Make in India അദ്ഭുതം തീർത്ത് വന്ദേഭാരത് |Vande Bharat Express |
വന്ദേ ഭാരത് ആണെല്ലോ ഇപ്പോഴത്തെ ചൂട് ചർച്ച. ചിലർക്ക് വേഗത പോരാ, ചിലർക്ക് ഇത് വെറും തട്ടിപ്പാണ് എന്ന അഭിപ്രായം. മറ്റു ചിലർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങൾ. എന്തിനും ഏതിനും വിവാദങ്ങൾക്ക് പഞ്ഞമില്ലാത്ത കേരളത്തിൽ വന്ദേ ഭാരതും വിവാദമായി. കേരളം വന്ദേ ഭാരതിന് പറ്റിയ ഇടമല്ല എന്ന് പ്രചരിപ്പിക്കരുത്. അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന കേരളത്തിലും വന്ദേഭാരത് പറക്കണം. ഒരുക്കട്ടെ യാത്രക്കാർക്കൊരു സുരക്ഷിത യാത്ര. ഇൻഡ്യൻ റെയിൽവേ എഞ്ചിനീയർ സുധാൻശു മണിയും സംഘവും വേഗത മാത്രം മുന്നിൽ കണ്ട് അല്ല വന്ദേഭാരത് നിർമ്മിച്ചത്.
വേഗതക്ക് ഒപ്പും സുരക്ഷയും, യാത്ര സുഖവും അവരുടെ മുന്തിയ പരിഗണന ആയിരുന്നു. അതിലുപരി ഈ ട്രെയിൻ മെയ്ക് ഇൻ ഇന്ത്യയാണ്. മുഴുവനായി ഇൻഡ്യയിൽ രൂപകൽപ്പന ചെയ്യ്തു ഇൻഡ്യയിൽ നിർമ്മിക്കുക വഴി ഇൻഡ്യൻ എൻജിനീയറിങ്ങിനും വ്യവസായത്തിനും പുതിയ ഒരു ദിശാബോധവും ആത്മവിശ്വാസവും നൽകുക എന്ന ലക്ഷവും ഉണ്ടായിരുന്നു. അത് യാഥാർഥ്യമായതിന്റെ അഭിമാനം വേഗതാ അനുമാനങ്ങളിൽ തട്ടി വഴിമാറരുത്.
വേഗത അല്ലാതെ വന്ദേഭാരതിന് എന്താണ് മേന്മ ?
സാധാരണ ട്രെയിൻ powerന് വേണ്ടി ഒരു locomotiveനെ depend ചെയ്യുന്നു. Locomotive തകരാറിലായാൽ മറ്റൊരു എൻജിൻ കൊണ്ട് വന്ന് മാത്രമേ മുന്നോട്ട് പോകാൻ കഴിയുകയുള്ളൂ. അത് ആ ട്രെയിനെ മാത്രമല്ലാ മറ്റു ട്രെയിനുകളെയും ബാധിക്കും. 2019 മുതൽ ഓടി തുടങ്ങിയ വന്ദേഭാരത് ഇതു വരെ യാത്രക്കിടയിൽ വഴിയിൽ കിടന്നിട്ടില്ല. അതിനു കാരണമുണ്ട്.
വന്ദേഭാരതിൻ്റെ ഏറ്റവും വലിയ മേന്മ അതിലെ വിവിധ systems redundancy ആണ്. അതായത് ട്രയിനിലെ ഒരു system അല്ലെങ്കിൽ ഒരു equipment അല്ലെങ്കിൽ machine തകരാറിൽ ആയാൽ സമാനമായ ഒരു ബദൽ സംവിധാനം automatic ആയി ആ ജോലി ഏറ്റെടുക്കും. ഉദാഹരണത്തിന് മിക്ക സിസ്റ്റത്തിനും നാലോ അതിൽ അധികമോ stand by ഉണ്ട്. വന്ദേഭാരതിന്റെ തലച്ചോർ എന്ന് വിശേഷിപ്പിക്കാവുന്ന computerന് മൂന്ന് stand-by ഉണ്ട്. ഇത് ഉൾപ്പെടെ 126 ചെറുതും വലുതുമായ കമ്പ്യൂട്ടർ ആണ് ട്രയിനെ നിയന്ത്രിക്കുന്നത്. വൈദ്യുതി എടുക്കുന്ന pantograph നാലെണ്ണം, Over head equipmentൽ നിന്നുള്ള വൈദ്യുതി നിലച്ചാലും 3 മണിക്കൂർ പ്രവർത്തിക്കുന്ന HAVC സിസ്റ്റം എന്നിവയും വന്ദേഭാരതിന്റെ പ്രത്യേകതയാണ്.
