Baleno RS മോഡലിന്റെ 7,213 യൂണിറ്റുകൾ തിരിച്ചുവിളിച്ച് Maruti Suzuki India. ബ്രേക്ക് ഫംഗ്‌ഷനെ സഹായിക്കുന്ന വാക്വം പമ്പിലെ  തകരാറ് കാരണമാണ്  ബലേനോയുടെ 7,213 യൂണിറ്റുകൾ തിരികെ വിളിച്ചത്. 2016 ഒക്ടോബർ 27 നും 2019 നവംബർ 1 നും ഇടയിൽ നിർമ്മിച്ച വാഹനങ്ങളാണ് തിരിച്ചു വിളിക്കുന്നതെന്ന് മാരുതി സുസുക്കി ഇന്ത്യ റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.

“ബ്രേക്കിന്റെ പ്രവർത്തനത്തെ സഹായിക്കുന്ന വാക്വം പമ്പിൽ തകരാറുണ്ടാകാൻ സാധ്യതയുണ്ടെന്ന് സംശയിക്കുന്നു. അപൂർവ സന്ദർഭങ്ങളിൽ, ബ്രേക്ക് പെഡൽ പ്രയോഗിക്കുമ്പോൾ തകരാറുളള വാഹനത്തിന് കൂടുതൽ പ്രയത്നം ആവശ്യമായി വന്നേക്കാം,” ഫയലിംഗ് പറയുന്നു.

തകരാറുളള വാഹന ഉടമകൾക്ക് മാരുതി സുസുക്കിയുടെ അംഗീകൃത ഡീലർ വർക്ക്ഷോപ്പുകളിൽ നിന്ന് കേടായ ഭാഗങ്ങൾ  സൗജന്യമായി മാറ്റി ലഭിക്കുമെന്ന് കമ്പനി അറിയിച്ചു.

അതേസമയം, ഫ്രണ്ട് ഡ്രൈവ്ഷാഫ്റ്റിൽ സംശയാസ്പദമായ തകരാർ കണ്ടതിനെ തുടർന്ന് 2022 ജൂൺ 24 നും 2022 ജൂലൈ 7 നും ഇടയിൽ നിർമ്മിച്ച എർട്ടിഗയുടെയും XL6 മോഡലിന്റെയും 676 വാഹനങ്ങൾക്കായി ഒരു സർവീസ് കാമ്പെയ്‌ൻ നടത്തുമെന്ന് മാരുതി സുസുക്കി ഇന്ത്യ വെബ്‌സൈറ്റിലെ ഒരു പോസ്റ്റിൽ അറിയിച്ചു. വാഹനം തിരിക്കുമ്പോൾ ഒരു പ്രത്യേക ശബ്ദം ഉണ്ടായേക്കാം, പക്ഷേ പ്രവർത്തനത്തെ ബാധിക്കില്ല, കമ്പനി അറിയിച്ചു.

ഈ വർഷം ജനുവരിയിൽ, എയർബാഗ് കൺട്രോളർ തകരാറിനെ തുടർന്ന് ആൾട്ടോ കെ10, എസ്-പ്രസ്സോ, ഇക്കോ, ബ്രെസ്സ, ബലേനോ, ഗ്രാൻഡ് വിറ്റാര എന്നിവയുടെ 17,362 യൂണിറ്റ് മോഡലുകൾ കമ്പനി തിരിച്ചുവിളിച്ചിരുന്നു. ബാധിക്കപ്പെട്ടവ 2022 ഡിസംബർ 8 നും 2023 ജനുവരി 12 നും ഇടയിൽ നിർമ്മിച്ചവയായിരുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version