കേരളത്തിന് വീണ്ടുമൊരു ആഡംബര കപ്പൽ |Classic Imperial|

കൊച്ചി കായലിലെ രാമൻതുരുത്ത് വീണ്ടുമൊരു ചരിത്ര മുഹൂർത്തത്തിനാണ് സാക്ഷിയായത്. നെഫർടിറ്റിയെ വെല്ലുന്ന തലയെടുപ്പോടെ കേരളത്തിലെ ഏറ്റവും വലിയ ഉല്ലാസകപ്പൽ ക്ളാസിക് ഇംപീരിയൽ (Classic Imperial) ഇവിടെ നീറ്റിലിറങ്ങിയതോടെ കേരളത്തിന്റെ ടൂറിസംവികസനത്തിനു മറ്റൊരു നാഴികക്കല്ല് കൂടിയായി.

https://youtu.be/vTX2SQbU77A

ഇനി കേരളത്തിലെ ഏറ്റവും വലിയ ഉല്ലാസക്കപ്പലിൽ ഡി ജെ, മ്യൂസിക് ബാൻഡ്, ഡാൻസ്, കലാരൂപങ്ങൾ, ഭക്ഷണം എന്നിവ ആസ്വദിച്ച് കൊച്ചി കായലിൽ അഞ്ചര മണിക്കൂ‌ർ വെറും മൂവായിരം രൂപയ്ക്ക് യാത്ര ചെയ്യാം.

12 മീറ്റർ നീളവും ഒന്നര മീറ്റർ ഉയരവുമുള്ള ഉരുളൻ എയർബാഗുകൾക്ക് മുകളിലൂടെയാണ് കപ്പൽ നീറ്റിലിറക്കിയത്. രണ്ടാഴ്ചയ്ക്കുശേഷം നടക്കുന്ന ഇംപീരിയൽ ക്ളാസിക്കിന്റെ (Classic Imperial) ഉദ്ഘാടന ചടങ്ങിൽ കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സൊനോവാൾ, കേന്ദ്രമന്ത്രി വി. മുരളീധരൻ, സംസ്ഥാന മന്ത്രിമാർ എന്നിവർ പങ്കെടുക്കും.

കായൽ ടൂറിസം മേഖലയിലെ മലയാളി സംരംഭകൻ കൊച്ചിക്കാരൻ നിഷ്‌ജിത്ത് കെ ജോൺ രണ്ടു വർഷംകൊണ്ട് നിർമ്മിച്ച ഉല്ലാസക്കപ്പലാണ് ക്ലാസിക് ഇംപീരിയൽ. കോടികൾ മുടക്കിയാണ് നിഷ്‌ജിത്ത് കപ്പൽ നി‌ർമ്മിച്ചത്.ഡി ജെ, മ്യൂസിക് ബാൻഡ്, ഡാൻസ്, കലാരൂപങ്ങൾ, ഭക്ഷണശാല, ഫീഡിംഗ് റൂം എന്നിവ ക്ലാസിക് ഇംപീരിയൽ കപ്പലിലുണ്ട്. കപ്പലിൽ 150 പേർക്കാണ് ഒരുസമയം യാത്ര ചെയ്യാനാവുക. ഭക്ഷണമുൾപ്പെടെ ഒരാൾക്ക് മൂന്ന് മണിക്കൂർ യാത്ര ചെയ്യാൻ 1,500 രൂപയാണ് നിരക്ക്. 3000 രൂപയ്ക്ക് സൺസെറ്റ് ക്രൂസ് ആസ്വദിക്കാം. അത്താഴം, ഹൈടീ എന്നിവ ഉൾപ്പെടെ അഞ്ചര മണിക്കൂർ യാത്രയ്ക്കാണ് ഈ നിരക്ക്.

മറൈൻ ഡ്രൈവിലെ പുറംകടലിലൂടെയാണ് കപ്പൽ യാത്ര ചെയ്യുന്നത്.50 മീറ്റർനീളവും 11 മീറ്റർ വീതിയും 10 മീറ്റർ ഉയരവുമാണ് കപ്പലിനുള്ളത്. 2020 മാർച്ച് അഞ്ചിന് നിർമ്മാണം തുടങ്ങി. 50 മീറ്ററാണ് ക്ളാസിക് ഇംപീരിയലിന്റെ വലിപ്പം. 47മീറ്ററുള്ള കെ.എസ്.ഐ.എൻ.സിയുടെ നെഫർടിറ്റി ക്രൂസാണ് നിലവിൽ കേരളത്തിൽ ഏറ്റവും വലുത്.

കായലിൽ സർവീസ് നടത്തുന്ന നാല് ആഡംബര ബോട്ടുകളും ഒരു ചെറുകപ്പലും നിഷ്‌ജിത്തിന്റെ നിയോ ക്ലാസിക് ക്രൂസ് ആൻഡ് ടൂർസിനു സ്വന്തമായുണ്ട്. മറൈൻ ഡ്രൈവിലെ സ്വന്തം ജെട്ടിയിൽ നിന്നാണ് കപ്പൽ സർവീസ് നടത്തുന്നത്. ഒമ്പതു മീറ്റർ നീളവും നാല് മീറ്റർ വീതിയുമുള്ള ഫ്ലോട്ടിംഗ് ജെട്ടി മറൈൻ ഡ്രൈവിലുണ്ട്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version