അനാവശ്യമായി അപായ ചങ്ങല വലിച്ച് ഉണ്ടാകുന്ന സമയനഷ്ടം വന്ദേഭാരതിൽ ഉണ്ടാകില്ല.
വന്ദേഭാരതിൽ അപായ ചങ്ങലക്ക് പകരം emergency push to talk system ആണ്. Emergency push button അമർത്തിയാൽ തൊട്ട് അടുത്തുള്ള കാമറ push button അമർത്തിയ യാത്രക്കാരനെ focus ചെയ്യും. യാത്രക്കാരന് loco pilot / train managerമായി സംസാരിക്കാം. ട്രയിൻ നിർത്തേണ്ടത് ആണെങ്കിൽ മാത്രം നിർത്തിയാൽ മതി.
ക്വിക്ക് ആക്സിലറേഷൻ
പൂജ്യത്തിൽ നിന്ന് 160 Kmph എത്താൻ വേണ്ടത് 140 സെക്കന്റ് . വന്ദേ ഭാരതിനൊപ്പം പ്രകടനത്തിൽ നിൽക്കുന്ന Siemens ന്റെ Amtrak Cities Sprinter ന് വേണ്ടത് 150 seconds.പുതിയ WAP7 locomotiveൻ്റെ power 6000 HP ആണ്, അത് deliver ചെയ്യുന്നത് 6 set wheelൽ ഘടിപ്പിച്ച 6 traction motor വഴിയാണ്.
എന്നാൽ വന്ദേ ഭാരതിൻ്റെ പവർ 9000 HP ആണ്, അത് deliver ചെയ്യുന്നത് train setൽ distribute ചെയ്യ്തിരിക്കുന്ന 32 Traction motor വഴിയാണ്. എത്ര തന്നെ കുത്തനെയുള്ള കയറ്റം ആയാലും അനായാസമായി കയറി പോകാൻ ട്രെയിനിന് കഴിയും.
Loco pilot / Manger ഇവരാണ് ഇത് operate ചെയ്യുന്നത്. അനധികൃതമായി ആർക്കും ട്രെയിനിനുള്ളിൽ കയറാൻ കഴിയില്ല. മോഷണം വലിയ പരിധിവരെ തടയാൻ കഴിയും. Door close ആകാതെ ട്രയിൻ മുന്നോട്ട് കൊണ്ട് പോകാൻ കഴിയില്ല. അതുകൊണ്ട് തന്നെ ട്രയിൻ പൂർണമായും നിന്നതിന് ശേഷം മാത്രമേ door open ചെയ്യാൻ കഴിയുകയുള്ളൂ. നീങ്ങി തുടങ്ങിയ ട്രയിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും ഉണ്ടാകുന്ന അപകടം ഒഴിവാകും.
വന്ദേയുടെ സുരക്ഷ.
തദ്ദേശീയമായി വികസിപ്പിച്ച anti collision system – കവച് .
8 മുതൽ 10 CCTV camera വീതം ഓരോ coachലും ഉണ്ട്
UV sterilized germ free A/C systemLevel – 2 safety integration സെർറ്റിഫിക്കേഷൻ
മികച്ച fire detection സിസ്റ്റം
എല്ലാ കൊച്ചുകളിലും advanced aerosol fire detection system
180° തിരിക്കാൻ പറ്റുന്ന Aesthetic & ergonomic designed reclining Plush seats with foot rest.
Plush interiors
ഒരോ കോച്ചിലും നാലു വീതം 32” GPS based infotainment system.
Free Wi-Fi with fully loaded ഇൻഫോടെയ്ൻമെന്റ്
എല്ലാ കോച്ചിലും പാൻട്രി ഏരിയ.അതിൽ Oven, Geyser, Chiller, Freezer ഒക്കെയുണ്ട്
Diffused lighting-
എല്ലാ seatലും feather touch reading lights, A/C control, USB & 3 pin charging sockets.
വെള്ളം കുറച്ച് ഉപയോഗിക്കുന്ന better vacuum toilets.
ഒരു കോച്ചിൽ നിന്നും മറ്റൊന്നിലേക്ക് പോകാനുള്ള safe & wide gangways
Ambient noise controlled public announcement system.
Wide window.
Graffiti free vinyl wrapping
ഇതൊക്കെയുണ്ട് ഇപ്പോൾ രാജ്യത്തെ വിവിധ ട്രാക്കുകളിൽ പറന്നു നീങ്ങുന്ന വന്ദേഭാരതിന്. ഇതൊക്കെ മെയ്ക് ഇൻ ഇന്ത്യയുടെ മികവാണ്. ഈ മികവ് രാജ്യത്തെ വിവിധ മെട്രോ ട്രെയിനുകളിലേക്കും ഡിസംബറോടെ വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് വന്ദേ മെട്രോ.