വിഴിഞ്ഞം തുറമുഖത്തിന്റെ വരവിനായി കാത്തിരിക്കുകയാണ് തിരുവനന്തപുരത്തെ ഒരു നിയോജക മണ്ഡലം. കാത്തിരിക്കുക മാത്രമല്ല ആ നിയോജക മണ്ഡലത്തിനായി വിഴിഞ്ഞം വികസനം മുൻനിർത്തി ഒരു മാർഗ്ഗരേഖയും ഇതിനോടകം തയാറാക്കി കഴിഞ്ഞു. കാട്ടാക്കടയാണ് ആ വികസന സ്വപ്‌നങ്ങൾ ചിറകേറ്റിനിൽക്കുന്ന മണ്ഡലം.

വിഴിഞ്ഞം തുറമുഖം യാഥാർഥ്യമായാൽ ആദ്യം വികസിക്കുക തൊട്ടടുത്ത കാട്ടാക്കട മണ്ഡലമാണെന്നത് കണക്കിലെടുത്താണ് ഈ മാർഗരേഖ.

കാട്ടാക്കട എം എൽ എ ഐ ബി സതീഷിന്റെ നേതൃത്വത്തിലാണ് വിഷൻ കാട്ടാക്കട രൂപമെടുത്തത്.

വിഴിഞ്ഞത്തു നിന്നുള്ള ചരക്ക് ഗതാഗതം കടന്നു പോകുന്ന കാട്ടാക്കട മണ്ഡലത്തിൽ സമാന വികസന പദ്ധതികൾ നടപ്പാക്കുകയാണ് ലക്ഷ്യം. വിഴിഞ്ഞത്തു  നിന്നും തലസ്ഥാനത്തിനു പുറത്തേക്കുള്ള റിങ് റോഡ് കടന്നു പോകുക കാട്ടാക്കട മണ്ഡലത്തിലൂടെയാണ്.

കാട്ടാക്കട നിയോജകമണ്ഡലത്തിൽ അടിസ്ഥാനസൗകര്യവികസനങ്ങളുടെ ഭാഗമായി നിലവിലും ഭാവിയിലുമുളള നിക്ഷേപ സൗഹൃദ അന്തരീക്ഷവും, സാധ്യതകളും പരിചയപ്പെടുത്തുക എന്നതാണ് വിഷൻ കാട്ടാക്കടയുടെ ലക്ഷ്യം. കാർഷികം, അനുബന്ധ മേഖലകൾ, വിവരസാങ്കേതികവിദ്യ ടൂറിസം, ലോജിസ്റ്റിക്സ് മേഖലയിലും വിഴിഞ്ഞംരാജ്യന്തര തുറമുഖം വഴിയും കാട്ടാക്കടയ്ക്കുളള സാധ്യതകൾ വിഷൻ കാട്ടാക്കട ഊന്നൽ നൽകുന്നു. സംസ്ഥാന സർക്കാർ സ്ഥാപനമായ സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റുമായി (സി എം ഡി) സഹകരിച്ചാണ് 64 പേജുകളുളള വിഷൻ ഡോക്യൂമെന്റ് തയ്യാറാക്കിയത്. വ്യവസായ, ഐ ടി സ്ഥാപനങ്ങൾക്കുള്ള ഇടം മുതൽ കാട്ടാക്കടയിൽ യുവതീ യുവാക്കൾക്കുള്ള ഭാഷാ പരിശീലനം വരെ വിഷൻ കാട്ടാക്കടയിൽ ഉൾപ്പെടുന്നു.

ഇതിന്റെ ആദ്യ ചുവടായി 2023 മെയ് 5 ന് നിക്ഷേപക സംഗമം നടക്കും. .
പരമാവധി സംരംഭകർക്ക് കാട്ടാക്കട മണ്ഡലത്തിന്റെ വ്യാവസായിക സാധ്യതകൾ പരിചയപ്പെടുത്തുക… നിക്ഷേപകരെ ആകർഷിക്കുക എന്നതാണ് നിക്ഷേപ സംഗമത്തിന്റെ ലക്‌ഷ്യം.

വിഴിഞ്ഞം തുറമുഖത്തിന്റെയും മണ്ഡലത്തിലെ 5 പഞ്ചായത്തുകളിലൂടെ കടന്ന് പോകുന്ന നിർദ്ദിഷ്ട ഔട്ടർ റിംഗ് റോഡിന്റെയും വ്യാവസായിക ഇടനാഴിയും പരമാവധി പ്രയോജനപ്പെടുത്തുക…

ഇതിനായുള്ള പ്രാരംഭ രൂപരേഖയാണ് വിഷൻ കാട്ടാക്കട

കാട്ടാക്കട നിയോജകമണ്ഡലത്തിന്റെ വികസന സ്വപ്നങ്ങൾക്ക് കുതിപ്പേകുന്നതിന് സഹായകരമാകുന്ന വിഷൻ കാട്ടാക്കട നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ പ്രകാശനം ചെയ്തു. അടിസ്ഥാനസൗകര്യ വികസനങ്ങൾക്കനുസരിച്ച്  ഭാവിവികസന സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് നിയോജകമണ്ഡലാടിസ്ഥാനത്തിലുളള ആലോചനകൾ മാതൃകാപരമാണെന്ന് പ്രകാശനം നിർവ്വഹിച്ചു കൊണ്ട് പി. ശ്രീരാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. 2030 ൽ കാട്ടാക്കട എങ്ങനെയായിരിക്കുമെന്നതിന്റെ മാർഗ്ഗരേഖയാണ് വിഷൻ കാട്ടാക്കടയെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞം തുറമുഖം ചരക്കുനീക്കത്തിൽ മാത്രമല്ല ക്രൂയിസ്സ് കപ്പലുകൾ വഴി ടൂറിസത്തിനും വലിയസാധ്യതയാണ് സംസ്ഥാനത്തിനും പ്രത്യേകിച്ച് കാട്ടാക്കടയ്ക്കും ഉളളതെന്ന് നോർക്ക, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല പറഞ്ഞു. വിഷൻ ഡോക്യുമെന്റിന്റെ അടിസ്ഥാനത്തിൽ നൈപുണ്യവികസന ഉൾപ്പെടെയുളളവയ്ക്കായി മാസ്റ്റർ പ്ലാൻ തയ്യാറാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വിഷൻ കാട്ടാക്കടയുടെ ഭാഗമായി നോർക്ക റൂട്ട്സ് വഴി നിയോജകമണ്ഡലത്തിലെ തിരികെയെത്തിയ പ്രവാസികൾക്കായി പ്രത്യേക വായ്പാമേള, നിക്ഷേപകസംഗമം എന്നിവ സംഘടിപ്പിക്കുമെന്നും നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജ് മുഖേന കാട്ടാക്കടയിലെ യുവതീയുവാക്കൾക്കായി പ്രത്യേക ബാച്ച് ആരംഭിക്കുമെന്നും ചടങ്ങിൽ നോർക്ക റൂട്ട്സ് സി.ഇ.ഒ കെ. ഹരികൃഷ്ണൻ നമ്പൂതിരി പറഞ്ഞു.

നോർക്ക റൂട്ട്സ് ആസ്ഥാനമായ നോർക്ക സെന്ററിൽ നടന്ന പ്രകാശനചടങ്ങിൽ കാട്ടാക്കട എം.എൽ.എ ഐ.ബി. സതീഷ്, നോർക്ക റൂട്ട്സ് ജനറൽ മാനേജർ അജിത്ത്  കോളശ്ശേരി തുടങ്ങിയവർ സംബന്ധിച്ചു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version