വ്യവസായ പ്രമുഖരായ മുകേഷ് അംബാനിയും നിത അംബാനിയും ആഗോളതലത്തിൽ ഏറ്റവും സമ്പന്നരായ ദമ്പതിമാരിൽ ഒരാളാണ്. അംബാനി കുടുംബം അതിന്റെ സമ്പത്തിനും അത് ചെലവഴിക്കുന്ന ആഡംബര രീതിക്കും പേരുകേട്ടതാണ്.
മുകേഷ് അംബാനിയും നിത അംബാനിയും മരുമകൾ ശ്ലോകയ്ക്ക് സമ്മാനിച്ച ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള നെക്ലേസുകളിലൊന്നാണ് ഇപ്പോൾ ചർച്ചാവിഷയം.
വിവാഹ സമ്മാനമായി ആകാശ് അംബാനിയുടെ ഭാര്യയായ ശ്ലോക മെഹ്തയ്ക്ക് ഏകദേശം 450 കോടിയിലധികം വിലയുള്ള ഡയമണ്ട് നെക്ലേസാണ് നിത അംബാനി സമ്മാനിച്ചത്. ലെബനൻ ജ്വല്ലറിയായ മൗവാദ് രൂപകൽപ്പന ചെയ്ത 91 ഡയമണ്ടുകൾ പതിച്ച നെക്ലേസിന്റെ പേര് L’Incomparable എന്നാണ്.

റിപ്പോർട്ടുകൾ പ്രകാരം ഈ നെക്ലേസിൽ ഏകദേശം 200 കാരറ്റ് തിളങ്ങുന്ന വജ്രം ഘടിപ്പിച്ചിട്ടുണ്ട്. മാത്രമല്ല, നെക്ലേസിന്റെ കട്ടും ഡിസൈനും വീണ്ടും നിർമിക്കാൻ കഴിയാത്തവിധം സവിശേഷമാണെന്ന് പറയപ്പെടുന്നു. 1980-കളില്‍ ആഫ്രിക്കയിലെ കോംഗോയിലെ ഖനിയില്‍ നിന്ന് എടുത്ത മഞ്ഞ നിറത്തിലുള്ള വജ്രത്തിലാണു ലോക്കറ്റ്. 2019-ലായിരുന്നു മകന് ആകാശ് അംബാനിയുടേയും ശ്ലോക മെഹ്തയുടേയും വിവാഹം. ജ്വല്ലറി ഇന്‍ഫ്ളുവന്‍സറായ ജൂലിയ ഹാക്ക്മാന് ഈ ഡയമണ്ടിന്റെ പ്രത്യേകതകള്‍ ഉള്‍പ്പെടുത്തി ചെയ്ത വീഡിയോ പുറത്ത് വന്നതോടെയാണ് നെക്ളേസ് ചർച്ചാവിഷയമായത്.

ആഭരണങ്ങളിലും ഫാഷനിലുമുള്ള ആഡംബര അഭിരുചിക്ക് പേരുകേട്ടവരാണ് അംബാനിമാർ, അത് അവരുടെ എല്ലാ പാർട്ടികളിലും ഒത്തുചേരലുകളിലും പ്രകടമാണ്. അടുത്തിടെ നടന്ന നിത അംബാനി കൾച്ചറൽ സെന്റർ ഗാല നൈറ്റിൽ അനന്ത് അംബാനി ധരിച്ച 18 കോടി രൂപയുടെ വാച്ചും പ്രതിശ്രുത വധു രാധികയുടെ 2 കോടി രൂപയുടെ Hermes ബാഗും വാർത്തകളിൽ ഇടംപിടിച്ചിരുന്നു.