിയുടെ 780 ഏക്കറും സ്വകാര്യ കുത്തകകളുടെ കൈയിലേക്ക് മാറുമായിരുന്നു. ഇന്ന് ഈ 780 ഏക്കർ വിറ്റാൽപോലും കേരളം ചെലവഴിച്ച തുകയുടെ എത്രയോ മടങ്ങു തിരികെ കിട്ടുമെന്ന ആസ്തിയാണ്.