PM Gati Shakti ദേശീയ മാസ്റ്റർ പ്ലാൻ സംരംഭത്തിന് പുരസ്കാരം

പിഎം ഗതി ശക്തി ദേശീയ മാസ്റ്റർ പ്ലാൻ സംരംഭത്തിന് പൊതുഭരണത്തിലെ മികവിനുള്ള അവാർഡ്.

കേന്ദ്ര-സംസ്ഥാന ഓർഗനൈസേഷനുകൾക്കും കേന്ദ്ര-സംസ്ഥാന സംഘടനകൾക്കും കേന്ദ്രത്തിന്റെ മുൻഗണനാ പരിപാടികളും നവീകരണവും ഫലപ്രദമായി നടപ്പിലാക്കിയതിനാണ് പൊതുഭരണ മികവിന് അവാർഡുകൾ നൽകുന്നത്. നിർണായകമായ അടിസ്ഥാന സൗകര്യ പദ്ധതികളുടെ സംയോജിതവും ആസൂത്രിതവുമായ വികസനത്തിനായി 2021 ഒക്ടോബറിൽ ആരംഭിച്ചതാണ് പിഎം ഗതി ശക്തി ദേശീയ മാസ്റ്റർ പ്ലാൻ സംരംഭം. ലോജിസ്റ്റിക്‌സ് ചെലവ് കുറയ്ക്കുന്നതിന്, പൊതുഭരണത്തിലെ മികവിനുള്ള 2022-ലെ അവാർഡ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സമ്മാനിച്ചത്.
വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പിലെ സെക്രട്ടറി (ഡിപിഐഐടി) അനുരാഗ് ജെയിൻ അവാർഡ് ഏറ്റുവാങ്ങി. വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ സംരംഭത്തിന് ഇന്നവേഷൻ (സെന്റർ) വിഭാഗത്തിന് കീഴിലാണ് അവാർഡ് ലഭിച്ചത്.

2021 ഒക്ടോബറിൽ അവതരിപ്പിച്ച മൾട്ടി-മോഡൽ കണക്റ്റിവിറ്റിക്കായുള്ള ഒരു ദേശീയ മാസ്റ്റർ പ്ലാനാണ് പിഎം ഗതിശക്തി. ലോജിസ്റ്റിക് ചെലവ് കുറയ്ക്കാൻ ലക്ഷ്യമിട്ട് അടിസ്ഥാന സൗകര്യ പദ്ധതികളുടെ ആസൂത്രണവും നടപ്പാക്കലും ഏകോപിപ്പിക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയാണിത്. റെയിൽവേ, റോഡ് ഗതാഗതം തുടങ്ങിയ വിവിധ മേഖലകളെ കൂട്ടിയിണക്കിയുള്ള മൾട്ടിമോഡൽ കണക്റ്റിവിറ്റിയാണ് പദ്ധതിയുടെ ലക്ഷ്യം

500 കോടിയിലധികം രൂപയുടെ നിക്ഷേപം കണക്കാക്കുന്ന ലോജിസ്റ്റിക്സ്, കണക്റ്റിവിറ്റി ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകൾ ഈ സംരംഭത്തിന് കീഴിൽ രൂപീകരിച്ച നെറ്റ്‌വർക്ക് പ്ലാനിംഗ് ഗ്രൂപ്പ് വഴിയാണ് നടപ്പാക്കുന്നത്. GIS അധിഷ്ഠിതമായ ദേശീയ മാസ്റ്റർ പ്ലാൻ ഡിജിറ്റൽ പ്ലാറ്റ്‌ഫോമും വികസിപ്പിച്ചെടുത്തിട്ടുണ്ട്, 1,300-ലധികം ഡാറ്റ ലെയറുകൾ ഈ പ്ലാറ്റ്‌ഫോമിൽ കേന്ദ്രവും സംസ്ഥാനങ്ങളും അപ്‌ലോഡ് ചെയ്യുന്നു.

ഭൂരേഖകൾ, തുറമുഖങ്ങൾ, വനം, സ്കൂളുകൾ, റെയിൽവേ സ്റ്റേഷനുകൾ, ജലാശയങ്ങൾ, ടെലികോം ടവറുകൾ, ഹൈവേകൾ എന്നിവയുമായി ബന്ധപ്പെട്ട ഡാറ്റ പോർട്ടലിൽ ലഭ്യമാണ്. ഉദാഹരണത്തിന്, റെയിൽവേ ഒരു നിർദ്ദിഷ്ട റൂട്ടിൽ ഒരു പ്രോജക്റ്റ് ആസൂത്രണം ചെയ്യുകയാണെങ്കിൽ, DPR (വിശദമായ പ്രോജക്ട് റിപ്പോർട്ട്) അന്തിമമാക്കുന്നതിന് മുമ്പ് പിഎം ഗതി ശക്തി ദേശീയ മാസ്റ്റർ പ്ലാൻ പോർട്ടലിൽ/പ്ലാറ്റ്ഫോമിൽ പ്രസക്തമായ ഡാറ്റ/വിവരങ്ങൾ ഇടുന്നതിലൂടെ, ട്രാക്ക് പൊതുഭൂമിയിലൂടെയോ സ്വകാര്യ വസ്തുവിലൂടെയോ വനത്തിലൂടെയോ കനാൽ വഴിയോ ഹൈവേയിലൂടെയോ ആണോ കടന്നുപോകുന്നതെന്ന് ആ പ്രദേശം സന്ദർശിക്കാതെ തന്നെ അറിയാനാകും. ഇതോടെ അതനുസരിച്ച് തന്നെ വിശദമായ പ്രോജക്ട് റിപ്പോർട്ടിൽ മാറ്റങ്ങൾ വരുത്താനാകും.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version