ഇന്ത്യാ സന്ദർശനത്തിൽ മനം നിറഞ്ഞ് ആപ്പിൾ സിഇഒ; ഞെട്ടിച്ച് കുട്ടി കോഡർ

ആപ്പിൾ സിഇഒ ടിം കുക്കിന്റെ ഇന്ത്യാ സന്ദർശനത്തിൽ സെലിബ്രിറ്റി സ്വീകരണമാണ് എല്ലായിടത്തു നിന്നും ലഭിക്കുന്നത്. ആപ്പിൾ സിഇഒയെ കാണാൻ നൂറുകണക്കിന് ആപ്പിൾ ആരാധകർ മുംബൈ, ഡൽഹി സ്റ്റോർ‌ ഉദ്ഘാടനങ്ങളിൽ എത്തിയിരുന്നു. തങ്ങളുടെ ആപ്പിൾ ഉപകരണങ്ങളിൽ സിഇഒയുടെ കയ്യൊപ്പ് പതിപ്പിക്കാൻ ആരാധകരുടെ മത്സരമായിരുന്നു. ടിംകുക്ക് അവരെ ഒരു നമസ്‌തേയോടെ സ്വാഗതം ചെയ്തു, ഷേക്ക് ഹാൻഡ് ചെയ്ത് അവരോടൊപ്പം ചിത്രങ്ങൾ എടുക്കുകയും ഓട്ടോഗ്രാഫ് നൽകുകയും ചെയ്തു. ചിലർ ആരാധന അതിരുകടന്നതോടെ ടിംകുക്കിന്റെ കാൽ തൊട്ടു വന്ദിക്കുകയും ചെയ്തു.

മുംബൈയിൽ ഒരാൾ തന്റെ 10 വർഷം പഴക്കമുളള ഐപോഡ് ആണ് ടിം കുക്കിന്റെ ഒപ്പിനായി കൊണ്ടുവന്നത്. മറ്റൊരാൾ 1984 ലെ Macintosh SE കൊണ്ടുവന്നു, ഇത് ആപ്പിൾ മേധാവിയെ അത്ഭുതപ്പെടുത്തിയിരുന്നു. അതേസമയം ഡൽഹിയിൽ ടിംകുക്കിനെ അത്ഭുതപ്പെടുത്തിയത് അഞ്ച് വയസ്സുള്ള ഒരു കോഡർ ആയിരുന്നു. ഒരുപക്ഷേ ആഗോളതലത്തിൽ തന്നെ ഏറ്റവും പ്രായം കുറഞ്ഞ കോഡർമാരിൽ ഒരാൾ.

ന്യൂഡൽഹിയിലെ പ്രമുഖ സ്‌കൂളിലെ ഗ്രേഡ് 1 വിദ്യാർത്ഥിയായ അഞ്ച് വയസുകാരൻ രൺവീർ സച്ച്‌ദേവ ഒരു ആപ്പിൾ സ്വിഫ്റ്റ് പ്രോഗ്രാമറാണ്. ആപ്പിളിന്റെ ഡൽഹി സ്‌റ്റോറിന്റെ ലോഞ്ച് വേളയിൽ കുക്കിന് മുന്നിൽ തന്റെ കോഡിംഗ് വൈദഗ്ധ്യം രൺവീർ പ്രദർശിപ്പിച്ചു. ഈ പ്രായത്തിലുള്ള അദ്ദേഹത്തിന്റെ ആവേശവും കോഡിംഗ് മികവും കണ്ട്, ജൂൺ ആദ്യം നടക്കുന്ന വേൾഡ് വൈഡ് ഡെവലപ്പേഴ്‌സ് കോൺഫറൻസിൽ (WWDC) പങ്കെടുക്കാൻ കുക്ക് രൺവീറിനെ ക്ഷണിച്ചിരിക്കുകയാണ്.

“മാത്തമാറ്റിക്സിലും ലോജിക്കിലും രൺവീർ വളരെ മിടുക്കനാണെന്ന് പിതാവ് ഗുർജോത് സച്ച്ദേവ പറഞ്ഞു. ലണ്ടനിൽ എഡ്യൂടെക് കമ്പനിയായ Courseraയിൽ ജോലി ചെയ്യുന്ന പിതാവ് തന്നെയാണ് മകന് കോഡിംഗ് പഠനത്തിലേക്കുളള വഴികാട്ടിയായത്. ഒരു വർഷത്തോളമായി രൺവീർ കോഡിംഗ് പരിശീലിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മൂന്ന് വയസ്സിന് മേൽ മാത്രം പ്രായമുളളപ്പോൾ ചെയ്ത രൺവീറിന്റെ സ്പേസ് പ്രോജക്ട്  നാസ വെബ്‌സൈറ്റിൽ പ്രദർശിപ്പിച്ചിരുന്നു.  സയൻസ് മ്യൂസിയം ലണ്ടനും റീഡിംഗ് ഏജൻസി യുകെയും നടത്തിയ ശാസ്ത്ര പുസ്തകങ്ങളെക്കുറിച്ചുള്ള ആഗോള വായനാ ചലഞ്ചിൽ നാലാം വയസ്സിൽ രൺവീർ സ്വർണ്ണ മെഡൽ നേടിയിരുന്നു. ഉത്തർപ്രദേശിലെ നോയിഡയിലാണ് രൺവീറിന്റെ കുടുംബം താമസിക്കുന്നത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version