ഒരു കാലത്ത് ചൈനയിലെ ഗ്വാങ്ഡോംഗ് പ്രവിശ്യയിലെ ഡോങ്ഗുവാൻ നഗരം “ലോക ഫാക്ടറിക്കുള്ളിലെ ലോക ഫാക്ടറി” എന്ന് പ്രശംസിക്കപ്പെട്ടിരുന്നു, ചൈനയുടെ വ്യാവസായിക വൈഭവത്തിന്റെ പ്രതിരൂപമായിരുന്നു ഡോങ്ഗുവാൻ. ഇപ്പോൾ പ്രതീക്ഷ നഷ്ടപ്പെട്ട് പഴയ പ്രതാപമൊക്കെ കൊഴിഞ്ഞു പോകുന്ന അവസ്ഥയിലായി ഡോങ്ഗുവാൻ. ഡോങ്ഗുവാൻ ഗോഗോ ഗാർമെന്റ് ജനുവരിയിൽ അടച്ചുപൂട്ടി.
ഉപഭോക്തൃ ഓർഡറുകൾ കുറയുന്നതും ആഭ്യന്തര വിപണിയിലേക്ക് കടക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതുമാണ് ചൈനയിലെ തന്നെ ഏറ്റവും വലിയ നഗരത്തിലെ ഏറ്റവും വലിയ അടിവസ്ത്ര നിർമ്മാതാക്കളായ ഗോഗോ ഗാർമെന്റിന്റെ തകർച്ചയ്ക്ക് കാരണമെന്ന് കമ്പനി പറയുന്നു.
1980-കളിൽ സ്ഥാപിതമായ ഗോഗോ ഗാർമെന്റ്, അന്താരാഷ്ട്ര അടിവസ്ത്ര ബ്രാൻഡുകൾക്കായി ഒറിജിനൽ എക്യുപ്മെന്റ് മാനുഫാക്ചറർ (OEM) നിർമ്മാണത്തിൽ വൈദഗ്ദ്ധ്യം നേടിയിരുന്നു, ഏകദേശം 10,000 ജീവനക്കാരായി വളർന്ന ഒരു തൊഴിൽ ശക്തി. 43 വർഷമായി കടുത്ത വിപണി മത്സരത്തെ അതിജീവിച്ച്, പ്രശസ്തമായ ആഗോള ഹൈ-എൻഡ് അടിവസ്ത്ര ബ്രാൻഡുകളുടെ വിശ്വസ്ത പങ്കാളിയായിരുന്നു .എന്നിട്ടും ഈ വർഷം കമ്പനി പാപ്പരത്തത്തിലേക്ക് കൂപ്പുകുത്തി.
ഈ ഒരു അടച്ചുപൂട്ടൽ ഗോഗോ യിൽ മാത്രമായി ഒതുങ്ങിയതല്ല.
2022 ജൂലൈയിൽ, 6,000-ത്തിലധികം തൊഴിലാളികൾ ജോലി ചെയ്യുന്ന ഫോർച്യൂൺ 500 കമ്പനിയായ കൊപ്പോ ഇലക്ട്രോണിക്സ്, ക്രോസ്-ബോർഡർ ഇ-കൊമേഴ്സ് പേയ്മെന്റുകൾ, ഫിനിഷ്ഡ് ഗുഡ്സിന്റെ ബാക്ക്ലോഗ്, ആഭ്യന്തര, അന്തർദ്ദേശീയ ഓർഡറുകളിലെ കുത്തനെ ഇടിവ് എന്നിവ കാരണം പ്രവർത്തനം നിർത്താൻ തീരുമാനിച്ചു.
കോവിഡ് നിയന്ത്രണങ്ങളാണ് ഗോഗോയടക്കം ഗ്വാങ്ഡോംഗ് പ്രവിശ്യയിലെ ഡോങ്ഗുവാൻ നഗരത്തിന്റെ സാമ്പത്തിക സ്ഥിരതയുടെ നടുവൊടിച്ചതെങ്കിലും കോവിഡ് -19 നടപടികൾ ലഘൂകരിച്ചിട്ടും സ്ഥിതി മെച്ചപ്പെട്ടില്ല. ഡോങ്ഗ്വാനിലെ പല ഫാക്ടറികളും കനത്ത നഷ്ടവുമായി പിടിമുറുക്കുകയും തകർച്ചയുടെ വക്കിൽ ആടിയുലയുകയും ചെയ്യുന്നു, പലതും അടച്ചുപൂട്ടലിന്റെ ആസന്നമായ അപകടസാധ്യതയിലാണിപ്പോൾ.
2023 ഫെബ്രുവരിയിലെ കണക്കനുസരിച്ച്, ഏകദേശം 4 ദശലക്ഷം റെസിഡൻഷ്യൽ യൂണിറ്റുകൾക്ക് തുല്യമായ 3.5 ബില്യൺ ചതുരശ്ര അടി പൂർത്തിയായ റെസിഡൻഷ്യൽ കെട്ടിടങ്ങൾ ചൈനയിൽ വിറ്റുപോകാതെ കിടക്കുന്നു. റിയൽ എസ്റ്റേറ്റ് കൺസൾട്ടിംഗ് ഏജൻസികൾ കണക്കാക്കുന്നത് പ്രകാരം 2022-ൽ ചൈനയിൽ പുതുതായി നിർമ്മിച്ച വീടുകളിൽ ഏകദേശം മൂന്നിലൊന്ന് വിൽക്കപ്പെടാതെ കിടക്കുന്നു, ഇത് 2015 ന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണ്.
2022-നെ അതിജീവിക്കുമെന്നു ആശ്വസിച്ചിരുന്ന സ്ഥാപനങ്ങൾ 2023-ൽ ഇതുവരെ പുരോഗതിയുടെ ലക്ഷണങ്ങളൊന്നും കാണാത്തതിനാൽ കടുത്ത പ്രതിസന്ധിയിലാണ്. മേഖലയിലെ പല നിർമ്മാണ കമ്പനികളും ആഗോള വിതരണ ശൃംഖലയിൽ കാര്യമായ മാറ്റം നിരീക്ഷിച്ചു, ഈ വർഷം ഓർഡറുകളൊന്നും ലഭിച്ചില്ല. ഫാക്ടറി അടച്ചുപൂട്ടൽ അറിയിപ്പുകൾ കൂടുതൽ സത്യത്തിലേക്ക് നങ്ങുകയാണ്.
അടച്ചുപൂട്ടലുകൾ, തകർച്ചകൾ തുടങ്ങിയ ദാരുണമായ സാഹചര്യം ഡോങ്ഗ്വാനിൽ മാത്രം ഒതുങ്ങുന്നില്ല, മറിച്ച് ഗ്രേറ്റർ ബേ ഏരിയ ഉൾപ്പെടെയുള്ള പേൾ റിവർ ഡെൽറ്റ മേഖലയിലേക്ക് നിരാശ വ്യാപിക്കുന്നു.
‘മെയ്ഡ് ഇൻ ചൈന’ നിർമ്മാതാക്കളിൽ പലരും പ്രതിസന്ധിയിൽ നിന്ന് മുക്തരായിട്ടില്ല. ചൈനയുടെ തെക്കുകിഴക്കൻ തീരപ്രദേശങ്ങളിലെ സ്വകാര്യ, സർക്കാർ ഉടമസ്ഥതയിലുള്ള നിർമ്മാണ വ്യവസായങ്ങൾ അഭൂതപൂർവമായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം.